ആൺകുട്ടി വേണം ആൺകുട്ടി ഉണ്ടായെങ്കിൽ ഒരാണെങ്കിലും
വേണം എന്നിങ്ങനെ ചൊല്ലി കൂട്ടുന്നവർ
സ്വന്തം ആണ്മക്കൾക്ക് അഭിപ്രായം
പറയാനുള്ള സ്വാതന്ത്ര്യം എങ്കിലും കൊടുക്കണം
കുടുംബ ഭാരം ചുമക്കാൻ പറയുമ്പോൾ
അതിനുള്ള വരുമാനം കൈയ്യിൽ വരുന്നുണ്ടോ എന്ന് അന്വേഷിക്കണം
അവനും നാളെ ഒരു കുടുംബം ഉണ്ടാകേണ്ടവൻ ആണെന്ന
ബോധം വേണം
അവനും ഒരു മനുഷ്യൻ്റെ ആവശ്യങ്ങളും
അഗ്രഹങ്ങളും ഉള്ളവൻ ആണെന്ന്
അറിയണം
എന്നിട്ട് പറഞ്ഞോളൂ കുടുബത്തിൽ ഒരാൺകുട്ടിഎങ്കിലൂം വേണം എന്ന്.