Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ന്യൂസ് പേപ്പർ ബോയ്-54
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

ന്യൂസ് പേപ്പർ ബോയ്-54

By Nisha PillaiJune 29, 2025Updated:June 30, 20251 Comment9 Mins Read67 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം   

വീടിന്റെ മുന്നിൽ സഞ്ജീവിന്റെ കാർ കിടക്കുന്നത് ദേവി കണ്ടു. ദേവിയെ ഇറക്കിയിട്ടു ഉടൻ മടങ്ങാൻ തുടങ്ങിയ പ്രണവിന്റെ മാനേജരെ അവൾ നിർബന്ധിച്ചു വീട്ടിനകത്തേയ്ക്കു കൊണ്ട് വന്നു. 

 

“വാ വീട്ടിൽ ഒന്ന് കയറിയിട്ട് പോകാം. ഡൽഹിയിൽ നിന്നും പ്രണവിന്റെ ഒരു സുഹൃത്ത് വന്നിരുന്നു എന്ന് പറഞ്ഞാൽ മതി. വേറെയൊന്നും തുറന്നു പറയരുത്. എന്നെ കൊണ്ടാക്കാനായി വന്നു അത് മാത്രം പറഞ്ഞാൽ മതി. “

 

മാനേജർ ചിരിച്ചു. 

 

“അങ്ങനെ പറയാം മാഡം. മാഡത്തിന് ഈ പ്രായത്തിൽ പോലും ആർക്കൊക്കെ മറുപടി പറയേണ്ടി വരുന്നു. “

 

“അതൊക്കെ അങ്ങനെയാണ്, പ്രത്യേകിച്ച് ആരും ചോദിയ്ക്കാൻ ഇല്ലാത്തവരുടെ ജീവിതത്തിൽ ചോദിക്കാനായി ചുറ്റും കുറെ ആളുകൾ ഉണ്ടാകും. “

 

സഞ്ജീവിനൊപ്പം സംസാരിച്ചു കൊണ്ടിരുന്ന മാത്യുവും മാലതിയും മുഖമുയർത്തി ദേവിയെ നോക്കി ചിരിച്ചു. സഞ്ജീവ് ഉണ്ടായത് കൊണ്ട് മാലതി ആ സമയത്ത് കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല. എല്ലാവരോടും യാത്ര പറഞ്ഞിട്ടു മാനേജർ മടങ്ങി പോയി. 

 

“എങ്ങനെയുണ്ട് പ്രണവിന്റെ ഇപ്പോഴത്തെ അവസ്ഥ. “

 

സഞ്ജീവ് ദേവിയോട് ചോദിച്ചു. 

 

“വല്ലാത്ത അവസ്ഥയിലാണ്. ബന്ധുക്കളെയെല്ലാം വിവരം അറിയിക്കാനാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇന്ന് പ്രണവിന്റെ ഒരു സുഹൃത്ത് ഡൽഹിയിൽ നിന്നും വന്നിരുന്നു. അയാളെ വിളിച്ചു വരുത്തിയതാണ്, അവസാനമായി ഒന്ന് കാണാൻ. “

 

“ഓർക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു. അവർക്ക് ചെറിയ രണ്ടു കുട്ടികളല്ലേ, അനുപമയ്ക്കും വളരെ ചെറുപ്പം, പ്രണവിന് എന്തെങ്കിലും സംഭവിച്ചാൽ അവരുടെ അവസ്ഥ എന്താകും. എനിക്ക് ദേവിയും അനുപമയും ഒരേ പോലെയാണ്. സ്കൂൾ മുതലേ ഇവരൊന്നിച്ചായിരുന്നു. “

 

മാലതി സങ്കടപ്പെട്ടു. 

 

“അമ്മ എന്നെക്കുറിച്ച് ഓർത്തിട്ടുണ്ടോ, അതിനേക്കാൾ സങ്കടം ഞാൻ അനുഭവിച്ചിട്ടില്ലേ. എന്തായിരുന്നു എൻ്റെ ജീവിതം. “

 

ദേവി അമ്മയോട് ദേഷ്യപ്പെട്ടു, കയർത്തു സംസാരിച്ചു. പെട്ടെന്ന് സഞ്ജീവ് ദേവിയുടെ കയ്യിൽ അമർത്തി പിടിച്ചു. 

 

“ദേവി അമ്മ ഇപ്പോഴത്തെ കാര്യമോർത്തല്ലേ സങ്കടപ്പെട്ടത്. തന്നെ പോലെ അത്ര ബോൾഡ് ആയ പെൺകുട്ടിയല്ലല്ലോ അനുപമ. “

 

ദേവിയും അമ്മയും പരസ്പ്പരം നോക്കി , മാലതി ദേവിയെ ചേർത്ത് പിടിച്ചു. അവരുടെ അടുത്തേയ്ക്കു കുഞ്ഞു നവമി പിച്ച വച്ച് നടന്നു വന്നു. ദേവി കുഞ്ഞിനെ തന്റെ മടിയിലെടുത്തിരുത്തി. തന്റെ പിഞ്ചു കരങ്ങൾ കൊണ്ട് അവൾ ദേവിയുടെ കവിളിൽ തലോടി. ദേവിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു കുഞ്ഞു നവമി ദേവിയുടെ മുഖത്തേയ്ക്കു ഉറ്റു നോക്കി. 

 

“എന്താടാ വാവേ നോക്കുന്നത്, അമ്മയ്ക്കൊന്നുമില്ല. “

 

ദേവി കുഞ്ഞിനെ ഉമ്മ വച്ചു. ദേവിയുടെ കുഞ്ഞിനോടുള്ള വാത്സല്യം കണ്ടു സഞ്ജീവ് അവളെ തന്നെ നോക്കി കൊണ്ടിരുന്നു. രാത്രി വൈകിയിട്ടും അയാൾ മടങ്ങിയില്ല. നേരത്തെ മാത്യു അയാളെ അത്താഴത്തിനു ക്ഷണിച്ചിരുന്നു. 

 

സുമതി സഞ്ജീവിനു വേണ്ടി അവരുടെ സ്പെഷ്യൽ നെയ്മീൻ ബിരിയാണി ഉണ്ടാക്കിയിരുന്നു. ബിരിയാണിയുടെ സുഗന്ധം വീടിനുള്ളിൽ പരന്നു തുടങ്ങിയപ്പോൾ മാത്യു ഒരു കുപ്പിയുമായി തന്റെ മുറിയിൽ നിന്നും ഇറങ്ങി വന്നു. അയാൾ സഞ്ജീവിനെ മദ്യപിക്കാൻ ക്ഷണിച്ചു. 

 

“ഞാൻ അങ്ങനെ മദ്യപിക്കാറില്ല. അസുലഭമായ നിമിഷങ്ങളിൽ മാത്രം. രാത്രി ഭക്ഷണവും കുറച്ചേ കഴിക്കൂ, അതും ലഘുവായത് മാത്രം. പക്ഷേ ഈ സുഗന്ധം ഒരു രക്ഷയുമില്ല. “

 

“ഇതൊരു അസുലഭ നിമിഷമായി കരുതി കൂടെ. പോലീസ് ഓഫീസർമാർ ഒക്കെ സാധാരണ മദ്യപിക്കാറുണ്ട്. ഞാൻ കരുതി സഞ്ജീവിനും ഇതിലൊക്കെ താല്പര്യമുണ്ടാകുമെന്ന്. ഒരു സ്മാൾ ഒഴിക്കട്ടെ, “

 

ദേവി പെട്ടെന്ന് അങ്ങോട്ട് വന്നു, മാത്യു കാണാതെ സഞ്ജീവിനെ നോക്കി കണ്ണടച്ച് കാണിച്ചു. 

 

“പപ്പാ എന്തിനാ നിർബന്ധിക്കുന്നത്, സഞ്ജീവ് ഒരു പോലീസ് ഓഫീസർ അല്ലേ, മദ്യപിച്ചു കൊണ്ട് വണ്ടി ഓടിച്ചു തിരികെ പോകണ്ടേ. അതൊന്നും വേണ്ട. നിയമം എല്ലാവർക്കും ഒരേ പോലെ ബാധകമല്ലേ. “

 

“ഓ അല്ലെങ്കിൽ ഇന്ന് സഞ്ജീവ് മടങ്ങില്ല. ഇവിടെ കിടന്നു ഉറങ്ങി കൊള്ളും അത്രയല്ലേയുള്ളു. “

 

ദേവി നീരസത്തോടെ തിരിഞ്ഞു നടന്നു. ഭക്ഷണ സമയത്തു അവളുടെ സീറ്റ് സഞ്ജീവിനടുത്തായിരുന്നു. സഞ്ജീവിന്റെ സാമീപ്യം അവൾക്കു വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. 

 

“നാളെ തിങ്കളാഴ്ച കോടതിയിൽ നല്ല തിരക്കല്ലേ. ഒരു കേസിന്റെ കാര്യത്തിന് എനിക്ക് ദേവിയെ ഒന്ന് കാണണമായിരുന്നു. “

 

“സഞ്ജീവ് വരുമ്പോൾ വിളിച്ചോളൂ, ഉച്ച കഴിഞ്ഞു ഞാൻ അനുപമയുടെ അടുത്തേയ്ക്കൊന്നു പോകും. “

 

ഭക്ഷണം കഴിഞ്ഞിട്ടും സഞ്ജീവ് പോകാതെ മാത്യുവിനൊപ്പം ചർച്ചയിൽ ഏർപ്പെട്ടു, ദേവി കുഞ്ഞിനേയുമെടുത്തു സ്വന്തം മുറിയിലേയ്ക്കു പോയി. കൂടെ മുറിയിലേയ്ക്കു വന്ന മാലതിയോടു അവൾ തന്റെ ജാതകം ആവശ്യപ്പെട്ടു. 

 

“എന്തിനാ ഇപ്പോൾ നിന്റെ ജാതകം. “

 

“ടീച്ചറമ്മയുടെ അടുത്തേയ്ക്കു കൊണ്ട് പോകാനാണ്, എല്ലാവരും എന്നെ ഒരു വിവാഹത്തിനു കൂടി നിർബന്ധിക്കുകയല്ലേ , ഇനിയും ഒന്നും സഹിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ല. എല്ലാത്തിനും പിന്തുണയുമായി അനുപമയുണ്ടായിരുന്നു, ഇപ്പോൾ അവളുടെയും അവസ്ഥയും കണ്ടില്ലേ. “

 

“അതൊക്കെ ശരിയാകും, വിധി എന്നൊന്നില്ലേ , നമ്മുടെ രണ്ടുപേരുടെയും വിധി, സങ്കടങ്ങൾ ഒന്നും എന്റെ നവമി മോൾക്ക് ഉണ്ടാകരുതെന്നാണ് എന്റെ പ്രാർത്ഥന. “

 

“അമ്മ പ്രാർത്ഥനയൊക്കെ തുടങ്ങിയോ. “

 

അമ്മയുടെ പഴയ ശീലങ്ങളെ ദേവി കളിയാക്കി. 

 

മാലതി നൽകിയ ജാതകം അവൾ ഫോട്ടോ എടുത്തു ആര്യന് വാട്ട്സാപ്പ് ചെയ്തു, പിന്നീട് അത് രഹസ്യമായി തന്റെ ബാഗിൽ വച്ചു. സുമതിയുടെ കണ്ണ് വെട്ടിച്ചു അടുക്കളയിൽ നിന്നും ഒരു പിടി ഉപ്പുമായി അവൾ കുളിക്കാൻ കയറി. 

 

“എന്താ ഈ സമയത്തു പതിവില്ലാതെയൊരു കുളി. “

 

“നല്ല തളർച്ച തോന്നുന്നു. “

 

“എന്ത് തളർച്ചയായാലും, ഭക്ഷണം കഴിഞ്ഞുള്ള കുളിയും പാതിരാത്രിയിലുള്ള കുളിയും ആരോഗ്യത്തിന് നല്ലതല്ല. അച്ഛന്റെ ശീലങ്ങൾ മകൾക്കും പകർന്നു കിട്ടിയോ. “

 

“അങ്ങനെയൊന്നുമില്ല എന്റെ അമ്മേ. “

 

ദേവി അമ്മയെ കെട്ടിപ്പിടിച്ചു. 

 

“എനിക്കൊരു ആഗ്രഹമുണ്ട്. ഇന്ന് അമ്മ കുഞ്ഞുമായി എന്റെ കൂടെ കിടക്കണം. “

 

“ഈ മുറി കുഞ്ഞിന് ഇഷ്ടമല്ല. നോക്കട്ടെ അവളിവിടെ കരയാതെ കിടക്കുമോയെന്ന്. “

 

നവമി മോൾ നല്ല കുട്ടിയെ പോലെ ദേവിയുടെ അടുത്ത് കിടന്നു. എപ്പോഴും മാലതിയോടൊപ്പം മാത്രം ഉറങ്ങുന്ന കുട്ടി അമ്മയുടെയും അമ്മുമ്മയുടെയും നടുക്ക് കിടന്നാണ് ഉറങ്ങിയത്. അവൾ ഒരു കൈ കൊണ്ട് അമ്മുമ്മയെയും മറ്റേ കൈ കൊണ്ട് അമ്മയെയും തൊട്ടു കൊണ്ട് കിടന്നു. 

 

രാവിലെ ഓഫീസിലേയ്ക്ക് പോകുമ്പോൾ , പതിവില്ലാതെ തനിക്കു ബൈ പറഞ്ഞു യാത്രയാക്കുന്ന നവമി മോളെ ദേവി ശ്രദ്ധിച്ചു. ഇന്നലെ രാത്രി മുതൽ അവൾക്കു നല്ല മാറ്റമാണ്, ഇന്ന് ദേവിയെ യാത്രയാക്കാൻ നേരത്തെ ഉണർന്നു വന്നു സിറ്റ് ഔട്ടിൽ നിൽക്കുന്നു. ദേവിക്ക് നല്ല സന്തോഷം തോന്നി. 

 

ഓഫീസിൽ എല്ലാം രാഹുലിനെ പറഞ്ഞേൽപ്പിച്ചു എത്രയും പെട്ടെന്ന് അനുപമയുടെ അടുത്തേയ്ക്കു മടങ്ങാൻ ദേവിയുടെ മനസ്സ് വെമ്പി. സഞ്ജീവ് വരുമെന്ന് അറിയിച്ചത് കൊണ്ട് അവൾ മനസില്ലാമനസോടെ ഓഫീസിൽ തങ്ങി. 

 

തന്റെ ഒരു സുഹൃത്തുമായി സഞ്ജീവ് ഉച്ചയോടെ ദേവിയുടെ ഓഫീസിൽ എത്തി. ബാങ്ക് മാനേജരായ വിമലെന്ന സുഹൃത്തിനെതിരെ , അയാളുടെ ഭാര്യ മുൻപ് ഒരു സ്ത്രീ പീഡന കേസ് കൊടുത്തിട്ടുണ്ട്. അയാൾ സ്ഥിരം ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. അതായിരുന്നു കേസിൻ്റെ അടിസ്ഥാനം. അയാളാകട്ടെ അതൊന്നും നിഷേധിച്ചതുമില്ല. 

 

“വക്കീലിനറിയാമല്ലോ, ഇന്നാട്ടിൽ നല്ല വക്കീലന്മാർക്കു ക്ഷാമം ഒന്നുമില്ല. പിന്നെ എന്താ ദേവി വക്കീലിന് തന്നെ കേസ്സ് തരാൻ കാരണമെന്നു ചോദിച്ചാൽ, അതിനു കാരണം സഞ്ജീവാണ്. അവൻ എന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങൾ രണ്ടുപേരും ജീവിതത്തിൽ ഒത്തിരി പടവെട്ടി വന്നവരാണ്. അപ്പോൾ ഞങ്ങൾ കുറച്ചു അഹങ്കാരമൊക്കെ കാണിച്ചെന്നിരിക്കും, അതവൾക്കു അങ്ങ് സഹിച്ചാൽ പോരെ. ഇങ്ങോട്ടു ഭരിക്കാൻ വന്നാൽ ഞാൻ ചെപ്പക്കുറ്റി നോക്കി കൊടുത്തെന്നിരിക്കും. “

 

“പ്ലീസ് നിർത്തൂ, നിങ്ങളിപ്പോൾ സംസാരിക്കുന്നത് തികച്ചും സ്ത്രീ വിരുദ്ധതയാണ്. “

 

“അതെ ഞാൻ സ്ത്രീ വിരുദ്ധനാണ്. നല്ല സ്ത്രീ വിരുദ്ധൻ, എന്റെ അമ്മ അച്ഛനെയും ഞങ്ങൾ മൂന്ന് മക്കളെയും ഉപേക്ഷിച്ചു ഒരു വരുത്തന്റെ കൂടെ പോയതാ. അന്ന് മുതൽ എനിക്കിവളുമാരെ… “

 

ദേവിയുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തു. പെട്ടെന്ന് സഞ്ജീവ് ഇടപെട്ടു, ദേവി സംയമനം വീണ്ടെടുത്തു. ഇല്ലായിരുന്നെങ്കിൽ അവൾ ആ സ്ത്രീ വിരുദ്ധന്റെ മുഖം നോക്കി ഒന്ന് കൊടുത്തേനെ. 

 

“ദേവി ഞാൻ ലളിതമായി കാര്യം പറയാം. ഇവൻ ഒരു മുരടനാണ് , ആ പെങ്കൊച്ചിനു ഇവന്റെ കൂടെ കഴിയാൻ പറ്റില്ല. എത്രയും പെട്ടെന്ന് വിവാഹം വേർപെടുത്തി കൊടുക്കണം. ചേരേണ്ടവർ തമ്മിൽ അല്ലേ ചേരേണ്ടത്. ഈ വിവാഹം കൊണ്ട് ഇവർക്കു രണ്ടു പേർക്കും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. “

 

“ഓഹ് നീയൊരു പുണ്യാളൻ, ഇനി അവൾക്കു താല്പര്യമുണ്ടേലും എനിക്കവളെ വേണ്ട. എനിക്ക് വേണ്ടവളെ ഞാൻ വേറെ കണ്ടെത്തിയിട്ടുണ്ട്. “

 

സഞ്ജീവ് എഴുന്നേറ്റു വിമലിനെ പുറത്തേയ്ക്കു അയച്ചു. ദേവി സഞ്ജീവിനോട് ദേഷ്യപ്പെട്ടു. 

 

“എന്റെ പൊന്നു സഞ്ജീവ്!! ഇതെന്തൊരു വള്ളിക്കെട്ടാണ്. ഇയാളെ പോലൊരാളെ ഒരു പെണ്ണും ആഗ്രഹിക്കില്ല. “

 

സഞ്ജീവ് എഴുന്നേറ്റു ദേവിയുടെ തോളിൽ കൈ വച്ചു. 

 

“ദേവി, ആ പെൺകുട്ടിക്ക് നീതി ലഭിക്കാൻ ദേവിയെ പോലൊരു തന്റേടിയായ വക്കീൽ തന്നെ വേണം, ശരിക്കും ആ പെൺകുട്ടിയ്ക്ക് വേണ്ടിയാണു ഞാൻ ഇവനെ ഇങ്ങോട്ടു തന്നെ കൂട്ടി കൊണ്ട് വന്നത്. “

 

“അയാൾ മദ്യപിച്ചിട്ടുണ്ടോ?ഒരു ബാങ്ക് മാനേജർ എന്നൊക്കെ പറഞ്ഞാൽ ഒരു മിനിമം സംസ്കാരം ഉണ്ടാകുമല്ലോ. “

 

“ലേശം. “

 

“സഞ്ജീവും മദ്യപിച്ചിട്ടുണ്ടല്ലേ. “

 

ദേവി ചാടി എഴുന്നേറ്റു സഞ്ജീവ് അവളുടെ തോളിൽ ബലമായി പിടിച്ചു കസേരയിൽ ഇരുത്തി. 

 

“ക്ഷമിക്കണം ദേവി. ഇനി ഇങ്ങനെ ഉണ്ടാകില്ല. അവൻ നിർബന്ധിച്ചപ്പോൾ, ഞാൻ…. “

 

ദേവിക്ക് നല്ല സങ്കടം വന്നു. അത് കണ്ടു സഞ്ജീവിന്റെ മുഖം വല്ലാതെയായി. 

 

“ഇന്നലെ അങ്ങനെയല്ലല്ലോ സഞ്ജീവ് പറഞ്ഞിരുന്നത്. “

 

ദേവിയുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് സഞ്ജീവ് ക്ഷമ ചോദിച്ചു. ഇത് കണ്ടും കൊണ്ടാണ് രാഹുൽ മുറിയിലേയ്ക്കു വന്നത്. ആ സമയത്ത് സഞ്ജീവിന്റെ മുഖം ക്രൂരമായി, അയാൾ രാഹുലിനെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല. 

 

“ചേച്ചി അപ്പോൾ എങ്ങനാ?ആ വിമൽ സാറിന്റെ കേസ് ഏറ്റെടുത്തോ?”

 

“അതിനിത്ര സംശയമെന്താ രാഹുൽ. ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേവിക്ക് നിഷേധിക്കാൻ കഴിയുമോ. “

 

സഞ്ജീവ് അഭിമാനത്തോടെ പറഞ്ഞു. 

 

“അയാളിൽ നിന്നും ഡീറ്റെയിൽസ് ഒക്കെ വാങ്ങൂ രാഹുൽ, നമുക്ക് ആ പെൺകുട്ടിയോട് ഒന്ന് സംസാരിക്കേണ്ടി വരും. എനിക്കവളോടാണ് സഹതാപം തോന്നുന്നത്. “

 

വിമൽ പറഞ്ഞു കൊടുത്ത വിവരങ്ങൾ ആരതി ഫയലിൽ കുറിച്ച് വച്ചു. ദേവിയോട് യാത്ര ചോദിച്ചു സഞ്ജീവ് , വിമലുമായി മടങ്ങി. 

 

രാഹുലിന്റെ മുഖത്തെ ദേഷ്യം ദേവിക്ക് മനസിലായി. അവൾ ആകെ വല്ലാതെ ഇരിക്കുകയായിരുന്നു. അവൾ കണ്ണടച്ചിരുന്നപ്പോൾ മനസിലേയ്ക്ക് നവമി മോളുടെ മുഖം തെളിഞ്ഞു വന്നു, അവൾക്കു ആശ്വാസം തോന്നി. 

 

“ചേച്ചി അയാളൊരു ചതിയനാണ്, ചേച്ചിയെ ചതിക്കുകയാണ്. അയാളെ വിശ്വസിക്കരുത്. “

 

ദേവി നിറഞ്ഞ കണ്ണുകൾ തുടച്ചു ഇല്ലായെന്ന് തലയാട്ടി. 

 

“എന്തൊക്കെ പരീക്ഷണങ്ങളാണ് രാഹുൽ. നിധിനോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. “

 

പെട്ടെന്ന് അബദ്ധം പറ്റിയ പോലെ അവൾ വാ പൊത്തി , നാലു വശത്തും നോക്കി. അവൾ ബാഗു തുറന്നു തന്റെ ജാതകം സുരക്ഷിതമാണോയെന്നു നോക്കി. 

 

“രാഹുൽ ഞാൻ ഇറങ്ങുവാണ്. “

 

അവളോടൊപ്പം കാറിനടുത്തു വരെ രാഹുൽ നടന്നു. ചുറ്റും നോക്കി ശബ്ദം കുറച്ചു ആര്യൻ ഇന്നലെ ചെയ്ത കാര്യങ്ങളൊക്കെ ദേവി ചുരുക്കി രാഹുലിനോട് പറഞ്ഞു. 

 

ദേവി അനുപമയുടെ വീട്ടിൽ ചെന്ന് കയറുമ്പോൾ എല്ലാവരും ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു. 

 

“നീ വല്ലതും കഴിച്ചോ ദേവി. “

 

“ഇല്ല , എന്തെങ്കിലും വേഗം താ , അല്ലെങ്കിൽ ഞാൻ നിന്നെ തിന്നും. “

 

അത് കേട്ട് കൊണ്ടാണ് ആര്യൻ അങ്ങോട്ട് വന്നത്. 

 

“അനുപമയുടെ മെലിഞ്ഞ ശരീരത്തെക്കാൾ നല്ലത് , എന്നെ തിന്നുന്നതാണ്. “

 

ആര്യൻ പിന്നിൽ നിന്ന് തമാശ പറഞ്ഞു. 

 

“ചീഞ്ഞ തമാശ. “

 

ദേവിയും വിട്ടില്ല. 

 

അനുപമയും ആര്യനും നല്ല സുഹൃത്തുക്കളായത് പോലെ , അവർ സംസാരിക്കുന്നത് ഭക്ഷണത്തിനിടയിലും ദേവി ശ്രദ്ധിച്ചു. അനുപമയുടെ വർത്തമാനത്തിൽ നിന്നും അവൾക്കു ആര്യനെ നല്ല വിശ്വാസം വന്നെന്നു ബോധ്യമായി. 

 

ദേവി ഭക്ഷണത്തെ ആക്രമിക്കുന്നത് കണ്ടു ആര്യൻ അതിശയത്തോടെ അനുപമയെ നോക്കി. 

 

“ഇവൾ വിശന്നാൽ ഇങ്ങനെയാണ്. “

 

അനുപമ ചിരിച്ചു. 

 

“കേരളത്തിലെ പെണ്ണുങ്ങൾക്ക് ഡയറ്റിങ്ങൊന്നുമില്ലേ. “

 

“പെണ്ണുങ്ങൾക്കുണ്ടാകും , പക്ഷെ എനിക്കില്ല. വിശന്നാൽ ഞാൻ ഞാനല്ലാതെയാകും. “

 

“അവൾ എന്ത് കഴിച്ചാലും ഇങ്ങനെ മെലിഞ്ഞു തന്നെ ഇരുന്നോളും , പിന്നെ എന്തിനാ അവൾക്ക് പ്രത്യേകിച്ചൊരു ഡയറ്റ്. “

 

അനുപമ കളിയാക്കി. ഭക്ഷണ ശേഷം മൂവരും ബാൽക്കണിയിലിരുന്നു സംസാരിച്ചു. കുട്ടികൾ ഉണർന്നപ്പോൾ അനുപമ അവരുടെ അടുത്തേയ്ക്കു പോയി. 

 

“ആര്യൻജി എങ്ങനെയുണ്ട് ഇവിടെ താമസ സൗകര്യങ്ങൾ. “

 

“ജി എന്നൊന്നും വിളിക്കരുത്. ഇവിടെ നല്ല സൗഖ്യം , എല്ലാവരും സുഹൃത്തുക്കളായി, പ്രണവിനും എന്നോട് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ എന്തോ ഒരു തടസ്സമാണ് ഇപ്പോഴും, ഇന്നത്തെ ക്രിയകൾ കൊണ്ട് കുറച്ചും കൂടെ മാറ്റം ഉണ്ടാകും എന്ന് ഞാൻ കരുതുന്നു. “

 

കുറച്ചു നേരം ആര്യൻ ഒന്നും മിണ്ടിയില്ല. 

 

“ഞാൻ ഇനി പറയുന്ന കാര്യങ്ങൾ ആരോടും ഇപ്പോൾ പറയരുത്. ഞാൻ ദേവിയുടെ ജനന സമയം ഒന്ന് പരിശോധിച്ചു. വല്ലാത്ത കാർമ്മിക് റിലേഷനാണ് ദേവിയ്ക്കുള്ളത്. അതാണ് ദേവി ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. “

 

“കാർമിക് റിലേഷൻ എന്ന് വച്ചാൽ എന്താണ്. “

 

“കർമബന്ധം, ഒരു വ്യക്തിയും മറ്റൊരാളുമായി മുൻജന്മങ്ങളിലെ കർമ്മങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ആഴത്തിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ആ കടപ്പാടുകളാണ് ദേവി ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കുന്നത്. പഴയ കൊടുക്കൽ വാങ്ങലുകൾ, നാലു വ്യത്യസ്ത പങ്കാളികളിലൂടെ ദേവിക്ക് സഞ്ചരിക്കേണ്ടി വരും. “

 

“നാലോ, ഇല്ല , ഇനി ഒരു പങ്കാളി കൂടി എന്റെ ജീവിതത്തിൽ ഉണ്ടാകില്ല. എനിക്ക് മതിയായി. സഹിക്കാൻ കഴിയുന്നില്ല, ഒരു പരിഹാരം കണ്ടെത്തി തരൂ ആര്യൻ. “

 

“എന്തിനാ നിനക്ക് പരിഹാരം വേണ്ടത്. “

 

പിറകിൽ നിന്നും അനുപമ ദേവിയുടെ ചുമലിൽ പിടിച്ചു കുലുക്കി. 

 

“എന്റെ അനൂ , ആ സഞ്ജീവിന്റെ ഉപദ്രവത്തെക്കുറിച്ച് ഞാൻ പറയുകയായിരുന്നു. “

 

ആര്യൻ എഴുന്നേറ്റു. 

 

“ബാബയുടെ നിർദേശം വന്നിട്ടുണ്ട്. ഞാൻ ഒന്നു തയാറാകട്ടെ , ഇന്നും സന്ധ്യാ സമയത്ത് രണ്ടു പേരും തയാറായി വരൂ. ഞാൻ ഒന്ന് ധ്യാനിയ്ക്കട്ടെ. “

 

ആര്യൻ പോയപ്പോൾ ദേവി അനുപമയുടെ മടിയിലേക്കു കിടന്നു. 

 

“എന്താ ദേവി, നിന്നെ കണ്ടപ്പോഴേ എനിക്ക് എന്തോ കുഴപ്പം തോന്നി. സാധാരണ സങ്കടം വരുമ്പോഴാണല്ലോ നീ ഇങ്ങനെ വാരി വലിച്ചു തിന്നുന്നത്. എന്താ ഉണ്ടായേ, നീയാണെന്റെ ധൈര്യം , നീ തളർന്നാൽ ഞാൻ പിന്നെ ഇല്ല. “

 

ദേവി തലേന്ന് രാത്രി മുതലുള്ള കാര്യങ്ങൾ അനുവിനോട് പറഞ്ഞു. 

 

“അയാളത്ര മാന്യനല്ല ദേവി, അങ്ങനെയാണെങ്കിൽ പ്രത്യേകിച്ച് വിമലിനെ പോലൊരാളുമായി , മദ്യപിച്ചു നിന്റെ ഓഫീസിൽ വരുമായിരുന്നോ?”

 

അന്നും സന്ധ്യാ സമയത്ത് തലേന്ന് നടന്നത് പോലെയുള്ള കർമങ്ങൾ ആര്യൻ ചെയ്തു. ആര്യനൊപ്പം ദേവിയും അനുപമയും ആ മുറിയിൽ സഹായികളായി കൂടി. 

 

ആര്യൻ മന്ത്രോച്ചാരണങ്ങളുമായി , കട്ടിലിനു ഒൻപതു വലം വച്ചു , പ്രണവിന്റെ നെറ്റിയിൽ എന്തൊക്കെയോ വരച്ചു. പുരികങ്ങളുടെ ഇടയിൽ തന്റെ വലം കയ്യുടെ തള്ള വിരൽ കൊണ്ട് അമർത്തി , മന്ത്രങ്ങളുച്ചരിച്ച് കൊണ്ട് ശക്തമായി ഊതി. ഞെട്ടിയത് പോലെ പ്രണവ് കണ്ണ് തുറന്നു. വയറിൽ അമർത്തി പിടിച്ചും കൊണ്ട് എഴുന്നേറ്റിരുന്നു, ആര്യൻ ഒരു ബേസിൻ അയാളുടെ മുന്നിൽ പിടിച്ചു. അയാൾ വലിയ ശബ്ദത്തോടെ ഛർദിച്ചു. കറുപ്പ് കലർന്ന ദ്രാവകം ബേസിന്റെ അകത്തു കിടന്നിരുന്നു. ആര്യൻ തന്നെ അതെടുത്തു ബാത്‌റൂമിൽ കൊണ്ട് പോയി ഫ്ലഷ് ചെയ്തു കളഞ്ഞു. 

 

“ഇപ്പോൾ എങ്ങനെയുണ്ട് പ്രണവ്. “

 

പ്രണവ് സംസാരിക്കാൻ പോലും വയ്യാതെ തളർന്നിരുന്നു. കുറവില്ലെന്നു അയാൾ കൈകൊണ്ടു ആംഗ്യം കാണിച്ചു. 

 

“വല്ലാത്ത കൈവിഷമാണ് ഉള്ളിൽ പോയത്. നാളെ കൊണ്ട് വിജയിച്ചാൽ… “

 

ആര്യൻ തന്റെ വലം കൈ ഇടം നെഞ്ചിൽ വച്ച് കണ്ണടച്ച് നിന്നു. അപ്പോഴേക്കും ദേവിയെ കൂട്ടി കൊണ്ട് പോകാൻ രാഹുലെത്തിയിരുന്നു. 

 

വണ്ടി ഓടിക്കുമ്പോൾ രാഹുൽ ചിന്തയിലായിരുന്നു. അവനെന്തോ ഗൗരവമായി പറയാനുണ്ടെന്ന് ദേവിയ്ക്ക് മനസിലായി. 

 

“നീ കാര്യമെന്താണെന്നു പറയൂ, രാഹുൽ. “

 

അവൻ വച്ച് നീട്ടിയ തുണ്ടു കടലാസ് ദേവി തുറന്നു നോക്കി. 

 

“ഇത് ആ വിമലിന്റെ അഡ്രസ് അല്ലേ. “

 

“അതെ , അതിനൊപ്പം സഞ്ജീവിന്റെ ഡീറ്റെയിൽസ് കൂടിയുണ്ട്, അത് കണ്ടിട്ട് ചേച്ചിക്ക് എന്തെങ്കിലും മനസ്സിലായോ. “

 

ദേവിയുടെ മുഖം പേടിച്ച പോലെ വിളറി വെളുത്തു. ദേവിയെ ആദ്യമായിട്ടാണ് അവൻ ആ അവസ്ഥയിൽ കാണുന്നത്. 

 

(തുടരും.. )

 

✍️✍️നിഷ പിള്ള

ന്യൂസ് പേപ്പർ ബോയ്-55
Post Views: 53
2
Nisha Pillai

1 Comment

  1. Pingback: ന്യൂസ് പേപ്പർ ബോയ് -53 - By Nisha Pillai - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.