ജീവിതം അനേകം ചോദ്യചിഹ്നങ്ങൾക്കു മുമ്പിൽ വഴിമുട്ടി നിന്നപ്പോളും
മനസ്സ് സങ്കടത്തിന്റെ ചുഴിയിലേക്കു ആഴ്ന്നു പോയപ്പോളും
മനം മടുപ്പിക്കുന്ന ഭ്രാന്തൻ ചിന്തകൾകൊണ്ട് ഉറക്കം നഷ്ടപെട്ട രാത്രികളിലും
എന്റെ ജീവനിലേക്കു നേർത്ത തിരിനാളമായ് മുന്നോട്ടായാനുള്ള ഊർജ്ജം നൽകിയത് നീ മാത്രമായിരുന്നു.
നിന്റെ സ്നേഹത്തോടെയുള്ള ഒരു തലോടൽ മാത്രം മതിയായിരുന്നു
വരണ്ടുണങ്ങി പ്രതീക്ഷയറ്റ എന്റെ മനസ്സിനെ കുളിരണിയിക്കാൻ.
അരണ്ടവെളിച്ചത്തിൽ നിന്റെ ഇടനെഞ്ചിൽ തലചായ്ച്ചു കിടന്നാൽ മതിയായിരുന്നു എന്റെ ഇമകളെ സുഖനിദ്ര പുൽകാൻ.
ഇന്നെന്റെ ശ്വാസത്തിലും ഗന്ധത്തിലും ജീവന്റെ ഓരോ കണികയിലും നീ മാത്രമാണ്.
നീയില്ലാത്ത എന്റെ ചിത്രം അപൂർണ്ണമാണ്.
റംസീന നാസർ