ഹിതകരമല്ലാത്ത ചില ബന്ധങ്ങൾ ജീവിതത്തിൽ വന്നു ചേർന്നിടുമ്പോൾ ഉണ്ടാകുന്ന വിപത്തുകൾ അനേകമാണ്. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ ജീവിതം മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന കുട്ടികളുടെയും കുടുംബത്തിന്റെവരെ സന്തോഷവും മനസ്സമാധാനവും ഇല്ലാതാകുന്നു.
യാതൊരു കെട്ടുറപ്പുമില്ലാത്ത ഇത്തരം ബന്ധങ്ങൾക്ക് തുടക്കത്തിലുള്ള ഉത്സാഹവും ആവേശവും കെട്ടടങ്ങുമ്പോൾ പരസ്പരം പഴിചാരലുകൾ നടത്തി സമൂഹത്തിലും കുടുംബത്തിലും മോശക്കാരാകുമ്പോൾ ചിലർ ആത്മഹത്യയിലേക്കു വരെ എത്തിച്ചേരുന്നു.
പര്സപരം ഒട്ടും ഭൂഷണമല്ലാത്ത ഇത്തരം അവിഹിതബന്ധങ്ങൾ മുളയിലേ നുള്ളിക്കളഞ്ഞാൽ മനസ്സും മാനവും തകർന്ന് ജീവൻ നഷ്ടപ്പെടുന്ന ചില ജീവിതങ്ങൾ എങ്കിലും രക്ഷപ്പെട്ടേക്കാം.
റംസീന നാസർ