കടലാസ്സിന്റെ ഒരു വശത്തിന് ഒരിക്കലും മറുവശം പൂർണ്ണമായ് കാണാൻ സാധിക്കില്ല.
ഏതെങ്കിലും ഒരു വശം മടങ്ങിയാൽ അവരിരുവർക്കും പരസ്പരം ഭാഗികമായ്, കാണാൻ സാധിക്കും. മടങ്ങിയാൽ മാത്രം….
പരസ്പരം കാണാതെ, അറിയാതെ ഒരുപാട് സത്യങ്ങൾ ഇരുവശത്തും വിരിയുന്ന കരവേല കൊണ്ട് അവർ ലോകത്തെ അറിയിക്കുന്നു.
കീറലുകളിൽ മറുപുറമായ് കൊഴിയുന്നു……
കത്തിയമരുമ്പോഴും, ഇണപിരിയാതെ അവർ പുകമറയിൽ അപ്രത്യക്ഷമാകുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എങ്കിൽ… പൂർണ്ണമായ് പരസ്പരം കാണാനും മനസ്സിലാക്കാനും സാധിക്കുന്ന മനുഷ്യർക്ക് അഴുകി, ദ്രവിച്ചു പോകുംവരെ ഒരുമിച്ച് ജീവിതത്തിന്റെ പുസ്തകതാളിൽ ഇണപിരിയാതെ ജീവിച്ചുകൂടെ?