നിന്നോടുള്ള പ്രണയത്താൽ എനിക്കുള്ളിലെവിടെയോ
സ്നേഹപ്പൂമ്പാറ്റകൾ ചിറകടിക്കുന്നുവെങ്കിൽ നീ സ്പെഷ്യലാണ് !
പക്ഷേ…..
സ്നേഹവാക്കുകളുടെ സൗരഭ്യം എനിക്ക് പകർന്നു നൽകിയില്ലെങ്കിൽ …
ഹൃദയത്തിന്റെ താഴ്വരയിൽ കരുതലിന്റെ പൂന്തോട്ടം ഒരുക്കിയില്ലെങ്കിൽ …
പരിഗണനയുടെ പൂന്തേനരുവി എനിക്കായി ഒഴുക്കിയില്ലെങ്കിൽ …
അവഗണനയുടെ, വേദനയുടെ മുൾച്ചെടികൾ പറിച്ചു കളഞ്ഞില്ലെങ്കിൽ ….
ആകാശവിശാലതയിലേക്ക് പറന്നകന്നുപോകാൻ ചിറകുകളുണ്ടെനിക്ക് !
– ദീപ പെരുമാൾ