ഞാനായി മാറിയത് എന്തിനെന്നോ?
ചിന്തകളിൽ പോലും നീ ഉണ്ടാവാതെ ഇരിക്കാൻ..
കനലുകൾ നീറി ഉള്ളം പുകയാതെ ഇരിക്കാൻ…
സ്നേഹം യാചിച്ചു നേടാതെ ഇരിക്കാൻ..
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പ്രണയം സമയം നോക്കി വരാതെയിരിക്കാൻ…
എന്നെ ഞാൻ വെറുക്കാതെയിരിക്കാൻ..
ഇനിയൊരിക്കലും..
ഞാൻ നീയാവാതെ ഇരിക്കാൻ….