സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.
അദ്ധ്യായം 10. യാദവിന്റെ ഉപരി പഠനം
സൂര്യൻ പടിഞ്ഞാറാൻ ചക്രവാളത്തിൽ കനൽ പോലെ എരിഞ്ഞ് ആകാശത്തിന് സ്വർണ്ണത്തിന്റെയും കടും ചുവപ്പിന്റെയും കട്ടിപ്പരവതാനി വിരിച്ചു. അതേ സമയം ഗവേഷണ വിദ്യാർത്ഥി ആയിരുന്ന യാദവിന് വിദേശത്ത് ഒരു ഉന്നതപഠനത്തിന് അവസരം ലഭിച്ചു. അത് അവന്റെ ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു. എന്നാൽ യാമിനിയെ കൂടെ കൂട്ടാൻ പറ്റാത്തതിലുള്ള സങ്കടം അവനെ അലട്ടി കൊണ്ടിരുന്നു.
യാദവിന്റെ സന്തോഷം യാമിനിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നു എങ്കിലും അവനെ വിട്ടുപിരിയുന്നതിൽ അവൾക്കും ഏറെ വിഷമം ഉണ്ടായിരുന്നു.
ഏറ്റവും കടുപ്പമേറിയ ഇരുട്ടിലും ദൂരെ ഒരു ദീപനാളം മിന്നി, അത് ഒരൊറ്റ ചിറകിന്റെ ശക്തിയിൽ പറന്നുയർന്ന പ്രതീക്ഷയായിരുന്നു അവളിൽ.
അവൾ തന്റെ അമ്മയേയും അനുജത്തിയേയും ഒറ്റക്കാക്കി പുതിയൊരു ജീവിതത്തിലേക്ക് പോകേണ്ടി വരുമോ എന്ന ഭയം ഒരു ഭാഗത്ത്, മറുഭാഗത്ത് യാദവിനെ താൽക്കാലത്തേയ്‌ക്കെങ്കിലും വിട്ടുപിരിയേണ്ട വിഷമം.
യാമിനി യാദവിന്റെ ഗവേഷണം പൂർത്തിയാക്കി ജോലിയിൽ കയറിയ ശേഷമേ അവൾക്ക് യാദവിനോടൊപ്പം പോകാൻ കഴിയു. ഈ വിട്ടു നിൽക്കൽ അവർക്ക് പുതിയൊരു പാഠമായിരുന്നു.
യാദവ് പോയശേഷം അവളുടെ ജീവിതത്തിൽ മറ്റുചില പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി. വലിയമ്മയുടെ സ്വത്തു സംബന്ധമായ പ്രശ്നങ്ങൾ ആയിരുന്നു അത്. കാലം ഒരു മണൽ ഘടികാരം പോലെയാണ്. മുകളിലെ മണൽ എത്ര കുറഞ്ഞാലും താഴെയുള്ളതിനെക്കുറിച്ച് നാം ചിന്തിക്കാറില്ല.
ഈ പ്രശ്നങ്ങൾക്ക് ഒടുവിൽ അവൾക്ക് സ്വന്തം നിലപാട് വ്യക്തമാക്കേണ്ടി വന്നു.
വലിയമ്മ അവരുടെ പിറ്റേ കാലം അവരുടെ സ്വത്തുക്കൾ യാമിനിക്കും, യാതിരയ്ക്കുമായി ഒസ്യത്ത് എഴുതി വെച്ചിരുന്നു.
അതറിഞ്ഞ നിമിഷം മുതൽ വലിയമ്മയുടെ ബന്ധുക്കൾക്ക് അവരോട് ശത്രുതയായി. അവൾക്കതിൽ വിഷമവും ഉണ്ട്.
എല്ലാം ഒതുങ്ങി ഒന്നു സമാധാനമായപ്പോൾ ഒറ്റപ്പെടലിന്റെ വേദനയിൽ നിന്നും മോചനത്തിന്നായി അവൾ വീണ്ടും തന്റെ എഴുത്തിന്റെ ലോകത്തേയ്ക്ക് ജീവിതം പറിച്ചു നട്ടു.
ഈ സാഹചര്യത്തിന്നിടയിലാണ് വലിയമ്മയുടെ പെട്ടെന്നുള്ള മരണം.
വാക്കുകൾ പറഞ്ഞു തീരും മുൻപേ അവർ മറഞ്ഞു. ഒരു കിളിയുടെ പാട്ട് പാതിയിൽ നിലച്ചതു പോലെ.
അതവളുടെ അമ്മ യശോദയെ ഏറെ തളർത്തി. വലിയമ്മയുടെ മരണത്തോടെ സ്വത്തു സംബന്ധമായ ചില പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി.


3 Comments
ഈ സഹകരണത്തിന് നന്ദി… സന്തോഷം
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 9: പുഴയിലെ പുതിയ താളങ്ങൾ - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Thank you so much