സ്നേഹത്തിൻ മയിൽപീലി തുണ്ടാൽ
നീയെന്നെ ഉഴിഞ്ഞപ്പോൾ ഞാൻ
അറിഞ്ഞു പ്രണയമെത്രമേൽ മനോഹരമെന്ന്
പിന്നെയീ വിരഹച്ചൂടിൽ പൊള്ളിയപ്പോൾ
അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു
നീയെനിക്ക് എത്രമേൽ പ്രിയതമാണെന്ന്
കാത്തിരിപ്പിൻ നോവും മധുരവും
നുണഞ്ഞു വിരസമായി ദിനങ്ങൾ
തള്ളി നീക്കി ഒരുമിക്കാനായി കാത്തിരിപ്പൂ
ഞാനും എന്നിൽ കുരുത്തൊരീ
പ്രണയ പുഷ്പങ്ങളും