Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാർത്തു – 3
കഥ ജീവിതം തുടർക്കഥ / സീരീസ് പ്രണയം

കാർത്തു – 3

By Jees KaitharamJune 12, 2024Updated:June 24, 20247 Comments9 Mins Read163 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭാഗം 1 

” അല്ല ഓളെ കല്യാണമൊക്കൊ നേർത്തെ പറഞ്ഞ് വച്ചേക്കണ്. അതിപ്പോ എങ്ങനെയാ മാറ്റാ ?”

കുടികളിൽ നിന്ന് കിട്ടിയ കാടിയും കഞ്ഞി വെള്ളവും കൊണ്ട് ഒതുക്ക് കയറുമ്പോൾ അച്ചന്റെ ശബ്ദം കേട്ട് കാർത്തു അകത്തേക്ക് കുനിഞ്ഞ് നോക്കി. പുല്ലുമേഞ്ഞ മേൽക്കൂര ചാറ്റലടി വീഴാതിരിക്കാൻ കോലായിലേക്ക് ഇറക്കി മേഞ്ഞത് കാരണം അകത്തെ മുറിയിലെ കാഴ്ച വ്യക്തമല്ല. കാർത്തു വേഗം വീട് ചുറ്റി പിന്നാമ്പുറത്തെത്തി ബക്കറ്റ് കാടി പാത്രത്തിലേക്ക് കമിഴ്ത്തി അടുക്കളയിലേക്ക് കയറിയപ്പോൾ തൊഴുത്തിൽ നിന്ന് അമ്മണി കരഞ്ഞു. തിരിഞ്ഞ് അമ്മണിയെ നോക്കി.

” ഇപ്പോ വരാടി” എന്ന് പറഞ്ഞ് കാർത്തു അടുക്കളയിൽ തീയുന്തി കൊണ്ട് നിൽക്കണ അമ്മയെ തോണ്ടി കൈ മലർത്തി എന്താ എന്ന് ചോദിച്ചു.

ലളിത തിരിഞ്ഞ് മിണ്ടല്ലെ എന്ന് ചൂണ്ടുവിരൽ ചുണ്ടത്ത് വച്ച് ആംഗ്യം കാണിച്ചു പിന്നെ തീയൊന്ന് കൂടി തള്ളി വച്ച് കാർത്തുവിന്റെ കയ്യും പിടിച്ച് പിന്നാമ്പുറത്തേക്കിറങ്ങി. തിരിഞ്ഞൊന്ന് അകത്തേക്ക് പാളി നോക്കി ലളിത സ്വകാര്യം പോലെ കാർത്തുവിനോട് പറഞ്ഞു.

” നെന്റെ മംഗല കാര്യാണ് പെണ്ണെ ”

മംഗലമെന്ന് കേട്ടപ്പോൾ കാർത്തുവിന്റെ മുഖമൊന്ന് ചുവന്നു.

“ഓ പെണ്ണിന്റെ വെക്കം കണ്ടില്ലെ?”, ലളിത കാർത്തുവിനെ നുള്ളി

” ഒന്ന് പോ അമ്മെ ! ”
കാർത്തു നാണത്തിൽ മുഖം കുനിച്ച് അമ്മയുടെ കൈ പിടിച്ചു.

“അതേയ് അമ്മെ രവിയേട്ടൻ ഒറ്റക്കാ?”, കാർത്തു മടിച്ച് മടിച്ച് ചോദിച്ചു.

“അയിന് രവി ഏടെ വന്നിരിക്കണ്? ഇത് കല്ലായിലെ സതീശനും ഭാർഗവേട്ടനുമാ ”

ലളിത പറഞ്ഞത് കേട്ട് കാർത്തു ഞെട്ടി.

” ഓരെന്തിനാ വന്നേക്കണെ?”, കാർത്തു ലളിതയുടെ കൈയിലെ പിടി വിട്ടു.

” ആ ചെക്കന് ഫോറസ്റ്റില് ജോലി ണ്ട്. ണെ നിന്നെ മംഗലം കഴിക്കണം പോലും ”

” ആ നായിനെ ഞാനിന്ന് കൊല്ലും ” ഒച്ച വച്ച് അകത്തേക്ക് പായാനൊരുങ്ങിയ കാർത്തുവിനെ ലളിത പിടിച്ചു നിർത്തി.

“അല്ലണെ ഓൻ ഒമ്പത് വരെ പഠിച്ചിരിക്കണ്, ഗവർമെന്റ് ജോലീം ഇണ്ട്… പിന്നെ നമ്മളെ കൊലത്തില് പെട്ടതാ ”

ആവേശത്തിൽ സതീശന്റെ മഹത്വം വിളമ്പുന്ന അമ്മയെ കാർത്തു തുറിച്ചു നോക്കി. ഇന്നലെ വരെ രവിയേട്ടൻ ദൂരെ നടന്നു പോകുമ്പോൾ ” ന്റെ കാർത്തൂന് പറഞ്ഞു വച്ചിരിക്കണ ചെക്കനാ നല്ലോണം പണിയെടുക്കും പിന്നെ പഞ്ചായത്തില് ബോള് കളിച്ചിട്ട് തോനെ സമ്മാനൊക്കൊ കിട്ടിയിട്ടുണ്ട് ” ന്ന് അഭിമാനത്തോടെ പറഞ്ഞ് നടന്നിരുന്ന അമ്മയുടെ വായിൽ നിന്ന് തന്നെയാണോ ഇപ്പോൾ പുറത്ത് വന്ന വാക്കുകൾ എന്നറിയാൻ അവൾ ലളിതയെ തുറിച്ചു നോക്കി.

കാർത്തു അലറി, ” അതൊന്നും നടക്കൂല ”

” യ്യ് ഒച്ചണ്ടാക്കല്ലെ “, ലളിത കാർത്തുവിന്റെ വായ പൊത്തി.

“നല്ല ചെക്കനല്ലേടി. ഗവർമെന്റ് ജോലിയും ഇണ്ട്, ഒറായിട്ട് ഇങ്ങട്ടേക്ക് വന്ന ആലോചനയാണ് ” ലളിത സ്വകാര്യം പോലെ പറഞ്ഞു കൊണ്ടിരുന്നു.

കാർത്തുവിന് ദേഹം പെരുത്ത് കയറി. അവൾ അമ്മയുടെ കൈ തട്ടി മാറ്റി രൂക്ഷമായി അമ്മയെ ഒന്ന് നോക്കി അകത്തേക്ക് കടന്നു.

” വേലായുധൻ ഒന്നൂടെ ആലോചിക്ക്. ഞമ്മള കൂട്ടത്തില് ജോലി ള്ള ചെക്കൻ മാര് കുറവല്ലെ? തന്നേല്ല, ഒരേ തറവാട്ടീന്ന് മംഗലം കഴിക്കലും ഒഴിവാക്കാലോ ” ഭാർഗവൻ പറഞ്ഞു നിർത്തി വേലായുധനെ നോക്കി.

” അതൊന്നും നടക്കൂല “, കാർത്തുവിന്റെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.

“എനിക്കിഷ്ടല്ല. എന്റെ മംഗലം രവിയേട്ടന്റൊപ്പരാണ് ” കത്തുന്ന മിഴികളോടെ വാതിൽക്കൽ കാർത്തു.

കേട്ടില്ലേ എന്ന മട്ടിൽ വേലായുധൻ സതീശനെ നോക്കി പിന്നെ എഴുന്നേറ്റു.

” അല്ല മോളെ ” ഭാർഗവൻ എഴുന്നേറ്റ് കാർത്തുവിന്റെ അടുത്തേക്ക് വന്നപ്പോൾ കാർത്തു കയ്യുയർത്തി വിലക്കി പിന്നെ പറഞ്ഞു.
” ഭാർഗവൻ മാമൻ ഇയാളേം വിളിച്ചോണ്ട് പോവാൻ നോക്ക് എനിക്കൊന്നും കേക്കണ്ട”

ഭാർഗവൻ തിരിഞ്ഞ് സതീശനെ നോക്കിയപ്പോൾ സതീശൻ വിളറിയ ചിരിയോടെ എഴുന്നേറ്റു. കാർത്തു തിരിഞ്ഞ് വഴിയിൽ നിന്നിരുന്ന അമ്മയെ തള്ളിനീക്കി അകത്തേക്ക് പോയി.

” അമ്മണി നീ കേട്ടില്ലെ? ആ ചെറ്റക്ക് എന്നെ മംഗലം കഴിക്കണന്ന്, മണിക്കുന്നിന്റെ ആടന്ന് ഓൻ പറഞ്ഞത് നീയും കേട്ടില്ലെ തെണ്ടി ”

അമ്മണി കാടിയിൽ നിന്ന് കിട്ടിയ പഴതൊലി നാവ് നുണഞ്ഞ് അകത്താക്കി എല്ലാം മനസിലായന്ന പോലെ കാർത്തുവിനെ നോക്കി തല കുലുക്കി പിന്നെ ആസ്വദിച്ച് കാടി വലിച്ച് കുടിക്കാൻ തുടങ്ങി. കാർത്തു അമ്മണിയുടെ നെറുകയിൽ ചൊറിഞ്ഞ് കൊടുത്തു.

” ടീ നിന്നെയവൻ കെട്ടുന്നത് എനിക്കൊന്ന് കാണണം”

പിറകിൽ നിന്ന് മർമ്മരം പോലെയുള്ള ശബ്ദം കേട്ട് കാർത്തു തിരിഞ്ഞു നോക്കി. സതീശൻ ബീഡിക്കറ പിടിച്ച പല്ലുകാട്ടി ചിരിച്ചു. കാർത്തുവിന്റെ മുഖം വലിഞ്ഞു മുറുകി. അവൾ മറുപടി പറയാനൊരുങ്ങിയപ്പോൾ സതീശൻ കയ്യുയർത്തി.

“നിന്റെ മറ്റവൻ ഇണ്ടെങ്കിലല്ലെ നിന്നെ അവൻ കെട്ടൂ , ഈ സതീശൻ ജീവിച്ചിരിക്കുമ്പോ അത് നടക്കൂല. ഞാനൊന്ന് വിചാരിച്ചാ എനിക്കത് കിട്ടണം. വാശിയാന്ന് തന്നെ കൂട്ടിക്കോ പോട്ടെ ടി”

പകച്ച് നിൽക്കുന്ന കാർത്തുവിനെ അടിമുടി ഒന്ന് നോക്കി വഷളൻ ചിരി ചിരിച്ച് സതീശൻ പോയി. അവൾക്ക് ദേഷ്യവും സങ്കടവും വന്നു അവൾ ചുറ്റിലും നോക്കി ആരുമില്ല അമ്മണി മാത്രം കുടിച്ചു കൊണ്ടിരുന്ന കാടി പാത്രത്തിൽ നിന്ന് തലയുയർത്തി കാർത്തുവിനെ അനുകമ്പയോടെ നോക്കി.

“ഇയ്യെവിട്യാ പോയെ സതീശാ?”, പുളിച്ചോട്ടിൽ കാത്തു നിന്നിരുന്ന ഭാർഗവൻ ചോദിച്ചപ്പോൾ സതീശൻ വിരലുയർത്തി കാണിച്ചു.

“ഓരെ വീട്ടിലോ?” ഭാർഗവൻ സതീശനെ സംശയത്തോടെ നോക്കി.

“പിന്നെ മുട്ടുമ്പോ സ്ഥലം നോക്കീട്ടാ? ഇങ്ങള് നടക്ക്ന്ന്”

സതീശൻ ഒരു ബീഡി കത്തിച്ച് ഇരുത്തി വലിച്ച് വേലായുധന്റെ വീടിന് നേരെ നോക്കി ഒന്ന് പുകയൂതി വിട്ട് തലയാട്ടി തിരിഞ്ഞു നടന്നു. ഭാർഗവൻ പറഞ്ഞ് കൊണ്ടിരുന്നതൊന്നും സതീശൻ കേട്ടില്ല അയാളുടെ കണ്ണുകൾ ഇടുങ്ങി ചിന്തമഗ്നമായിരുന്നു.

” ന്റെ കരിമുഖത്തപ്പാ ന്റെ രവിയേട്ടനെ കാത്തോണെ”

തറവാട്ടിന്റെ മച്ചിലേക്ക് നോക്കി കാർത്തു കണ്ണുകളടച്ച് പ്രാർത്ഥിച്ചു. തറവാടിന് മുന്നിലെ തുളസിത്തറയിൽ ചിരാതുകൾ ഒരോന്നായി അവൾ നിരത്തിവച്ചു.

“കാർത്തിക പി വി ക്ക് ഇന്ന് കാർത്തികയാണോ?”

അവൾ ഞെട്ടി തിരിഞ്ഞു നോക്കി. പുറത്തെ ഇരുട്ടിൽ നിന്ന് ശബ്ദത്തിനുടമ വെളിച്ചത്തേക്ക് വന്നു.

രവിയേട്ടൻ!

ആഗ്രഹിച്ച ആളെ മുന്നിൽ കണ്ട അവളുടെ കണ്ണുകൾ തിളങ്ങി. അവൾ വേഗം അവന്റെ അടുത്തേക്ക് ചെന്നു.

” രവിയേട്ടാ ”

അവൾ സ്നേഹത്തോടെ വിളിച്ചു പുഞ്ചിരിച്ചു കൊണ്ട് അവളെയും നോക്കി നിൽക്കുന്ന അയാളെ അവൾക്ക് കെട്ടിപിടിക്കാനും ഉമ്മ വയ്ക്കാനും തോന്നി. നോക്കി നിൽക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ നിറഞ്ഞു വരുന്ന കണ്ണുകൾ കണ്ട് രവി അമ്പരന്നു.

“എന്താ കാർത്തു ?” ,  അവൻ അവളുടെ കൈ പിടിച്ചു.

” ഒന്നൂല്ല രവിയേട്ടാ ഞാൻ പെട്ടന്ന് കണ്ടപ്പോ ഒരോന്ന് ഓർത്ത് വെറുതെ “, കാർത്തുവിന് ശബ്ദമടഞ്ഞു.

” അതിന് കരയാ? നോക്ക് ഞാനിപ്പോ വേലായുധേട്ടനെ കണ്ടെ ഉളളു കോട്ടയിലെ ഉത്സവം കഴിഞ്ഞ് പിറ്റെ ആഴ്ചത്തേക്ക് തിയതി നോക്കാമെന്ന് പറഞ്ഞ് നിന്റെ അച്ചൻ ! എന്റെ ഭാഗ്യത്തിന് ഇന്ന് കുടിച്ചിട്ടില്ല”, രവി ചിരിച്ചു.

“രവിയേട്ടാ ഞാൻ എനിക്ക് “, കാർത്തുവിന് താൻ കേട്ട കാര്യം പറയാൻ വാക്കുകൾ കിട്ടാതെ വിക്കി.

“ഇനി പ്പോ എന്താ ന്റെ കാർത്തുപ്പെണ്ണിന് വേണ്ടെ?”, രവി അവളുടെ ചുമലിൽ പിടിച്ച് ചോദിച്ചു. പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന രവിയുടെ കണ്ണുകൾ പ്രണയ വിവശമായി.
അവൾ വിതുമ്പലോടെ അയാളുടെ നെഞ്ചിലേക്ക് വീണു.

“ഏയ് എന്താ പറ്റിയെ? മാറ് മോളെ ആരെങ്കിലും വരും ട്ടോ”, രവി അവളെ അടർത്തിമാറ്റാൻ നോക്കി കാർത്തുവാകട്ടെ രവിയെ മുറുക്കി കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു.

” എനിക്കെന്തോ പേടി തോന്നണു രവിയേട്ടാ രവിയേട്ടൻ സൂക്ഷിക്കണം ” കരച്ചിലിനിടെ കാർത്തു പുലമ്പികൊണ്ടിരുന്നു. രവി അവളുടെ പിടി വിടുവിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് പതുക്കെ അവളുടെ നെറുകയിൽ ഉമ്മ വെച്ചു പിന്നെ പതുക്കെ തലോടി ചേർത്തുപിടിച്ചു.

അവൾ തെളിച്ചു വച്ച ചെരാതുകളിലെ വെളിച്ചം കാറ്റ് വന്ന് പുളിച്ചോട്ടിലേക്ക് നീട്ടി കാണിച്ച് കൊടുത്തപ്പോൾ അവിടെ ആരോ നിൽക്കുന്നതായി കാർത്തുവിന് തോന്നി. അവൾ സൂക്ഷിച്ചു നോക്കി ഇല്ല അവിടെ ആരുമില്ല. ഒന്ന് കണ്ണു ചിമ്മിയപ്പോർ സതീശന്റെ മുഖവും ബീഡി കറ നിറഞ്ഞ പല്ലുകൾ കാട്ടിയ വഷളൻ ചിരിയും അവൾക്കോർമ വന്നു. അവൾ പേടിയോടെ രവിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവളുടെ കണ്ണുകളിലെ ജല തുള്ളികൾ ഒപ്പിയെടുക്കാൻ തുടിക്കുന്നൊരു ഹൃദയം അതിന്നുള്ളിലായ് അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

തുടരും
ജീസ് കൈതാരം .

കാർത്തു – 4

Post Views: 33
3
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

7 Comments

  1. Suma Jayamohan on June 12, 2024 8:56 PM

    👌💐🥰

    Reply
    • Jees Kaitharam on June 12, 2024 8:59 PM

      ❣️

      Reply
  2. Siby joseph on June 12, 2024 1:32 PM

    🥰❤

    Reply
    • Jees Kaitharam on June 12, 2024 8:59 PM

      ❣️

      Reply
  3. Smitha on June 12, 2024 12:43 PM

    🥰

    Reply
    • Jees Kaitharam on June 12, 2024 8:58 PM

      ❣️

      Reply
  4. Pingback: കാർത്തു - 2 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.