ഏകാന്തതയുടെ നോവ് തീരങ്ങളിൽ നൊമ്പരത്തിന്റെ ഉഷ്ണക്കാറ്റേറ്റിരിക്കുമ്പോൾ
സംഗീതത്തിന്റെ സ്നേഹസാഗരത്തിൽ നീരാടാനിറങ്ങും.
അതിന്റെ ലയത്തിലും താളത്തിലും മുങ്ങിക്കുളിച്ചു കയറുമ്പോൾ
മനസ്സും ശരീരവും ആശ്വാസത്തിന്റെ തലോടലേറ്റു ആർദ്രമാകും.
കാട്ടാളഹൃദയത്തെവരെ തന്റെ കാമുകനാക്കുന്ന
ആ സർഗസംഗീതത്തിൽ ലയിച്ചു സുഖനിദ്ര പൂകും.
റംസീന നാസർ