നല്ലത് ചെയ്യുവാൻ നല്ലത് പറയുവാൻ
കഴിയുമെങ്കിൽ അതെൻ ജന്മ പുണ്യം
നീളും വഴികളിൽ കണ്ടുമുട്ടുന്നവർ
ഒരു പുഞ്ചിരി തരികിലോ അതുമെൻ്റെ പുണ്യം
വാടിക്കരിയുമൊരു വള്ളിതൻ ചോട്ടിലായ്
അല്പം ജലമേകുവാനായ് കഴിയുമെങ്കിൽ
ദാഹനീർ തേടുമൊരു പറവക്ക് വേനലിൽ
ഇത്തിരി തെളിനീർ കരുതുമെങ്കിൽ
ഉള്ളം പിടഞ്ഞു തേങ്ങുന്നൊരു മനുജന്
സാന്ത്വനമാകാൻ കഴിയുമെങ്കിൽ
ക്ഷണിമകമീ ജീവിത യാത്രയിൽ
കരുതലായി ചേർത്തിടാൻ ഒരു കരം കൂട്ടിനെങ്കിൽ അതു തന്നെ പുണ്യമീ
ജീവിതയാത്ര സഫലമായ് തീരാൻ….