ഈശ്വരാ മണി പന്ത്രണ്ടാകാറായി ഒരു പണിയും തീർന്നിട്ടില്ല. ചോറാണേൽ അടുപ്പിൽ കിടന്നു തിളക്കുന്നുള്ളു. അപ്രതീക്ഷിതമായി പെയ്ത മഴകാരണം വിറകെല്ലാം നനഞ്ഞു കിളിർത്തു കത്തിപ്പിടിക്കാനും സമയമെടുക്കുന്നു. കൃത്യം ഒരുമണിക്ക് എത്തുമെന്ന് വിളിച്ചു പറഞ്ഞ കൂട്ടുകാർക്ക് എന്തു വിളമ്പുമെന്ന ആശങ്കയിൽ നിൽക്കുമ്പോൾ കെട്ടിയോന്റെ ഫോൺ .
“ആ ചെക്കന്റെ കയ്യിൽ കുറച്ചു പുഴമത്സ്യം കൊടുത്തിട്ടുണ്ട് അതും കൂടി വറുത്തേക്കു”
ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥയിൽ ക്ലോക്കിലെ സൂചികളെ നോക്കി നീരസത്തോടെ പറഞ്ഞു നിങ്ങൾക്കൊക്കെ കൃത്യ സമയത്തു ചലിച്ചാൽമതിയല്ലോ അതിനൊപ്പം ചലിക്കാൻ പറ്റാത്ത എന്നെപ്പോലുള്ള വീട്ടമ്മമാരെ കുറിച്ചൊന്നും ഓർക്കണ്ടല്ലോ 😏😏..
റംസീന നാസർ
2 Comments
വീട്ടമ്മ, മറ്റുള്ളവരും അവരെപ്പറ്റി ചിന്തിക്കില്ല സ്വയവും ചിന്തിക്കില്ല അല്ല ചിന്തിക്കാൻ സാധിക്കില്ല 😢
🥹🥹🥹athe neethu