ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി
നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു
എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ
ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല
പരാഗണം നടത്തുന്ന പൂക്കളുടെ സുഗന്ധമില്ല
എന്റെ ഹൃദയത്തെ തകർത്തെറിഞ്ഞ നീ
സംഹാരതാണ്ഡവമാടുന്ന കൊടുങ്കാറ്റിനേക്കാൾ രൗദ്ര ഭാവിയാണ് .
നിന്റെ ഓർമ്മകൾക്കു പോലും വഞ്ചനയുടെ രൂക്ഷഗന്ധമാണ്.
റംസീന നാസർ