ആദ്യമായ് കാഴ്ചയിൽ,
സംസാരത്തിൽ, സ്പർശത്തിൽ,
തോന്നിടും കൗതുകം,
പിന്നെ പതുക്കെ സാധാരണമായ്,
മെല്ലെ അതൃപ്തിയായ്,
പിണക്കമായ്, കോപമായ്,
ഒടുവിൽ വെറുപ്പായ്
മാറിടുമ്പോൾ, മരിക്കുന്നു സുന്ദരമാം ബന്ധങ്ങൾ,
ബാക്കിയായിടുന്നു ഉണങ്ങാത്ത മുറിവുകൾ
തൻ നീറ്റൽ പേറും മനം മാത്രം.