സ്വന്തമായി ഉണ്ടായിരുന്ന അഞ്ചു സെന്റ് പുരയിടം വിറ്റാണയാൾ സ്വന്തം മകളെ അവനു വിവാഹം ചെയ്തു കൊടുത്തത്.
കൊടുത്തതൊന്നും പോരാതെ ഉപദ്രവങ്ങളാൽ അവനവളെ മൂടി… സ്വന്തം ശരീരത്തെ മുറിവുകളൊക്കെ ആരും കാണാതിരിക്കാൻ അവൾ മുഴു നീളൻ കുപ്പായങ്ങളിട്ടു.
സ്വന്തം സങ്കടങ്ങളൊന്നും ആരെയും അറിയിക്കാതിരിക്കാൻ ശ്രമിക്കുമ്പോളും സ്വന്തമാക്കിയവന് പതിച്ചു നൽകിയ സ്വന്തം ഹൃദയം തിരികെ വാങ്ങാതെ സ്വയം അവസാനിപ്പിക്കുമ്പോളും നിറകണ്ണുകളോടെ അവൾ
അവനെഴുതിയ കത്തിന്റെ
അവസാന വരി “എന്ന് നിന്റെ സ്വന്തം…” എന്നായിരുന്നു