ഒരിറ്റ് രക്തം പൊടിയാതെ
എന്റെ ഹൃദയം നിനക്കും
നിന്റെ ഹൃദയം എനിക്കും
വെച്ച് പിടിപ്പിച്ച
അതി സങ്കീർണ്ണമായ ഒരു
ശസ്ത്രക്രിയ
ശേഷം…
എന്റെ ഹൃദയം നിനക്കായി
മിടിക്കാൻ തുടങ്ങി
നിന്റെ ഇഷ്ടങ്ങളൊക്കെ എന്റേതായി
എന്റെ പ്രണയം ജനിച്ചു..
കൈമാറിക്കിട്ടിയ എന്റെ
ഹൃദയം
പരിപാലിക്കാതെ…
പരിഗണിക്കാതെ…
നീയെവിടെയോ മറന്നുവെച്ചു
മിടിപ്പുകൾ നേർത്തു വന്നു
ശ്വാസം കിട്ടാതെന്റെ പ്രണയം പിടഞ്ഞു പിടഞ്ഞെപ്പോഴോ മരിച്ചു