നല്ല പെങ്കിടാങ്ങള്
പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി
ഒന്നും മിണ്ടില്ലെത്രെ.
സ്വന്തം മേനിയെക്കുറിച്ച് മോഹങ്ങളെക്കുറിച്ച്
ഉറക്കെ ഉരിയാടില്ലെത്രെ.
നല്ല പെങ്കുട്ട്യോളൊന്നും കാലകത്തിയിരിക്കേയില്ല
ഇറക്കമില്ലായുടയാടകളിടേയില്ല.
എന്തിനിതളുകളങ്ങനെ
സ്വന്തം മേത്തേക്കാഭ്യംഗങ്ങൾക്കു ക്ഷണക്കത്തു കൊടുക്കണമെന്ന് അച്ചടക്ക മസ്തിഷ്ക്കങ്ങൾ.
ഹൊ!!
ചില്ലു ചില്ലായുടഞ്ഞ ഹഥ്റാസ്
ഉന്നാവ സൂര്യനെല്ലിപ്പൂപ്പാത്രങ്ങളേ,
ഭോജനം കഴിഞ്ഞയാ തെരുവു നായ്ക്കളെത്ര ഉച്ചത്തിലിപ്പോ
ഊറിയൂറിയട്ടഹസിക്കുന്നുണ്ട്!