പ്രണയം മിഴിക്കോണിലൊളിച്ച് നയനാകൃതി പൂണ്ടു..
നെഞ്ചു നൊന്തപ്പോൾ അത് കണ്ണീരായി ഒഴുകിപ്പോയി!
വാക്കിലൊളിച്ച് പിന്നെയത് അധരാകൃതി പൂണ്ടു..
കയ്ക്കുന്ന മധുരമാണെന്നറിഞ്ഞപ്പോൾ
നീട്ടിത്തുപ്പി സ്വയം സ്വതന്ത്രമായി!
കരള് പാകമാവും എന്നോർത്ത്
തിടുക്കപ്പെട്ട് അതിൽ കയറി ഒളിച്ചു..
വിഷമിറക്കിയിറക്കി താനാകെ നിറം കെട്ടുപോയെന്ന്
മെല്ലെ അതറിഞ്ഞു!
അപ്പോഴാണ് ഹൃദയം തന്നെ വിളിക്കുന്നത് പ്രണയം കണ്ടത്.
ചെഞ്ചോര പ്രവാഹത്തിൽ താനെന്നും പുതുക്കപ്പെട്ടുകൊണ്ടിരിക്കുമെന്ന് പ്രണയം ആദ്യമായറിഞ്ഞു!
അങ്ങനെയാണത്രേ അനുരാഗം ഹൃദയാകൃതി പൂണ്ടത് .
2 Comments
നന്നായിട്ടുണ്ട്…💜❤️
Thank you Anju