ചായ എൻ്റെ ചൂടൻ ചിന്തകളിൽ
കൂട്ടുകാരൻ ആണ്
ചെറിയ തലവേദനകളിൽ മരുന്നാണ്
ജോലി ചെയ്ത് തളർന്നിരിക്കുമ്പോൾ
ക്ഷീണവും വിശപ്പും മാറ്റാനുള്ള മന്ത്രമാണ്.
പക്ഷേ എൻ്റെ പ്രഭാതങ്ങളെ സുന്ദരമാക്കുന്നത്
ചൂട് കാപ്പിയുടെ സുഗന്ധവും രുചിയുമാണ്
സായന്തനങ്ങളെ ആസ്വാദ്യകരമാക്കുന്നതും..