ചില നേരങ്ങളിൽ കാറും കോളും നിറഞ്ഞ മാനം പോലെ
ചില നേരങ്ങളിൽ ആർത്തിരമ്പുന്ന കടൽ പോലെ
ചില നേരങ്ങളിൽ അണ പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ
ചില നേരങ്ങളിൽ വാളും പരിചയൂം എന്തിയ
ഉണ്ണിയാർച്ചയെ പോലെ
ഏതു ഏതുനേരത്തായാലും പ്രിയപ്പെട്ടവൻ്റെ അരികിൽ
മാത്രം സ്നേഹം ചാലിച്ചു കണ്ണെഴുതി
വാത്സല്യ പൊട്ടു തൊട്ട് അവൾ
ഒരു തുമ്പപ്പൂ പോലെ മനോഹരി