മമ മലയാളം…
മനതാരിനുള്ളിൽ…
മകരന്ദമൂറി നിറഞ്ഞു നിൽപ്പൂ…
മഴവില്ലിൻ അഴകായി തെളിഞ്ഞു നിൽപ്പൂ..
മയിൽപ്പീലി വിടർത്തി നൃത്തമാടി നിൽപ്പൂ…
മനസ്സിൽ നിറയും
മൗന ഭാവനകകൾ
മാന്ത്രിക തൂലിക തുമ്പിലൂടെ… മലയാളമെഴുതുന്നു…
മലയാളമേ നീ
മരിയ്ക്കാത്ത വരികളായി…
മധുവൂറും മൊഴികളായി… മറുജന്മത്തിലും
മാതാവായെത്തുക…