ഒപ്പമുള്ളവർ നൽകിയ താങ്ങാനാവാത്ത സങ്കടങ്ങളിലൊക്കെ “ദൈവമേ
നീയെന്തിനെന്നെ സൃഷ്ടിച്ചു”
എന്ന് പലവേള ചോദിച്ചുപോയിട്ടുണ്ട്
ദുഖങ്ങളുടെയും ദുരിതങ്ങളുടെയും ഇടയിൽ
നട്ടം തിരിഞ്ഞപ്പോളൊക്കെ,
ചുറ്റുമുള്ളവരുടെയൊക്കെ കുറ്റപ്പെടുത്തലുകളിലും ഉപാധികളോടെ മാത്രമുള്ള
സമീപനങ്ങളിലും
മനം നൊന്ത്
ഈ ചോദ്യം ഞാനവർത്തിച്ചു
കൊണ്ടേയിരുന്നു
എന്റെ സൃഷ്ടി
സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നെന്നും ശാപം കിട്ടിയ ജന്മമാണെന്നും സ്വയമേവ എന്നെക്കൊണ്ട് ചിന്തിപ്പിക്കാൻ തക്ക വിധത്തിൽ പ്രിയപ്പെട്ടതെന്നു ഞാൻ കരുതിയവരൊക്കെ എനിക്ക് സമ്മർദ്ദങ്ങൾ മാത്രം നൽകിയ സമയങ്ങൾ…
അത് കടന്ന്
ഈ ഞാൻ ഏറെ മഹത്തരമായൊരു
സൃഷ്ടിയാണെന്ന് ഞാൻ
തിരിച്ചറിഞ്ഞത്
ഞാനെന്നെ സ്വയം സ്നേഹിക്കാൻ തുടങ്ങിയപ്പോളാണ്
മറ്റുള്ളവരുടെ ഒപ്പം എന്നെയും എന്റെ ഇഷ്ടങ്ങളെയും പരിഗണിക്കാൻ തുടങ്ങിയപ്പോളാണ്
സൃഷ്ടിച്ചവർക്ക് മനസ്സാ
നന്ദി പറഞ്ഞാണ് ഇന്നെന്റെ
ഓരോ ദിവസവും തുടങ്ങുന്നത്
2 Comments
അതെ ഓരോ സൃഷ്ടിയും അനന്യമാണ് 👌👌👌
Yes, thank you chechu 😘