Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ന്യൂസ് പേപ്പർ ബോയ്-57
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

ന്യൂസ് പേപ്പർ ബോയ്-57

By Nisha PillaiJuly 4, 2025Updated:July 7, 2025No Comments6 Mins Read71 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം   

ദേവി വിങ്ങിപ്പൊട്ടി കരയുന്നത് കണ്ടു ആശ്വസിപ്പിക്കാനാകാതെ ആര്യനും അനുപമയും ദേവിയുടെ പിറകിൽ വിഷണ്ണരായി നിന്നു.

“ദേവി നമുക്കിത് എത്രയും പെട്ടെന്ന് പോലീസിൽ അറിയിക്കണം.”

അനുപമ ഉപദേശിച്ചു.

“എന്തിന്? നമ്മുടെ കയ്യിൽ ഇതിനൊക്കെ തെളിവുകളുണ്ടോ?വെറും കേട്ടറിവ് മാത്രമല്ലേ.അബ്ബാസ് ഖാൻ സാക്ഷി പറയാൻ വരുമോ?ഇനി അയാൾ വരാൻ സമ്മതിച്ചാൽ കോടതിയതൊക്കെ വിശ്വസിക്കുമോ?അയാൾ പിന്നെ ജീവനോടെയുണ്ടാകുമോ?അയാളെ ഇല്ലാതാക്കില്ലേ .പിന്നെ ആ കുടുംബത്തിന്റെ അവസ്ഥയെന്താകും.”

“പിന്നെന്ത് ചെയ്യാനാ നിന്റെ പ്ലാൻ? ഇതൊക്കെ കേട്ടിട്ട് സഹിക്കാൻ നിനക്കെങ്ങനെ കഴിയുന്നു.ഒന്നും തിരികെ ചെയ്യേണ്ട എന്നാണോ.”

ദേവി പല്ലുകൾ കടിച്ചു ,തന്റെ വലതു കൈ മേശമേൽ ആഞ്ഞടിച്ചു.

“കൊല്ലണം അവനെ!!! എന്റെ കൈകൾ കൊണ്ട് തന്നെ അവൻ ചാകണം.സ്നേഹം അഭിനയിച്ചു എന്റെ ജീവിതത്തിലേയ്ക്ക് കൂട്ടികൊണ്ടു വന്നിട്ട് ചതിച്ചു കൊല്ലണം ,പകരത്തിനു പകരം,ചതിക്ക് ചതി.”

“അങ്ങനെയൊന്നും വേണ്ട ദേവി.”

അനുപമ ദേവിയെ നിരുത്സാഹപ്പെടുത്തി.

“പിന്നെ ഞാനയാളെ വെറുതെ വിടണോ?അയാളെന്നെ വെറുതെ വിടുമോ?അയാളെന്നെ വീണ്ടും വീണ്ടും ഉപദ്രവിച്ചു കൊണ്ടിരിക്കില്ലേ.എന്റെ നിധിൻ, എന്റെ കൂടെ എപ്പോഴും വേണം.എൻ്റെ കുടുംബത്തിന് ഒരു ആപത്തും സംഭവിക്കരുത്.അതിനു ഞാൻ എന്തും ചെയ്യും.”

ആര്യൻ ഒന്നും മിണ്ടിയില്ല.അയാൾ ദേവിയെ ആകാംഷ പൂർവ്വം നോക്കി ഇരുന്നു.പ്രണവും അനുപമയും സ്നേഹത്തോടെ ദേവിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.നല്ല വാക്കുകൾ പറഞ്ഞു അവളെ സന്തോഷവതിയാക്കാൻ ശ്രമിച്ചു.

ദേവിയുടെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. പ്രതികാര ദാഹിയായ ദുർഗ്ഗയെ പോലെ ദേവി കാണപ്പെട്ടു.ഇന്നലെ അയാളുടെ പഴയ വിലാസം കണ്ടത് മുതൽ പേടിച്ചരണ്ട മാൻപേടയെ പോലെ രാഹുലിനൊപ്പമിരുന്ന് യാത്ര ചെയ്തവൾ ,ഇന്ന് അയാളെ തകർത്തു കളയാനായി ഏത് മാർഗവും സ്വീകരിക്കുന്ന അവസ്ഥയിലായിരുന്നു.

ആര്യന്റെ അടുത്തിരുന്ന ദേവിയെ ,പിന്നിൽ നിന്നും അനുപമ തോളിൽ കൈ വച്ച് ആശ്വസിപ്പിച്ചു.

“ആര്യൻ ഇവൾക്ക് വേണ്ടി ഒരു ടാരോ റീഡിങ് നടത്താമോ.”

ആര്യനും ദേവിയും അനുപമയും ഒരു മേശയുടെ ചുറ്റുമിരുന്നു.അയാൾ സുഗന്ധമുള്ള രണ്ട് മെഴുകുതിരികൾ എൻ്റെ ഇടവും വലവും കത്തിച്ച് വച്ചു.ദേവിയുടെ കണ്ണുകളിലേയ്ക്ക് നോക്കി കൊണ്ട് ആര്യനൊരു കാർഡ് തെരെഞ്ഞെടുത്തു.

“ഹൈ പ്രീസ്റ്റസ് “

“സ്വന്തം ഇന്റ്യൂഷനെ പിന്തുടരുക.പ്രാർത്ഥിക്കുക,പ്രപഞ്ചവുമായി ആശയവിനിമയം ചെയ്യുക.പ്രപഞ്ചം നിങ്ങൾക്ക് വഴികാട്ടിയാകും.”

” എനിക്കൊന്നും മനസിലായില്ല.”

ആര്യൻ വീണ്ടുമൊരു കാർഡ് തെരെഞ്ഞെടുത്തു.

“ലൗവേഴ്സ് കാർഡ് “

“ദേവി നിങ്ങൾക്കൊരു ഗൈഡിനെ കിട്ടും.അയാൾ നിങ്ങളെ മുന്നോട്ടു നയിക്കും.”

“അയാളോ ? വേറെയാരുമില്ല.എന്നെ ഇപ്പോൾ സംരക്ഷിക്കാനും നയിക്കാനും ഞാൻ മാത്രമേയുള്ളു.”

“അല്ല മിടുക്കനായ ഒരു ചെറുപ്പക്കാരൻ വരും.”

ആര്യൻ വീണ്ടുമൊരു ടാരോ കാർഡ് വീണ്ടു തെരെഞ്ഞെടുത്തു.

“കിംഗ് ഓഫ് കപ്പ്സ് .”

ആര്യൻ കാർഡ് ദേവിയെ കാണിച്ചു.അനുപമ കുട്ടികളുടെ അടുത്തേയ്ക്ക് പോയി.

“ദേവി വ്യക്തിപരമായി വളരെ ബുദ്ധിമുട്ടുകൾ നേരിടുന്ന സമയം. മറ്റുള്ളവരിൽ നിന്നുള്ള നെഗറ്റീവ് ഊർജ്ജത്തെ നേരിടുമ്പോൾ വൈകാരിക പക്വത നിലനിർത്താൻ കപ്പുകളുടെ രാജാവ് നിങ്ങളെ ഉപദേശിക്കുന്നു.നിങ്ങളുടെ കൂടെ ഒരു രാജാവുണ്ട്,നിങ്ങളെ തീവ്രമായി സ്നേഹിക്കുന്ന ഒരാളുണ്ട്.നിങ്ങളും അയാളെ അതിയായി സ്നേഹിക്കുന്നു.വളരെ പക്വതയാർന്നൊരു പ്രണയം നിങ്ങളുടെ ഉള്ളിലുണ്ട്.”

“എനിക്ക് പ്രണയം നിധിനോട് മാത്രം.വേറെ ആരോടും പ്രണയമൊന്നുമില്ല.അതയാളാകുമോ ആ സൈക്കോ .”

“അല്ല ദേവി ഞാൻ നേരത്തെ പറഞ്ഞത് പോലെ പരസ്പരമുള്ളൊരു തീവ്ര പ്രണയം.വളരെ സൗമ്യനായൊരു മനുഷ്യൻ,മനസ്സ് നിറയെ സ്നേഹവുമായി നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.നിങ്ങളുടെ നാലാമത്തെ പ്രണയം സഫലമാകാൻ പോകുന്നു.ജീവിതാവസാനം വരെ നീണ്ടു നിൽക്കുന്നൊരു ബന്ധം.ഒരു പക്ഷേ നിധിൻ്റെ മടക്കമാകാം.”

“പ്രണവ്,കൈലാസൻ,നിധിൻ…,ഇനിയൊരു പുരുഷൻ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല.”

“ഉണ്ടാകരുത്.നമ്മൾ ആരുമായി കണക്ട് ആകുന്നുവെന്നത് പ്രധാനമാണ്.രണ്ടു പേരുടെയും എനർജി അങ്ങോട്ടുമിങ്ങോട്ടും ട്രാൻസ്ഫർ ചെയ്യപ്പെടും,നമ്മുടെ പങ്കാളി നെഗറ്റീവ് എനർജി ഉള്ള ആളാണെങ്കിൽ നമ്മുടെ സന്തോഷവും മനസ്സമാധാനവും നഷ്ടപ്പെടും.ജീവിതത്തിനു അർത്ഥമില്ലാതെയാകും ,ജീവിതം ദുരിതപൂർണമാകും.ദേവി പങ്കാളികളുടെ ലിസ്റ്റിൽ പ്രണവിനെ ഉൾപ്പെടുത്തിയല്ലോ,പ്രണവിനെ സ്നേഹിച്ചിരുന്നുവെന്നു സമ്മതിച്ചല്ലേ.”

ദേവി നാലുപാടും നോക്കി.പരിസരത്തു ആരുമില്ലായെന്നു മനസ്സിലായപ്പോൾ,അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

“അത് സത്യമാണ്,പക്ഷെ അതൊക്കെ പഴയ കാര്യങ്ങളല്ലേ.ഞങ്ങൾ പരസ്പരസമ്മതത്തോടെ വേർപിരിഞ്ഞതാണ്.അനുപമയ്‌ക്ക് വേണ്ടി,അന്ന് അവൾക്കു എന്റെ മനസ് അറിയില്ലായിരുന്നു,അവൾക്കു പ്രണവിനെ ആവശ്യമുണ്ടായിരുന്നു.ഇപ്പോൾ അനുവിന് എല്ലാമറിയാം.അതാണ് ആ പാവത്തിന് എന്നോട് ഇത്ര സ്നേഹം ,ഇത്ര കടപ്പാട്.അവളെ ഞാൻ ഒരിക്കലും സങ്കടപ്പെടുത്തില്ല

ദേവിയുടെ മാനസിക സമ്മർദ്ദം കണ്ടു ആര്യൻ വിഷയം മാറ്റാൻ ശ്രമിച്ചു.

“ഇനി എന്ത് ചെയ്യാനാണ് ദേവിയുടെ ഭാവി പദ്ധതി.എന്റെ ജോലിയൊക്കെ കഴിഞ്ഞു,ഞാൻ നാളെ ഡൽഹിയിലേക്ക് മടങ്ങാമെന്നു കരുതുന്നു.പക്ഷെ എന്തോ ദേവിയെ സഹായിക്കണമെന്ന് എന്റെ മനസ്സ് പറയുന്നു,ഒരു പക്ഷെ അതെന്റെ ബാബയുടെ നിർദേശമാണെന്ന് എനിക്ക് തോന്നി തുടങ്ങി.ദേവിയിലൊരു ദേവതയുണ്ട്,അതിന്റെ എനർജിയുണ്ട്.ഒരു ഹീലറുടെ എനർജി.ദേവിയുമായി അടുക്കുമ്പോൾ ഒരു കാര്യം മനസിലാകും.എല്ലാവരോടും വളരെ അനുകമ്പാ പൂർണ്ണമായ പെരുമാറ്റമാണ് ദേവിയുടേതെന്ന്.”

“ഇതിൽ ആര്യന് എന്ത് ചെയ്യാൻ കഴിയും,ആര്യന്റെ അപ്പോയിന്മെന്റ് ബുക്ക് ചെയ്തപ്പോൾ തന്നെ എന്റെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു.ഒരാഴ്ച കൊണ്ട് ഞാൻ എന്തൊക്കെ അറിഞ്ഞു,നിധിന്റെ തിരിച്ച് വരവ് സന്തോഷം തന്നു,എന്റെ ശത്രു എന്റെ കൂടെ തന്നെയുണ്ടെന്ന അറിവ് എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.ആര്യന് എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമല്ലേ കഴിയൂ,”

“അല്ല ,എനിക്ക് ദേവിയെ രക്ഷിക്കാൻ കഴിയും,എന്റെ കാർഡുകളിൽ ദേവിയ്ക്ക് വിജയമാണ്,ചോര പൊടിയും,പക്ഷെ അവസാനം നീതി ലഭിക്കും.ഞാൻ ഒരു ഐഡിയ പറയട്ടെ”

വാതിലിൽ മുട്ട് കേട്ടു.അനുപമയും പ്രണവും മടങ്ങി വന്നപ്പോൾ ദേവി വാതിൽ ലോക്ക് ചെയ്തു.ആര്യൻ പറയാൻ പോകുന്ന കാര്യം കേൾക്കാൻ മൂന്നു പേരുംആകാംഷാഭരിതരായി ഇരുന്നു.ആര്യൻ കണ്ണുകളടച്ചു ധ്യാനാവസ്ഥയിലായി.മനസ്സിൽ വന്ന കാര്യം വ്യക്തമായി പറയാനായി ആര്യൻ തയാറെടുത്തു,സ്വരം മയപ്പെടുത്തി.

“ആ നിർമാതാവ് അബ്ബാസ് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് മനസിലായത്,ദേവിയുടെ പുരുഷബന്ധങ്ങളാണ് അയാളെ വിറളി പിടിപ്പിക്കുന്നത്.ദേവിയെ സ്വന്തമാക്കണമെന്നു ആഗ്രഹിക്കുന്ന അയാൾക്ക് ദേവി മറ്റു പുരുഷന്മാരുമായി അടുക്കുന്നതാണ് പ്രധാന പ്രശ്നം.അപ്പോൾ അങ്ങനെ ഒരു സിറ്റുവേഷൻ നമുക്കുണ്ടാക്കി കൊടുത്താൽ പോരേ,അയാളിലെ സൈക്കോയെ ഉണർത്തണം,നിധിൻ്റെ മടങ്ങി വരവ് അയാളറിയാനും പാടില്ല.സ്വതമേ ബുദ്ധിമാനാണെങ്കിലും പ്രകോപിപ്പിച്ചാൽ അയാൾ തന്റെ ജോലിയുടെ ഗൗരവമൊക്കെ മറന്നു ഒരു പക്കാ ക്രിമിനലായി മാറും.അതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുത്ത് ,വല വീശി കാത്തിരുന്നാൽ ,നമുക്കയാളെ കയ്യോടെ പിടിക്കാം ,ജയിലാക്കാം.”

“എന്താണ് ആര്യൻ പറഞ്ഞു വരുന്നത്.”

“ഞാൻ പറഞ്ഞു വന്നത്,ദേവി ഒരു സാധാരണ സ്ത്രീയല്ല,അവർ പെട്ടെന്ന് മറ്റുള്ളവരുമായി അടുക്കുന്ന, സഹായിക്കുന്ന പ്രകൃതമാണ് , ഞാൻ അവരെ സഹായിക്കാനുള്ള മുൻകൈ എടുക്കുന്നത്,അവർക്കു സ്പിരിച്ച്വൽ ഹീലിംഗ് കഴിവുള്ളത് കൊണ്ടാണ്.ഈ കഴിവുള്ളവർക്ക് സെക്ഷ്വൽ എനർജി കൂടുതലായിരിക്കും,അത് കൊണ്ടാണ് ദേവിക്ക് എപ്പോഴും ഒരു ലൈഫ് പാർട്ട്ണർ ആവശ്യമായി വരുന്നത്,ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്,ഏകാന്ത ജീവിതം ഇവർക്ക് പ്രയാസമായിരിക്കും അത്തരം ആളുകളെ മറ്റുള്ളവർ തെറ്റിദ്ധരിക്കും.”

ആര്യൻ എല്ലാവരേയും നോക്കി.

“ഞാൻ പറഞ്ഞത് അയാൾക്ക് ദേവിയെ നഷ്ടപ്പെടണം.അതറിഞ്ഞ് അയാൾ വീണ്ടും സൈക്കോ ആക്കണം,അയാളിലെ ക്രിമിനലിനെ നമുക്ക് പുറത്തു കൊണ്ട് വരണം.”

“അതിനെന്താ നമ്മൾക്ക് ചെയ്യാൻ കഴിയുക.”

“ദേവിയുമായി പ്രണയത്തിലാകാൻ പറ്റിയ ഒരു പുരുഷനെ കണ്ടെത്തണം.അയാളുടെ ജീവിതത്തിനു സംരക്ഷണം നൽകി അയാളെ മുന്നിൽ നിർത്തിയൊരു കളി കളിയ്ക്കാൻ തയാറാണേൽ മാത്രം.”

“പ്രണവിന്റെ ഈ അവസ്ഥയിൽ വീണ്ടും…”

അനുപമ ആശങ്കയോടെ ദേവിയെ നോക്കി.

“വേണ്ട വേണ്ട പ്രണവിനെ വേണ്ട.വീണ്ടും അപകടത്തിലാകാൻ ഞാൻ സമ്മതിക്കില്ല.”

ദേവി തലയാട്ടി.

“അതിനു പറ്റിയ ഒരാളെ കണ്ടെത്തണം,പ്രണവിനെയല്ല ഞാൻ ഉദ്ദേശിച്ചത്.ആ ബന്ധം വിശ്വസനീയമായിരിക്കണം,അയാൾക്ക് പോലീസ് ബുദ്ധിയാണ്,നമ്മുടെ കള്ളത്തരം അയാൾ കണ്ടു പിടിക്കാൻ പാടില്ല.”

“നമുക്ക് അജ്മലിനോട് ഒന്ന് ചോദിച്ചാലോ?”

“അത് വേണ്ട ,അവന്റെ ചേട്ടൻ അൻവർ അയാൾക്ക് വേണ്ടി പ്രവർത്തിച്ചതാണ്,മാത്രമല്ല നിധിന് അപകടമുണ്ടാക്കാതെ രീതിയിലാകണം നമ്മുടെ പ്ലാനിങ്.”

“എന്തായാലും എന്റെ വരവ് അയാൾ അറിഞ്ഞു കാണും,ഞാൻ വന്നതിനു ശേഷം മുടങ്ങാതെ ദേവി ഇവിടെ വന്നു കൂടുതൽ സമയം ചെലവഴിക്കുന്നുമുണ്ട്.അയാളിപ്പോൾ എന്നിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കാണും.അത് കൊണ്ട് ഞാൻ തന്നെ ദേവിയുടെ പുതിയ കാമുകനായി അഭിനയിച്ചാലോ.”

“ആര്യൻ എന്താണീ പറയുന്നത്.ആരെങ്കിലും വിശ്വസിക്കുമോ,ഈ ചെറിയ കാലയളവ് കൊണ്ട് നമ്മൾ തമ്മിൽ അടുപ്പത്തിലായെന്ന് .”

“പരിചയപ്പെട്ട കാലയളവൊക്കെ ആരറിയാനാണ്,നമ്മൾ വളരെ മുൻപേ സൗഹൃദത്തിലായിരുന്നു ,അത്ര തന്നെ.”

“ഇനി അയാൾ വിശ്വസിച്ചു എന്ന് തന്നെയിരിക്കട്ടെ ,ആര്യന്റെ ജീവിതത്തിലുണ്ടാകുന്ന റിസ്ക്ക് എന്താണെന്നു ആര്യനറിയുമോ?കേരളത്തിലിരുന്നു ദുബായിലേക്ക് മരണ കൊട്ടേഷൻ കൊടുക്കാൻ സ്വാധീനമുള്ളയാൾക്ക് ,മുബൈയും ഡൽഹിയുമൊക്കെ എളുപ്പമായിരിക്കില്ലേ.അറിഞ്ഞു കൊണ്ട് ആര്യനെ കൂടി ഇതിലേയ്ക്ക് വലിച്ചിഴയ്ക്കാൻ വയ്യ.”

“അതേ ദേവി പറഞ്ഞതാണ് ശരി ,കേട്ടിടത്തോളം അയാളെന്തും ചെയ്യും.”

പ്രണവ് പറഞ്ഞു.

ആര്യൻ എഴുന്നേറ്റ് ജനലിനടുത്തേയ്ക്കു നടന്നു.

“എന്നെയോർത്ത് നിങ്ങൾ പേടിയ്‌ക്കേണ്ട,എന്റെ ചുറ്റും ബോഡി ഗാർഡ്‌സ് എപ്പോഴും ഉണ്ടാകും .”

അയാൾ തന്റെ മൊബൈലിലെ ഗാലറിയിൽ നിന്നും എയർ പോർട്ടിൽ തന്റെ കൂടെ വന്നിറങ്ങിയ മൂന്ന് പേരെ കാട്ടി തന്നു.ജനലിലൂടെ അടുത്ത വീട്ടിലെ ടെറസിൽ ഇങ്ങോട്ടു തന്നെ നോക്കി, കറുത്ത സഫാരി സ്യൂട്ടിൽ നിൽക്കുന്ന കറുത്ത കണ്ണടക്കാരനെ കാട്ടി തന്നു.മൊബൈലിലെ ഒരു ആപ്പ് തുറന്നു കാട്ടി.

“എന്റെ മൊബൈലിലെ ആപ്പ് വഴി അവർക്കു എന്നെ എപ്പോഴും കാണാം.എന്റെ സുരക്ഷാ അവർ നോക്കി കൊള്ളും .ഇവിടെ ,ഈ വീട്ടിൽ ഞാൻ സേഫ് ആണെന്ന് അവർക്കറിയാം.അബ്ബാസ് ഖാൻ വന്നപ്പോൾ ഞാൻ ഈ ആപ്പ് ഓണാക്കിയിരുന്നു.”

ആര്യൻ തൻ്റെ ഇടുപ്പിൽ കരുതിയിരുന്ന ഒരു ചെറിയ തോക്കു എടുത്തു അവരെ മൂന്നുപേരെയും കാണിച്ചു.

“ഇത് റഷ്യൻ നിർമ്മിതമാണ്.ഇത് മതി അത്യാവശ്യത്തിന്.”

“എന്താണ് നമ്മളിനി ചെയ്യേണ്ടത്.”

“നാളെ ദേവിയുടെ മാതാപിതാക്കളെ ഞാൻ സന്ദർശിക്കുന്നു,അനുപമയും എന്റെ കൂടെ വരണം.ദേവിയുടെ പ്രതിശ്രുത വരനായി അവരുടെ മുന്നിൽ അവതരിപ്പിക്കുന്ന ജോലി അനുപമയ്ക്കാണ്.”

“അത് ഞാൻ ഏറ്റു.പക്ഷേ ആന്റി സമ്മതിക്കില്ല,ആന്റിയുടെ ഭാഗത്ത് നിന്നും എതിർപ്പ് ഉണ്ടാകും.”

“തമ്മിൽ ഇഷ്ടത്തിലാണെന്നും ,വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും പറയണം.ആ ന്യൂസ് വളരെ പെട്ടെന്ന് തന്നെ സൗഹൃദവലയങ്ങളിൽ അറിയിക്കണം,അതിനു വാട്ട്സാപ്പ് സ്റ്റാറ്റസ് ഒക്കെ ഉപയോഗിക്കണം.”

ദേവിയും പ്രണവും എല്ലാം കേട്ടുകൊണ്ടിരുന്നു.

“ഞാൻ അമ്മയുമായി വഴക്കിടും,ഒടുവിൽ ഞാൻ വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങും.അമ്മ മോളെ എന്റെ കൂടെ വിടില്ല,അവൾ സുരക്ഷിതമായി അവിടെ നിൽക്കട്ടെ.ഞാൻ ഒറ്റയ്ക്ക് എന്റെ വീട്ടിൽ കഴിയേണ്ടി വരും.”

“ഇതൊരു തന്ത്രം മാത്രമല്ലേ,ഞാൻ രണ്ടു ദിവസത്തിനകം മടങ്ങും.എനിക്ക് ലണ്ടനിൽ ഒരു ക്ലൈന്റ് മീറ്റിങ്ങ് ഉണ്ട്.വിവരങ്ങൾ ദിവസേന ഇമെയിൽ വഴി എന്നെ അറിയിക്കാൻ മറക്കണ്ട.നാളെ തന്നെ ഒരു ഡമ്മി വെഡിങ് കാർഡ് കുറച്ചു പ്രിന്റ് ചെയ്യണം ,അത് നമുക്ക് മാനേജർ വഴി തയാറാക്കാം.അതുമായി ദേവിയും അനുപമയും അയാളെ നമ്മുടെ കല്യാണം ക്ഷണിക്കാൻ പോകണം.പിന്നെയുള്ള സമയം അതിപ്രധാനം.”

ദേവി വീട്ടിലേയ്ക്കു പോകാനായി ഇറങ്ങി.ദേവിയെ കൊണ്ട് വിടാൻ മാനേജരോടൊപ്പം ആര്യനും കാറിൽ കയറി.പിൻസീറ്റിൽ ആര്യനൊപ്പം ഇരിക്കുമ്പോൾ , കാറിനെ പിന്തുടരുന്ന ഒരു വാഹനത്തെ ആര്യൻ ദേവിയെ കാണിച്ചു കൊടുത്തു.അത് ആര്യന്റെ ബോഡി ഗാർഡ്‌സ് ആയിരുന്നു.

ഒരു സ്ഥലത്തെത്തിയപ്പോൾ ദേവി കാർ നിർത്താൻ ആവശ്യപ്പെട്ടു.ആര്യൻ മടങ്ങി പോകുന്നതിന് മുൻപായി നിധിനെയൊന്ന് പരിചയപ്പെടുത്തണം.ആര്യന്റെ കൈ പിടിച്ചു ദേവി അജ്മലിന്റെ റസ്റ്റോറന്റിലേയ്ക്ക് നടന്നു.ആദ്യമായിട്ടാണ് അവൾ അജ്മലിന്റെ പുതിയ റസ്റ്റോറന്റിൽ കയറുന്നത്.അവൾ രണ്ടു കോഫിക്ക് ഓർഡർ ചെയ്തിട്ട് അജ്മലിനെ ആര്യന് പരിചയപ്പെടുത്തി കൊടുത്തു.

“അജ്മൽ ,ആര്യൻ എന്റെ പുതിയ സുഹൃത്താണ്.എവിടെ???”

കോഫി കുടി കഴിഞ്ഞു അവരെ അജ്മൽ തന്റെ സ്വകാര്യമുറിയിലേയ്ക്ക് കൂട്ടി കൊണ്ട് പോയി.അവരെ അവിടെ ഇരുത്തിയിട്ട് അജ്മൽ തിരികെ കാഷ് കൗണ്ടറിലേയ്ക്ക് പോയി.കുറെ കഴിഞ്ഞപ്പോൾ ഷെഫിന്റെ വേഷം ധരിച്ച ഒരു താടിക്കാരൻ മുറിയിലേയ്ക്കു കയറി വന്നു.പെട്ടെന്ന് ദേവി ചാടിയെഴുന്നേറ്റു അവനെ ആലിംഗനം ചെയ്തു.

ആര്യന്റെ നോട്ടം കണ്ടു നിധിൻ അവളെ പിടിച്ചു മാറ്റി.

“ആരെങ്കിലും കയറി വരും.അൻവറിനെ അന്വേഷിച്ചു പോലീസ് ഇടയ്ക്കിടയ്ക്ക് കയറി വരാറുണ്ട്.ഞാൻ കഷ്ടിച്ച് രക്ഷപെട്ടതാണ്.ഇവിടെ നിന്നും പെട്ടെന്ന് പൊയ്ക്കോ.”

നിധിൻ ആര്യനെ സംശയത്തോടെ നോക്കി.

“ആര്യൻ ഇത്,”

“നിധിൻ അല്ലേ ദേവിയുടെ ഭർത്താവ്.ഞാൻ ഒരു മുഹൂർത്തം കുറിച്ച് കൊടുത്തിട്ടുണ്ട്,നിങ്ങളുടെ കൂടിച്ചേരലിനു ഏറ്റവും മനോഹരമായ മുഹൂർത്തം,ദേവിയുടെ നിധിനുമായുള്ള ഒത്ത് ചേരലിന്.”

“നിധിൻ ഇത് ആര്യൻ.പ്രണവിനെ ചികിൽസിക്കാൻ വന്ന ഒരു ഹീലറാണ്.”

ദേവിയെ പുറത്തേയ്ക്കു പറഞ്ഞയച്ചിട്ടു ആര്യനും നിധിനും തമ്മിൽ പരസ്പരം പരിചയപ്പെടുകയും ആര്യന്റെ നിർദ്ദേശങ്ങൾ നിധിൻ തലകുനിച്ചു നിന്ന് ആകാംഷയോടെ കേൾക്കുകയും ചെയ്തു.

ദേവി അജ്മലിനോട് സംസാരിച്ചു കൊണ്ട് കാഷിൽ നിൽക്കുമ്പോൾ ഒരു പോലീസ് ജീപ്പ് റസ്റ്റോറന്റിന്റെ മുന്നിൽ വന്നു നിന്നു.അതിൽ നിന്നും സഞ്ജീവ് യൂണിഫോമിൽ ചാടിയിറങ്ങി.സഞ്ജീവിനെ കണ്ടു ദേവിയുടെ മുഖം വിളറി വെളുത്തു.അത് പുറത്തു കാണിക്കാതിരിക്കാൻ അവൾ വളരെ പാട് പെട്ടു.

സഞ്ജീവ് ഗൗരവത്തോടെ അവരുടെ അടുത്തേക്ക് നടന്നു വന്നു.

(തുടരും…..)

✍️✍️നിഷ പിള്ള

ന്യൂസ് പേപ്പർ ബോയ്-58
Post Views: 71
1
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.