കലിതുള്ളി സംഹാരതാണ്ഡവമാടിയ പ്രകൃതിയോട് അവസാനശ്വാസം വരെ മനുഷ്യൻ കൈകൂപ്പി യാചിച്ചു, ഒരുകുന്ന് സ്വപ്നങ്ങൾകൊണ്ടു പണിത പ്രാണനെയെങ്കിലും തിരിച്ചു തരണമേയെന്ന്.
അവൾ ആർത്തട്ടഹസിച്ചു നീ ചെയ്ത കർമ്മത്തിന്റെ തിരിച്ചടിയാണ് നിനക്കേൽക്കുന്ന ഓരോ മുറിവും.
പിടിച്ചു നിൽക്കാനാകാത്ത വിധം എന്റെ കാലുകളെ നീ വെട്ടിയെടുത്തപ്പോൾ നൊന്തുപോയ എന്റെ ഹൃദയത്തിൽ നിന്നും അണപൊട്ടിയൊഴുകിയ രക്തമാണത്.
കലിതുള്ളിയാടിയ പ്രകൃതിക്കു മുമ്പിൽ നിസ്സഹായനായി തലകുമ്പിട്ടു മനുഷ്യൻ.
പ്രകൃതി സമ്പത്തുകൾ വരും തലമുറക്ക് വെറും കഥ മാത്രമാകാതിരിക്കട്ടെ.
കലികയറാത്ത ശാന്തസുന്ദരമായ ഇമകൾക്കു ഇമ്പമാർന്ന കാഴ്ചകൾ നൽകുന്ന സ്വർഗമാകട്ടെ പ്രകൃതി.
റംസീന നാസർ