അവളുടെയും ഭർത്താവിന്റെയും സ്റ്റാറ്റസ് കാണുമ്പോളൊക്കെ എനിക്ക് ചെറിയ അസൂയ തോന്നിയിരുന്നു, യുഗ്മഗാനങ്ങളുടെ അകമ്പടിയോടെ എത്രയെത്ര ഭാവപ്രകടനങ്ങൾ.. ആരും കൊതിച്ചുപോകുന്ന സന്തോഷങ്ങൾ, ജീവിതം, ഇതാണ് ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ.
ഞാനെന്റെ ചേട്ടനോട് ഇതൊക്കെ കാട്ടിയിട്ട് എന്നും പിണങ്ങും, പരിഭവിക്കും. “ഈ കാണുന്നതൊന്നുമല്ല യഥാർത്ഥ ജീവിതം. ഇതൊക്ക വെറും പ്രഹസന”മെന്നു അങ്ങേര് എപ്പോളും പറയുന്നതിന്റെ പൊരുൾ കുറച്ചുനാൾ കഴിഞ്ഞ് രണ്ടുപേരും സ്റ്റാറ്റസിനു ചേർന്ന പുതിയ ആളെ കണ്ടുപിടിച്ചു പഴയതിനെ വെല്ലുന്ന പ്രണയ സ്റ്റാറ്റസുകൾ വീണ്ടും ഇടാൻ തുടങ്ങിയപ്പോളാണ്.