തികച്ചും അപരിചിതമായ ഒരിടത്തേക്ക്
പറിച്ചു നടപ്പെട്ടപ്പോൾ ഉള്ളിലെ ആധികൾ ആരോട് പങ്കിടണം എന്നറിയാതെ പകച്ചു നിന്നപ്പോൾ
ആശ്വാസമായത് തൊട്ടയൽവക്കത്തെ വീടായിരുന്നു.
ഒരു മുൻ പരിചയവും ഇല്ലാത്ത ആ വീട്ടുകാർ എന്നോട് കാണിച്ച സ്നേഹം
എന്നെ സംബന്ധിച്ച് അമൃതായിരുന്നു
ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള
ശക്തിയും ധൈര്യവും പകർന്നു തന്നവർ