ഓർമ്മവെച്ച നാൾമുതൽ ഇണപിരിയാത്ത കൂട്ടുകാരെ പോൽ
ചോറും കറിയും പരസ്പര പൂരകങ്ങളായി നിലകൊളളുന്നു .
ഒന്നിച്ചു നിന്നാൽ ഏറേ ആസ്വാദ്യമായതും മടുപ്പുളവാക്കാത്തതുമായ ഏക വിഭവവും ചോറും കറിയും തന്നെ.
ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കണ്ടം തിന്നണമെന്നാണല്ലോ വെപ്പ്,
പക്ഷെ മലയാളിയുടെ രസമുകുളങ്ങൾ
ചോറും കറിയുമില്ലാതെ സംതൃപ്തമാകയില്ല.
റംസീന നാസർ