അവഗണനകൾ
അവഹേളനങ്ങൾ
അടിച്ചമർത്തലുകൾ
അവസാനമില്ലാത്ത ആവർത്തനങ്ങൾ
ആർത്തിരമ്പുന്ന സങ്കടക്കടൽ
അണപൊട്ടിയ കണ്ണുനീർ
നഷ്ടപ്പെടലുകൾ
നിലയ്ക്കാത്ത കാത്തിരിപ്പ്
നിന്നിലേക്കെത്താത്ത വഴികൾ
നീയും ഞാനുമായി പിരിഞ്ഞ
നാളുകൾ.. നേരങ്ങൾ
മാറ്റങ്ങളില്ലാതെ
മനസ്സുതകർക്കുന്ന തുടർച്ചകൾ
മിഴിനീർ വറ്റിയതോ
മഞ്ഞു പോൽ തണുത്തുറഞ്ഞതോ
മനസ്സ് കൈവിട്ടതോ
ഉറക്കറയിലെ കളിപ്പാവ
ഉമ്മറത്തെ വഴിക്കണ്ണ്
ഉള്ളിൽ നിറയുന്ന നിസ്സംഗത…
ഉയിരും ഉടലും പൊതിയുന്ന
മരവിപ്പ്…