തിരിച്ചു വരുമെന്ന അവന്റെ അലസമായ മൊഴിയിൽ ചതിയുടെ നേർരേഖയുണ്ടെന്നു മനസ്സിലാക്കാതെയായിരുന്നു
അവളിലുള്ളതെല്ലാം അവനു കാഴ്ച്ചവെച്ചതും വിശ്വസിച്ചതും.
അവനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പിന്റെ നാളുകൾ നീണ്ടുപോകും തോറും കുറ്റബോധംകൊണ്ട് അവളുടെ മനസ്സിന്റെ സമനില തെറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
മാനസികനില പൂർണ്ണമായും തകർന്ന അവളെ മാനസികരോഗ ആശുപത്രിയുടെ ഇരുണ്ടസെല്ലിൽ ഇന്നും കാണാനാകും.
അവൻ വീണ്ടും വരുമെന്ന വ്യർത്ഥമായ വിശ്വാസത്തിൽ അവനു വേണ്ടി കാത്തിരിന്നു ജീവച്ഛവമായ അവളെ .
റംസീന നാസർ