നീയില്ലാത്ത എന്റെ ദിനങ്ങൾ ഗ്രീഷ്മം പോൽ വരണ്ടിരിക്കുന്നു.
ഇനിയൊരു വസന്തത്തിനും എന്നിൽ തളിരിടാൻ സാധ്യമല്ല.
പാതിമരിച്ച ഈ ജഡത്തിൽ ജീവന്റെ ഒരു കണികപോലും ബാക്കി ഇല്ലാതായിരിക്കുന്നു.
ഭയാനകമായ ചിന്തകൾക്കൊണ്ട് എന്റെ രാവുകൾ നിദ്രാവിഹീനമായിരിക്കുന്നു. നീ ഇല്ലായ്മയിൽ ഞാൻ ഇന്നും മരിച്ചു കൊണ്ടേയിരിക്കുന്നു .
റംസീന നാസർ