ഭൂമിയോളം സഹിച്ചും
തൻ നേർക്കു നീളും
അനീതികൾ, അവഗണനകൾ
തൻ വാൾമുനകളെ
സഹനത്തിൻ പരിചയാൽ തടുത്തും
നല്ലവളെന്നു പേരു നേടിയവൾ
ഒരു നാളറിഞ്ഞു, തൻ ജന്മം
അന്യർക്കായ് മാത്രം മെഴുകുതിരി പോൽ
ഉരുകിത്തീർന്നു പോയ്,
തനിക്കായ്, താനായ്, ജീവിച്ച
നിമിഷങ്ങൾ തൻ എണ്ണം
വെറും പൂജ്യം മാത്രമെന്ന്.