കടമകളും
കഷ്ടപ്പാടുകളും
കണ്ണുനീരും
കാലിൽ ചങ്ങല തീർക്കും
കല്യാണ ഉടമ്പടികളിൽ
കയ്ച്ചിട്ടും
കടിച്ചുതൂങ്ങിക്കിടന്നൊടുവിൽ
കഴുത്തിൽ കുരുക്കിടുന്നവരെ
കാണുമ്പോൾ
കൈപിടിച്ചത് കൊള്ളില്ലെങ്കിൽ
കളഞ്ഞിട്ട് പോരുന്ന കാലത്തിന്റെ പുതിയ
കണ്ടുപിടുത്തം “ലിവിങ് ടുഗെതർ ”
കുറച്ചൊക്കെ
കൊള്ളാമെന്നു തോന്നാറുണ്ട്…
കളയുന്നതും
കണ്ടുപിടിക്കുന്നതും
ശീലമാക്കാതിരുന്നാൽ 😂