നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളോട് ബഹുമാനത്തോടെയും ആരാധനയോടെയുമാണോ പെരുമാറുന്നത് ?
പ്രധാനപ്പെട്ട കാര്യം, നിങ്ങൾ സ്വയം അങ്ങനെയാണോ കാണുന്നത്?
- തലയുയർത്തി നിൽക്കുക
- ആത്മവിശ്വാസത്തോടെ സംസാരിക്കുക
- അഭിപ്രായങ്ങൾ മടിക്കാതെ പറയുക
- നിങ്ങളുടെ ക്ഷേമം നോക്കുക
- പോസിറ്റീവ് ആയവരുമായി ചങ്ങാത്തം വയ്ക്കുക.
- “ഇല്ല” എന്ന് പറയാൻ പഠിക്കുക.
നിങ്ങൾ സ്വയം കരുതലോടെയും ബഹുമാനത്തോടെയും പെരുമാറുമ്പോൾ, മറ്റുള്ളവരും നിങ്ങളോട് അങ്ങനെ തന്നെ പെരുമാറും.
പക്ഷേ, ഓർക്കുക:
- രാജ്ഞിയെപ്പോലെ പെരുമാറുക എന്നാൽ അഹങ്കാരത്തോടെ പെരുമാറുകയോ മറ്റുള്ളവരെ വിലകുറച്ചു കാണുകയോ ചെയ്യുക എന്നല്ല.
- നിങ്ങളുടെ യോഗ്യതയ്ക്കും അറിവിനും അനുസരിച്ച് ബഹുമാനം ആത്മവിശ്വാസത്തോടെ നേടുക എന്നാണ്.
- നിങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ്, അർഹിക്കുന്നതിൽ താഴെ പോകാതിരിക്കുക.
മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിലപാട് സ്വീകരിക്കുക. നിങ്ങൾ എവിടെയാണെങ്കിലും ബഹുമാനവും പരസ്പര ധാരണയും ഉള്ള ഒരു സംസ്കാരം വളർത്താൻ ശ്രമിക്കുക.
ഇത് എല്ലാ സ്ത്രീകൾക്കും ബാധകമാണ് - അവരുടെ കടമകൾ / ജീവിത ഘട്ടങ്ങൾ എന്തുതന്നെയായാലും; വീട്ടമ്മമാർ, കരിയർവനിതകൾ, വിരമിച്ചവർ, വിദ്യാർത്ഥിനികൾ ഏവർക്കും ... രാജ്ഞിയെപ്പോലെ പെരുമാറൂ, രാജ്ഞിയെപ്പോലെ പരിഗണിക്കപ്പെടൂ !
– ദീപ പെരുമാൾ
4 Comments
Super writing!Loved this. ❤️🌹👍👍
Thank you sobheee ❤️❤️❤️
നന്നായിട്ടെഴുതി. 👏👏👏പക്ഷേ വളരെ ചെറുതായിപ്പോയി
ചെറിയ എഴുത്തിലൂടെ വലിയ കാര്യങ്ങൾ പറയുക എന്നത് ഒരു കഴിവല്ലേ ? ഞാൻ അതിന് കഷ്ടപെട്ടു പഠിക്കുവാ !! ഒത്തിരി സ്നേഹം ഡിയർ !!