അടക്കിയൊതുക്കിവെച്ച
നിഗൂഢതകളുടെ നിലവറ
ഭാണ്ഡക്കെട്ടഴിച്ചാലോ
അമ്പമ്പോ
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ചറപറവീഴും കടങ്കഥകൾ
പെൺരൂപത്തിന്റെ
ഓരോ രോമകൂമത്തിലും
സഹനത്തിന്റെ വിയർപ്പുത്തുള്ളികളൊട്ടിക്കിടക്കുന്നു
ത്യാഗത്തിന്റെയെരിയുന്ന
കനൽക്കട്ടകൾ
കൺമുനയിലൊളിപ്പിച്ചു
ആറടി മണ്ണിലേക്കെടുംവരേക്കും
സ്വത്തത്തെ സ്വയം തീർത്ത ചങ്ങലയിൽപൂട്ടി
മുഖംമൂടിയണിഞ്ഞൊരു വേഷമാടുന്നവൾ
സുകൃത