നിന്റെ ഓർമ്മകളൊക്കെ
അവസാനിക്കട്ടെ എന്ന്
കരുതിയാണ് മനസ്സിന്റെ
മൂലയ്ക്ക് കുഴിച്ചിട്ടത്
പക്ഷെ മനസ്സിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന
ഓർമ്മപ്പുഴുക്കളൊക്കെ
ഇനിയും ചീഞ്ഞു തീരാത്ത
പ്രണയത്തിന്റെ തിരുശേഷിപ്പുകളാണ്
പണ്ടെന്നോ ചൂടിത്തന്ന മുല്ലപ്പൂവിനിപ്പോൾ അഴുകിയ നാറ്റമാണ്
ചേർത്തുപിടിച്ചണച്ചപ്പോളുള്ള വിയർപ്പു നാറ്റത്തിന്റെ
ഓർമ്മയിൽ
മൂക്കിനൊപ്പം കണ്ണുംപൊത്തി ഞാൻ
കരയാറുണ്ട്