ശൂന്യമാം കരങ്ങളുമായ് ഭൂമിയിൽ
നിസ്വനായ് പിറക്കും മനുഷ്യൻ
ഹ്രസ്വമാം തൻ ജീവിതത്തിൽ
നേട്ടങ്ങൾ കൈവരിച്ചിടുന്നു,
ഹൃദയബന്ധങ്ങൾ സൃഷ്ടിച്ചിടുന്നു.
പരിശ്രമം കൊണ്ട് വിജയം കൈവരിച്ചെന്നു
അഭിമാനം കൊള്ളും നേരവും,
താങ്ങായ്, തണലായ് നിന്നവരേറെയുണ്ട്
ഓരോ മനുഷ്യനും ചുറ്റിലും.
രക്തബന്ധുക്കൾ, ചിലനേരം വിലയേറും
പാഠം പഠിപ്പിച്ച ശത്രുക്കൾ,
പ്രതിസന്ധികൾ തരണം ചെയ്യാൻ
കൈത്താങ്ങായ് നിന്ന അന്യരും
പിന്നെ പ്രവചിക്കാനാകാത്ത വിധിയും.
നന്ദിചൊല്ലേണ്ടവർ ഏറെയുണ്ട്
ഓരോ മനുഷ്യനും.