എന്റെ പ്രിയതമേ ! അവളുടെ ചെവിയോട് മുഖമടുപ്പിച്ചു പ്രണയം തുളുമ്പുന്ന സ്വരത്തിൽ അവൻ മൊഴിഞ്ഞതേ ഓർമ്മയുള്ളു .
ചാടിയെഴുനേറ്റു കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ എടുത്തു അയാളുടെ മടിയിൽ ഇരുത്തി അമർഷത്തോടെ ഭർത്താവിനെ നോക്കിയവൾ .
“ഒരു വർഷം മുമ്പ് പ്രിയതമേ എന്ന നിങ്ങളുടെ വിളിയുടെ ഫലമാ മനുഷ്യാ ആ മടിയിലിരിക്കുന്നത്
മേലിൽ ആ വിളിയുമായ് എന്റെ അടുത്തു വന്നേക്കരുത് “.
അത്രയും പറഞ്ഞു കലിതുള്ളി നടന്നു പോകുന്ന ഭാര്യയെ നിർവികാരതയോടെ നോക്കിയിരുന്നവൻ .🙄
റംസീന നാസർ