അതെയ് നമ്മളൊക്കെ എന്തോരം തിരക്കുള്ള മനുഷ്യരാണല്ലേ, പ്രിയപ്പെട്ടവരോട് ഒന്ന് ചേർന്നിരിക്കാനോ അവരിലേക്ക് ഒന്ന് എത്തിനോക്കാനോ സമയം കിട്ടാറില്ലല്ലോ. ചുറ്റുമുള്ള വലയത്തിലെ ആത്മഹത്യകളുടെ എണ്ണം കൂടുമ്പോഴാണ് പ്രിയപ്പെട്ടവരോട് ഒന്നൂടെ ചേർന്നിരിക്കണമെന്ന് ഓർമിക്കാറ്….
പല ആത്മഹത്യകൾ കേൾക്കുമ്പോയും നമ്മൾ പറയാറില്ലേ “അവർ എന്തു വിഡ്ഢിത്തമാ കാണിച്ചേ”, പരാജയപ്പെടുത്തിയവരുടെ മുന്നില് ജീവിച്ചു കാണിക്കണമെന്നൊക്കെ നമ്മളീ പറയുന്ന പോലെ ജീവിച്ചു കാണിക്കാൻ അത്രയും എളുപ്പമാവില്ലഡോ,അങ്ങനെയായിരുന്നെങ്കിൽ ആത്മഹത്യ വിഡ്ഢിത്തമാണെന്ന തിയറി പറഞ്ഞവരാരും അത് ചെയ്യില്ലായിരുന്നു ..
ഒരാളുടെ ആത്മഹത്യക്ക് നമ്മൾ കണ്ടെത്തുന്ന കാരണങ്ങൾ ആണല്ലോ സമ്പത്ത്, കുടുംബം, കടബാധ്യത, ജോലി, വിദ്യാഭ്യാസം etc.. ഈ പറയുന്ന എല്ലാം ഉണ്ടായ മനുഷ്യരും ആത്മഹത്യ ചെയ്യുന്നില്ലേ അതെന്തുകൊണ്ടായിരിക്കും?
നമ്മളീ നിരത്തുന്ന ഡയലോഗുകളും കാരണങ്ങളും ഒക്കെ നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്ന് ഒരാളെ നഷ്ടമാകുമ്പോയേ ബോധ്യപ്പെടൂ, തിരിച്ചറിയാനാവൂ..
ഒരാളും തന്നെ താനായി കേൾക്കാൻ ഇല്ല എന്ന യാഥാർത്ഥ്യത്തിൽ നിസ്സഹായതയുടെ കൊടുമുടിയിൽ കയറിയായിരിക്കും അവരെല്ലാം ഈ ലോകത്ത് നിന്ന പോയിട്ടുണ്ടാവുക.
ബന്ധങ്ങളോട് ഒന്നുകൂടെ ചേർന്നിരുന്ന്, പ്രിയപ്പെട്ടവർ ആരും ഹൃദയം പൊട്ടി മരിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം..❤️
✍🏻Misna Parappur
2 Comments
മിസ്ന…. അത്രമേൽ നിസഹായരായിത്തീരുമ്പോൾ ……..
നിസ്സഹായതയിൽ ചുറ്റുമുള്ള ബന്ധങ്ങളോട് ഒന്ന് ചേർന്നിരിക്കാനാവണം… 🫂❤️