തൊഴിലെടുക്കുന്ന മേഖലയുടെ പേരിൽ അവരെ അകറ്റിമാറ്റി നിർത്തുമ്പോഴും അവരുടെ മേൽ പരിഹാസത്തിന്റെ വാൾമുനകൊണ്ട് അമ്പയ്ത്തു നടത്തുമ്പോഴും ഓർക്കാത്ത ഒരു സത്യമുണ്ട്.
ലൈംഗിക തൊഴിലാളി ആകേണ്ടി വന്ന അവരുടെ സാഹചര്യവും
പുകയാത്ത അടുപ്പുകളും കനൽപോലെ എരിഞ്ഞു പുകയുന്ന ഒട്ടിയ വയറിന്റെ വിശപ്പും
അവരും മനുഷ്യരാണ്, ആ തൊഴിൽ ചെയ്യാൻ പ്രേരകമായ അവസ്ഥയ്ക്കും അവരുടെ ഉപഭോക്താക്കൾക്കും കല്പിക്കാത്ത അയിത്തം എന്തിനു അവരുടെ മേൽ മാത്രം കല്പിക്കപ്പെടുന്നു?
റംസീന നാസർ