പ്രസവമുറിയുടെ പുറത്ത് ബന്ധുജനമഹോത്സവം. വാതിൽ തുറന്നു നഴ്സ് പുറത്തേക്കു വന്നു.
“പ്രസവിച്ചു… സുഖപ്രസവം
അമ്മായിയപ്പൻ്റെ ആദ്യത്തെ ചോദ്യം
“പെണ്ണാണോ?”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ആണ് ”
സന്തോഷപൂത്തിരി കത്തി കൊമ്പൻ മീശ തടവി. ചുറ്റമുള്ളവരെ നോക്കി ഒന്നമർത്തി മൂളി. പിന്നീട് നഴ്സ് അടുത്ത വാതിൽ തുറന്നത് പൂവിതൾ പോലെയുള്ള കുഞ്ഞിനെ ചേർത്തു പിടിച്ചാണ്. അമ്മായിയമ്മ ഏറ്റു വാങ്ങി മടിയിലിരുത്തി അഭിമാനിച്ചു. ചെറിയ ഒരു ഞെട്ടലോടെ നഴ്സിനെ വിളിച്ചു ചോദിച്ചു.
“കുട്ടി മാറിയോ? ഇത് പെണ്കുട്ടിയാണല്ലോ?”
ചെറുചിരിയോടെ നഴ്സ് പറഞ്ഞു.
‘പെണ്ണാണോ എന്നു ചോദിച്ചപ്പോൾ ആണ് എന്നല്ലേ പറഞ്ഞത്. ഇതിലെന്താ തെറ്റ്?
മോശമില്ലാത്ത കൂട്ടച്ചിരി സന്തോഷത്തിനു മധുരം കൂട്ടി.