ഒരിക്കൽ ഞാൻ കാവൽക്കാരി ആയിരുന്നു
അന്ന് എനിക്ക് സങ്കടങ്ങൾ മാത്രം ആയിരുന്നു
ചേർത്ത് പിടിച്ച കരങ്ങൾ കൈവിട്ടകലാതിരിക്കാൻ ആവത് ശ്രമിച്ചു തടുത്തു കരഞ്ഞു
കാല് പിടിച്ചു
എന്നിട്ടും എൻ്റെ കൈ തട്ടിമാറ്റി
പോകാൻ അയാൾ ധൈര്യം കാട്ടി
അന്ന് ഞാൻ എൻ്റെ കാവൽ ജോലി ഉപേക്ഷിച്ചു.
സ്വന്തം ഇഷ്ടങ്ങളുടെ കൂട്ടുകാരി ആയി. ഇന്ന് ഞാൻ ഏറെ സന്തോഷവതി.