പുറം ചട്ട നോക്കി വിലയിരുത്തിയവരുണ്ട്
പല ആവർത്തി വായിച്ചിട്ടും
മനസ്സിലാക്കാതെ പോയവരുണ്ട്
സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിച്ചവരുണ്ട്
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വായിക്കാതെ വലിച്ചെറിഞ്ഞവരുണ്ട്
തൂക്കി വിറ്റ് കാശാക്കാൻ
നോക്കിയവരുണ്ട്
എങ്കിലും നിലപാടുകളിൽ ഉറച്ച
ഞാനെന്ന പുസ്തകം നെഞ്ചോടടുക്കി ഞാൻ പറയുന്നു
വായിച്ചവയിലും വായിക്കാൻ പോകുന്നവയിലും
എനിക്കേറ്റം പ്രിയമുള്ളതാണീ
പുസ്തകമെന്ന്