Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 10
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 10

By Renju AntonyDecember 28, 2023Updated:January 10, 20241 Comment6 Mins Read127 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ഇവരാണോ എബിയുടെ നിർമ്മല ആന്റി! അവരുട മുഖം എനിക്ക് എന്തോ ഭീതി ഉളവാക്കി.

“എന്റെ കല്യാണചെക്കൻ എവിടെന്ന്” ചോദിച്ച് അവര് എബിക്ക് മുത്തം കൊടുത്തു.

ഞാൻ പതിയെ എണീറ്റു.

“ആന്റി ഇത് ജൂലി” എബി പറഞ്ഞപ്പോൾ അവര് ചിരിച്ച് കൊണ്ടു എന്റെ അടുത്തോട്ട് വന്നു. അടുത്ത് വന്നപ്പോൾ മുഖം മാറുന്നത് കണ്ടു.

” ജൂലി ജേക്കബ്” ഞാൻ തലയാട്ടി.

“നീ കണ്ടുപിടിച്ച കുട്ടി ജൂലി ആയിരുന്നോ? മോനുവിന് എങ്ങനെ ജൂലിയെ അറിയാം”

“ആന്റിയുടെ ക്ലിനിക്കിൽ വന്നപ്പോളാ ഞാൻ ആദ്യം ജൂലിയെ കണ്ടത്”

” ജൂലി എന്തിനാ അവിടെ വന്നിരുന്നത് എന്ന് നിനക്കറിയാമോ”

അവരുടെ സംസാരം കേട്ട് എല്ലാരും എന്താ സംഭവം എന്ന രീതിയിൽ ആകാംഷയോടെ നോക്കുന്നത് കണ്ടപ്പോൾ ഈ കല്യാണത്തിന് സമ്മതിച്ച നിമിഷത്തെ ഞാൻ മനസ്സ് കൊണ്ട് ശപിച്ചു.

എന്റെ നിൽപ് കണ്ടിട്ടാവണം എബി അടുത്ത് വന്ന് കൈയ്യിൽ മുറുകെ പിടിച്ചു.

“എനിക്കറിയാം ആൻറി” എബി പറഞ്ഞ് കൊണ്ട് സാരമില്ലാന്ന് കണ്ണടച്ച് കാണിച്ചു.

“എന്നതാ നിർമ്മല” ഇവിടെ എന്താ പ്രശ്നം എന്ന് ചോദിച്ച് പപ്പ കയറി വന്നു.

“മോനു കണ്ടുപിടിച്ച പെണ്ണ് ഉണ്ടല്ലോ, മൂന്ന് മാസം എന്റെ ക്ലിനിക്കിൽ വീണയുടെ ട്രീറ്റ്മെറ്റിൽ ആയിരുന്നു. എന്ത് അസുഖമാണെന്ന് അറിയണോ, മെൻറ്റൽ ഡിപ്രഷൻ, സ്വന്തം ബോസിന്റെ തല അടിച്ച് പൊളിച്ചു എന്ന ഒരു കേസ് കൂടി ഉണ്ട്”

നീ ഒന്ന് മിണ്ടാതെ ഇരിക്ക് നിർമ്മല എന്നൊക്കെ പറയുന്നുണ്ടായിരുന്നു, അവര് അതൊന്നും കേട്ട ലക്ഷണം ഇല്ല” നമ്മുടെ ചെക്കനെ ഒരു വട്ട് പെണ്ണിനെ കൊണ്ട് കെട്ടിച്ചപ്പോൾ നിങ്ങൾക്ക് സമാധാനം ആയോ”

അമ്മ പറയുന്നത് കേട്ടു”നീ കൊണ്ടുവന്ന ആലോചന മോനു വേണ്ടാ എന്ന് പറഞ്ഞപ്പോൾ തന്നെ നിനക്ക് ഇഷ്ടക്കേടു ഉണ്ടെന്ന് അറിയാം, അത് മോളോട് തീർക്കരുത്.”

“നിങ്ങളെ ഇവള് പറ്റിച്ചതാ, ട്രീറ്റ്മെൻറ്റ് എടുത്തിട്ടില്ലാന്ന് അല്ലെങ്കിൽ ജൂലി പറയട്ടെ”

എനിക്ക് ഭൂമി പിളർന്ന് താഴെ പോകുന്നത് പോലെ തോന്നി.

എബി എന്നെ ചേർത്ത് പിടിച്ച് പറഞ്ഞു”ആന്റി ഇതൊക്കെ എനിക്കും പപ്പക്കും അമ്മക്കും അറിയാവുന്ന കാര്യമാണ്, ആന്റി ഇതൊരു ഇഷ്യൂ ആക്കണ്ടാ”

“ഓ അപ്പോ എല്ലാവരും ചേർന്ന് ആണോ, വട്ടു പിടിച്ചവളെ കൊണ്ട് കെട്ടിച്ചത്”

പപ്പ പറഞ്ഞു ” മതി നിർത്ത്, നിനക്ക് ഇത്ര വിവരമില്ലാതെ ആയോ, കല്യാണത്തിന്റെ അന്ന് വന്ന് മക്കളെ അനുഗ്രഹിക്കാതെ വായിൽ തോന്നിയത് പറയുവാണോ”

“ആന്റി ഒന്ന് നിർത്തു പ്ലീസ്” എബിയും പറഞ്ഞു.

“ഞാൻ പറഞ്ഞതാണോ കുറ്റം, ഇനിയും ഇവൾക്ക് വട്ട് വരുമോന്ന് ആർക്കറിയാം. ഇവന് എത്ര നല്ല പെണ്ണിനെ കിട്ടുമായിരുന്നു”

കണ്ണീര് പോലും വരാതെ ഞാൻ മരച്ച് നിന്നു, സഹതാപ നോട്ടങ്ങളിൽ നിന്ന് ഓടി ഒളിക്കാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു.

“മോള് റൂമിൽ പോക്കോ, അവള് പറയുന്നത് ഒന്നും കാര്യമാക്കണ്ടാ, അവൾക്ക് ഇത് ഇടക്ക് ഉള്ളതാ” പപ്പ പറഞ്ഞതും ഞാൻ എബിയുടെ കൈ വിടുവിച്ച് റൂമിൽ കയറി കതകടച്ചു, കണ്ണാടിയിൽ എന്റെ മുഖം കണ്ടപ്പോൾ എനിക്ക് തന്നെ കോമാളിയെ പോലെ തോന്നി, എനിക്കെന്താ ഒന്ന് പൊട്ടിക്കരയാൻ പറ്റാത്തെ എന്ന് ആലോചിച്ചു.

മമ്മ അവര് പറഞ്ഞ കാര്യങ്ങൾ അറിയുമോ എന്ന് ഓർത്തപ്പോൾ ഭീതി തോന്നി, ഇത് വരെ ആരെയും അറിയിക്കാതെ എന്റെ ഉള്ളിൽ മൂടി വെച്ച കാര്യങ്ങൾ ആണ് അവര് വിളിച്ച് പറഞ്ഞത്. ക്ലിനിക്കിൽ വെച്ച് കാണുമ്പോഴും അവർ അവജ്ഞയോടെ ആയിരുന്നു എന്നെ നോക്കിയിരുന്നത്, അന്ന് പക്ഷെ ലോകം മുഴുവൻ കളിയാക്കിയാലും അത് ഉൾക്കൊള്ളാൻ ഉള്ള മാനസികാവസ്ഥയിൽ ഒന്നും ആയിരുന്നില്ല.

എബിക്ക് എന്നോട് സ്നേഹമല്ല, ഡിപ്രഷൻ വന്ന പെണ്ണിനോട് തോന്നിയ സഹതാപമായിരിക്കും, ഞാൻ ഒരു പമ്പര വിഢി ആണല്ലോന്ന് ഓർത്ത് എന്നോട് തന്നെ പുഛം തോന്നുന്നു.

കുറെ നേരം ഇനി ഞാനെന്താണ് ചെയ്യണ്ടതെന്ന് ആലോചിച്ചിരുന്നു, ഉത്തരം കിട്ടി കഴിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി.

***********************************

കതകിൽ മുട്ടുന്നത് കേട്ടപ്പോൾ ചെന്ന് തുറന്നു, അമ്മ വിഷമിച്ച് നിൽക്കുന്നത് കണ്ടു, “മോള് ക്ഷമിക്കണം, നിർമ്മല എല്ലാരോടും ഇങ്ങനെയാ, മോൾക്ക് വിഷമം ആയെന്ന് അറിയാം, അമ്മ ക്ഷമ ചോദിക്കുന്നു”

“അയ്യോ, അമ്മേ ഞാൻ അല്ലേ ക്ഷമ ചോദിക്കണ്ടത്, നീങ്ങളോട് എല്ലാം ഒളിച്ച് വെച്ചത് ഞാനല്ലേ, ഈ കല്യാണത്തിന് ഇഷ്ടമല്ലെന്ന് മമ്മയോട് പറയാൻ പറ്റാതെ പോയി, മമ്മക്കും ഒന്നും അറിയില്ല, മമ്മ അല്ല ഞാൻ ആണ് നിങ്ങളെ പറ്റിച്ചത്”

“മോള് എന്താ ഈ പറയുന്നത്, ആരും ആരെയും പറ്റിച്ചിട്ടൊന്നും ഇല്ല, എബി ഞങ്ങളോട് പറഞ്ഞിരുന്നു എല്ലാം, ഇനി അതൊന്നും ഓർത്ത് മോള് വിഷമിക്കരുത്, ഞങ്ങൾ പൂർണ്ണ മനസ്സോടെ ആണ് മോളേ ഇങ്ങ് കൊണ്ടു വന്നത്, വാ വന്ന് ഫുഡ് കഴിക്ക്”

“വേണ്ട അമ്മേ, വിശപ്പില്ല ഇപ്പോൾ.”

“എന്നാൽ മോള് പോയി കിടന്നോട്ടോ, എബിയെ ഞാൻ റൂമിലോട്ട് വിട്ടിട്ടുണ്ട്”, അമ്മ അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ് പാല് എന്റെ കൈയ്യിൽ തന്നു.

ചേർത്ത് നിർത്തി പറഞ്ഞു ഒന്നും ഓർക്കണ്ടാട്ടോ, എബി നോക്കി ഇരിക്കുവായിരിക്കും, മോളേ വിളിക്കാൻ അവൻ വന്നപ്പോൾ ഞാനാ പറഞ്ഞെ, റൂമിൽ പോക്കോളാൻ, ചെല്ല്.

പടികൾ കയറുമ്പോൾ ഈ നാടകത്തിന്റെ ഒന്നും ആവശ്യമില്ലായിരുന്നു എന്നോർത്തു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കതക് തുറന്ന് അകത്ത് കയറിപ്പോൾ കണ്ടു റൂം നിറയെ ചുവപ്പ് റോസാ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, നിറയെ കാൻഡിൽസ് കത്തിച്ച് വെച്ചിരിക്കുന്നു.

എബി ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുന്നുണ്ടായിരുന്നു, ഞാൻ വന്നത് കണ്ടപ്പോൾ അത്തോട്ട് വന്ന് ഫോൺ കയ്യിൽ തന്നു, “ചേച്ചി പെണ്ണ എന്ന് വിളിച്ച് ജോക്കുട്ടൻ സംസാരിക്കാൻ തുടങ്ങി, എനിക്ക് മിണ്ടാൻ വാക്കുകൾ കിട്ടിയില്ല, മിണ്ടിയാൽ കരഞ്ഞ് പോകുമെന്ന് തോന്നി, മമ്മ വന്ന് ഫോൺ വാങ്ങി മിണ്ടിയപ്പോൾ എന്റെ മുഖഭാവം കണ്ടാവും എബി വേഗം ഫോൺ വാങ്ങി കൊണ്ടു പോയി.

എബി ഫോൺ വെച്ച് തിരിച്ച് വരുമ്പോൾ എന്റെ മനസ്സിൽ എബിയോട് പറയാൻ ഉള്ള കാര്യങ്ങൾ ഉറപ്പിച്ചിരുന്നു.

“സോറി ടോ, ആൻറി അങ്ങനെ ഒക്കെ പറയുമെന്ന് ഓർത്തില്ല, തന്റെ കണ്ണ് ഒരിക്കലും നിറയാൻ ഇടവരുത്തില്ലാന്ന് പറഞ്ഞിട്ട് ആദ്യ ദിവസം ഇങ്ങനെ ആയല്ലോ”

“സാരമില്ല, ആന്റി പറഞ്ഞത് എല്ലാം ശരിയല്ലേ, എബിയോട് ഞാൻ പലതവണ പറയാൻ ശ്രമിച്ചപ്പോഴും എബി ഒഴിഞ്ഞ് മാറി, ഇതിപ്പോ ഞാൻ എല്ലാരെയും പറ്റിച്ചത് പോലെ ആയി”

” ജൂലി, തന്നെ ഞാൻ നിർമ്മല ആൻറിയുടെ ക്ലിനികിൽ ആദ്യം കണ്ടപ്പോൾ തന്നെ കാര്യങ്ങൾ ഒക്കെ അറിഞ്ഞിരുന്നു, അന്ന് മുതൽ തന്നെ കൂടെ കൂട്ടണം എന്ന് ഉറപ്പിച്ചതായിരുന്നു”

“അന്ന് എനിക്ക് ചുമ്മാ ഉണ്ടായ ഡിപ്രഷൻ അല്ല എബി, അത് എബിക്ക് അറിയില്ലല്ലോ”

“അറിയാം, താൻ ഇനി അതൊന്നും ഓർത്ത് വിഷമിക്കണ്ടാ”

” മറന്നാൽ അല്ലേ ഓർക്കെണ്ട കാര്യം ഉള്ളു എബി”

“താനിങ്ങ് വന്നെ, ഇങ്ങനെ അതൊക്കെ പറഞ്ഞ് കൊണ്ട് നിൽക്കാതെ”

“എബി എനിക്ക് സംസാരിക്കണം, ഇനി ആരുടെയും മുമ്പിൽ വിഢി വേഷം കേട്ടാൻ പറ്റില്ല”

“എടോ താനിങ്ങനെ സീരിയസ് ആവാതെ, പറയ് ഞാൻ കേൾക്കാം” എന്നെ കയ്യിൽ പിടിച്ച് കട്ടിലിൽ ഇരുത്തി.

“ആറ് വർഷങ്ങൾ മുൻപ് ജോബ് കണ്ടുപിടിക്കാൻ ഞാൻ ദുബായിൽ എത്തിയപ്പോൾ ആകെ ഉണ്ടായിരുന്നത് മനോധൈര്യം മാത്രം ആയിരുന്നു, ഒത്തിരി കഷ്ടപ്പെട്ടെങ്കിലും നല്ല ജോബ് തന്നെ കിട്ടി, ആദ്യം എല്ലാം നന്നായി തന്നെ പോയി, പക്ഷെ പുതിയ ബോസ് വന്നപ്പോൾ മുതൽ അയാൾ അവസരം കിട്ടുമ്പോഴല്ലാം എന്നോട് വൃത്തികെട്ട രീതിയിൽ നോക്കാനും സംസാരിക്കാനും തുടങ്ങി ആരോടും പരാതി പറയാൻ പറ്റാതെ ആകെ വിഷമിച്ചു, അന്നത്തെ സാഹചര്യത്തിൽ ജോബ് കളയാനും തോന്നിയില്ല. പിന്നെ അയാളെ കാണാതെ മാറി നടക്കാൻ തുടങ്ങി, പക്ഷെ ഒരു ദിവസം ഞാൻ കയറിയ ലിഫ്റ്റിൽ ആയാളുണ്ടായിരുന്നു, വെറെ ആരും ലിഫ്റ്റിൽ ഇല്ലാത്തത് അയാൾക്ക് അവസരമായി. അയാൾ അപമര്യാദയായി പെരുമാറിയപ്പോൾ വെറെ വഴി ഇല്ലാതെ ലിഫ്റ്റിലെ ഫയർ എക്റ്റിങ്ങു ഷർ എടുത്ത് തലക്കിട്ട് കെടുത്തു, ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ അയാൾ പറഞ്ഞത് യാതൊരു പ്രകോപനവും ഇല്ലാതെ ഞാൻ അയാളെ ആക്രമിച്ചു എന്നായിരുന്നു, എനിക്ക് തെളിവ് ഒന്നും ഉണ്ടായില്ല, ആരോടും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് പറഞ്ഞില്ല, കമ്പനി തന്നെയാ എന്നെ കൗൺസലിങ്ങിന് വിട്ടത്, പിന്നെ ടെർമിനേറ്റ് ചെയ്യ്തു, കൗൺസലിങ്ങിന് പോയത് നന്നായി അല്ലെങ്കിൽ ഭ്രാന്ത് പിടിച്ചെനെ എന്ന് പിന്നീട് തോന്നി, അതു കഴിഞ്ഞ് ഒത്തിരി കഷ്ടപ്പെട്ടാണ് ജോബ് ആയത്, അപ്പോഴേക്കും പഴയ ജൂലിയും മരിച്ചിരുന്നു” പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഞാൻ കരയുവായിരുന്നു എന്ന്.

എബി എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു “ഇനി ഞാൻ ഇല്ലേ എല്ലാത്തിനും, കരയരുത്”

പെട്ടെന്ന് കണ്ണ് തുടച്ചിട്ട് ഞാൻ ആ കൈയ്യ് തട്ടിമാറ്റി ” എബിക്ക് ഞാൻ ഒട്ടും ചേരില്ല, ആന്റി പറഞ്ഞത് തന്നെയാ ശരി, എബിക്ക് നല്ല കുട്ടിയെ കിട്ടും, ഒരു കാര്യം മാത്രം എനിക്ക് വേണ്ടി ചെയ്യണം, മമ്മയോട് പറയരുത് ഇതൊന്നും, ഈ ആഴ്ച തന്നെ ഞാൻ തിരിച്ച് പോക്കോളാം, ഓഫീസിൽ നിന്ന് പെട്ടെന്ന് ചെല്ലാൻ പറഞ്ഞെന്ന് പറഞ്ഞാൽ മതി, ദുബായിൽ ചെന്ന് കുറച്ച് കഴിയുമ്പോൾ ഞാൻ തന്നെ പറഞ്ഞു കൊള്ളാം എല്ലാം”

“പിന്നെ എന്ത് ചെയ്യണം” എബി ചിരിച്ച് കൊണ്ട് ചോദിച്ചു.

“എബി ഞാൻ കാര്യം ആയി പറഞ്ഞതാ, എനിക്ക് ഒരിക്കലും എബിയുടെ നല്ല ഭാര്യ ആകാൻ കഴിയില്ല”

” ഒക്കെ സമ്മതിച്ചു, ഇപ്പോ ഈ കരച്ചിൽ ഒന്ന് നിർത്ത്, തന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലായി, സീരിയലിൽ ഒക്കെ കാണുന്നത് പോലെ ആറ് മാസം ഒന്നിച്ച് നിന്നിട്ട് ഡിവോഴ്സ് ചെയ്യാം എന്നല്ലേ”

എന്റെ മനസ്സിൽ ഉള്ളത് പറയുന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ എബിയെ നോക്കി.

” ഉണ്ടക്കണ്ണ് മിഴിക്കണ്ടാ, തന്റെ ഒരു ചലനം പോലും എനിക്ക് മനസ്സിലാകും, പിന്നെ പെണ്ണിനെ പാതിവഴിയിൽ വിടാൻ അല്ല ഞാൻ കെട്ടിയത് കേട്ടോടി കെട്ടിയവളെ” എന്നിട്ട് ചിരി തന്നെ.

എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു, “ഞാൻ എന്തായാലും ഈ ആഴ്ച തിരിച്ച് പോകും” ദേഷ്യത്തോടെയാണ് പറഞ്ഞത്.

എബിയുടെ മുഖത്ത് എന്ത് ഭാവമാണെന്ന് മനസ്സിലായില്ല, പക്ഷെ ആള് പറഞ്ഞു ” നമുക്ക് കാണാം”

“കാണാം”

“തീരുമാനമെടുക്കൽ എല്ലാം, കഴിഞ്ഞെങ്കിൽ കിടക്കാമായിരുന്നു”

“എബിക്ക് കിടന്ന് കൂടെ, അതിന് എന്റെ അനുവാദം വേണോ”

“വേണം, കാരണം ഇന്ന് മുതൽ ഞാൻ എന്റെ കെട്ടിയോളെ കെട്ടിപ്പിടിച്ചാ കിടക്കാൻ പോകുന്നത്”

“നടന്നത് തന്നെ”

” നിലത്ത് കിടക്കാനാ പ്ലാൻ എങ്കിൽ നടക്കില്ല, ഞാൻ പൊക്കി എടുത്ത് കട്ടിലിൽ കിടത്തും, കയറി കിടക്ക് വേഗം”

ഞാൻ സൈഡിൽ പോയി തിരിഞ്ഞ് കിടന്നു.

” അങ്ങനെ കാത്തിരുന്ന ഫസ്റ്റ് നൈറ്റ് കുളമായി” എന്ന് പറഞ്ഞ് എബിയും കടന്നു.

കാൻഡിലിന്റെ വെളിച്ചത്തിൽ ഞാൻ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചു.

കുറെ കഴിഞ്ഞപ്പോൾ ” ജൂലിക്കുട്ടി ഉറങ്ങിയോ” എന്ന് ചോദിക്കുന്നത് കേട്ടതും ഞാൻ അനങ്ങാതെ കടന്നു, എബി അടുത്തോട്ട് നീങ്ങി കിടന്ന് എന്നെ ചേർത്ത് പിടിച്ച് കൈയ്യിൽ കയറ്റി കിടത്തി, പെട്ടെന്ന് വിറച്ച് പോയി.

“താൻ ഉറങ്ങിയിട്ടില്ലാന്ന് എനിക്കറിയാം, ഉറക്കം നടിക്കുന്ന സ്ഥിതിക്ക് തൽക്കാലം ഇങ്ങനെ കിടന്നാൽ മതി കേട്ടോ” പറഞ്ഞതും എന്റെ കഴുത്തിൽ അധരങ്ങൾ ചേർത്തതും ഒരുമിച്ചായിരുന്നു.

ഞാൻ പെട്ടെന്ന് നീങ്ങി കിടക്കാൻ തുടങ്ങിയപ്പോൾ പറഞ്ഞു,” മര്യാദക്ക് കിടന്നാൽ ഞാൻ ഉറങ്ങും. ഇല്ലെങ്കിൽ പെണ്ണെ ഇനിയും വാങ്ങാൻ റെഡി ആയിക്കോ കേട്ടോ”

എനിക്ക് അനങ്ങാൻ പറ്റുന്നുണ്ടായില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ ആ കൈയ്യികളുടെ സുരക്ഷിതത്വം ആസ്വദിക്കുന്നുണ്ടായിരുന്നു, ആദ്യമായി ഇത്ര സുരക്ഷിതത്വം അനുഭവിക്കുന്നത് എന്ന് തോന്നി. എങ്കിലും എബിയോട് അടുക്കാൻ പറ്റുന്നില്ലല്ലോ എന്ന വിഷമവും ഉണ്ടായി, എപ്പോളോ ആ കൈയ്യിൽ കിടന്ന് ഉറങ്ങി.

തുടരും

തണൽ- പാർട്ട് 13

Post Views: 52
3
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

1 Comment

  1. Manasi on January 3, 2024 1:10 PM

    🥰🥰😘😘

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.