Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 11
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 11

By Renju AntonyJanuary 10, 2024No Comments6 Mins Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

രാവിലെ കണ്ണു തുറക്കുമ്പോൾ സുഖകരമായ ഒരു സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ച പോലെ തോന്നി. പെട്ടെന്ന് ഇന്നലെ എവിടെയാണ് കിടന്നത് എന്ന് ആലോചിച്ചു. തല ഉയർത്തി നോക്കിയപ്പോളാണ് മനസ്സിലായത് ഞാൻ എബിയുടെ നെഞ്ചിലാണ് കിടന്നത് എന്ന്, ജാള്യതയോടെ എണീറ്റ് ആളെ നോക്കായപ്പോൾ കള്ളച്ചിരിയോടെ ചോദിച്ചു. ” ഇന്നലെ എന്ത് മസില് പിടുത്തം ആയിരുന്നു, ഇപ്പോ കിടക്കുന്നത് കണ്ടില്ലേ, ഇങ്ങനെ ഇറുക്കി കെട്ടിപ്പിടിക്കരുത് കേട്ടോ, ശ്വാസം മുട്ടി പോയി”

“സോറി ഞാൻ അറിയാതെ”

” ഓ വിശ്വസിച്ചു”

ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ കൈയ്യിൽ പിടിച്ച് വലിച്ച് നെഞ്ചത്തോട്ട് ഇട്ടു, നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു, “ഇനി പൊക്കൊ”

എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ പോലെ അവിടെ തന്നെ കിടന്നു, “എന്താ ഇനിയും വേണോ എന്റെ പെണ്ണിന്”

അത് കേട്ടപ്പോൾ ആണ് ഞെട്ടി എഴുന്നേറ്റത്. ആള് അപ്പോഴും കള്ളച്ചിരിയോടെ നോക്കുന്നുണ്ടായിരുന്നു.

ഫ്രഷ് ആയി അടുക്കളയിൽ ചെന്നപ്പോൾ അമ്മയും പപ്പയും ഉണ്ടായിരുന്നു.

“മോള് എന്തിനാ രാവിലെ എഴുന്നേറ്റത്, കുറച്ച് നേരം കൂടി കിടക്കാൻ പാടില്ലായിരുന്നോ” എന്ന് ചോദിച്ച് കൊണ്ട് അമ്മ ചായ എടുത്ത് തന്നു.

“മോള് കുടിച്ചോളു, മോനു എഴുന്നേറ്റു വരുമ്പോൾ എടുത്ത് കുടിച്ച് കൊളളും, അവന് അങ്ങനെ നിർബന്ധങ്ങൾ ഒന്നും ഇല്ല.” അതു കേട്ടപ്പോൾ സമാധാനമായി ഇനി ചായയും കൊണ്ട് ആളുടെ അടുത്തോട്ട് പോകണ്ടല്ലോന്ന് ഓർത്ത്.

കുറച്ച് നേരം ചുറ്റിപ്പറ്റി നിന്നാടും അമ്മ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല, എനിക്ക് തിരിച്ച് പോകണമെന്ന് എങ്ങനെ ഇവരോട് പറയും എന്നോർത്ത് അവിടെ തന്നെ നിന്നു. അമ്മ മോനുവിനെ കുറിച്ച് പറഞ്ഞു കൊണ്ടെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലാം കേട്ടു നിന്നു.

കുറച്ച് കഴിഞ്ഞപ്പോൾ എബി എണീറ്റ് വന്നു, “അഹാ ഇന്ന് ജൂലിക്കുട്ടിയാണോ അടുക്കളയിൽ” എന്ന് ചോദിച്ച് എന്നെ ചേർത്ത് പിടിച്ചു. ആ കൈയ്യ് തട്ടി മാറ്റി ഞാൻ മാറി നിന്നു.

“നിങ്ങൾ ബ്രക്ക് ഫാസ്റ്റ് കഴിച്ച് വേഗം റെഡി ആകൂ, ഇന്ന് ജൂലിയുടെ വീട്ടിൽ പോവണ്ടെ” പപ്പ പറഞ്ഞു.

അത് കേട്ടപ്പോൾ എനിക്ക് ഉൽസാഹമായി, എല്ലാരും കൂടി ഒന്നിച്ച് ഇരുന്ന് കഴിച്ചു. പോകുന്ന വഴി എബിയോട് സംസാരിക്കണം എന്നോർത്ത് ആളെ നോക്കി. അതു കണ്ട് എന്താ എന്ന് പുരികം പൊക്കി ചോദിച്ചു, ഞാൻ പെട്ടന്ന് നോട്ടം മാറ്റി.

നിർമ്മല ആൻറിയെ കുറിച്ച് ആരും സംസാരിച്ചില്ല, എനിക്ക് അവര് പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ ഭക്ഷണം ഇറങ്ങുന്നുണ്ടായില്ല. എബി ” ഇത് മുഴുവൻ കഴിക്കാതെ ഇവിടുന്ന് എണീക്കാൻ പറ്റില്ലാ”ന്ന് പറയുന്നത് കേട്ടപ്പോൾ കഴിച്ച് തീർത്തു.

“മോള് റൂമിൽ പോക്കോ, അമ്മ വന്ന് സാരി ഉടുപ്പിക്കാം” എന്ന് പറഞ്ഞ് അമ്മ എന്നീറ്റ് പോയി.

എബി പപ്പയുടെ കൂടെ പേപ്പർ നോക്കുന്നത് കണ്ട് ഞാൻ റൂമിലോട്ട് പോയി, എങ്ങനെ എങ്കിലും തിരിച്ച് പോകണം എന്ന ചിന്ത മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. എബിക്ക് ചേരുന്ന പെണ്ണ് അല്ല എന്ന ആന്റിയുടെ വാക്കുകൾ കാതുകളിൽ അലയടിക്കുന്നു.

അമ്മ വന്ന് സാരി എടുത്ത് ഉടുപ്പിച്ചു, “മോൾക്ക് സാരി നന്നായി ചേരും” എന്ന് പറഞ്ഞ് എന്റെ നെറ്റിയിൽ ഉമ്മ വെച്ചു, “മോള് എന്താ കണ്ണെഴുതാത്തെ എന്ന് ചോദിച്ച് അമ്മ തന്നെ ഐ ലൈനർ എടുത്ത് എഴുതി തന്നു, ഒരു കുഞ്ഞ് പൊട്ടും വെച്ചു, മുടി വെറുതെ അഴിച്ചിടുന്നതാ ഭംഗി എന്ന് പറഞ്ഞ് ക്ലിപ്പ് ഊരി. തിരിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ ആദ്യം കണ്ടത് നെഞ്ചോട് ചേർന്ന് കിടക്കുന്ന മിന്ന് ആയിരുന്നു, അത് കഴുത്തിൽ കിടന്നതു കൊണ്ടാണോ ഇന്ന് വരെ തോന്നാത്ത ഒരു ആകർഷണത എനിക്ക് ഉള്ളതായി തോന്നി.

“എന്താണ്, ഇവിടെ അമ്മയും മോളും പരിപാടി, എന്റെ കൊച്ചിനെ അമ്മ ഒരുക്കി നശിപ്പിച്ചോ” എന്ന് ചോദിച്ച് എബി കയറി വന്നു.

“പിന്നെ നീ എന്റെ മോളേ ഒന്ന് നോക്ക് എന്ന് പറഞ്ഞ് അമ്മ എന്നെ തിരിച്ച് നിർത്തി” എബിയുടെ കണ്ണുകളിൽ പ്രണയം കത്തുന്നത് കാണാമായിരുന്നു.

” പെണ്ണ് അങ്ങ് സുന്ദരി ആയല്ലോ” എന്ന് പറഞ്ഞ് എബി എന്റെ അടുത്ത് വന്നു, അമ്മ ചിരിച്ച് കൊണ്ട് ഇറങ്ങി പോയി.

എബി എന്റ മുഖം കൈകുമ്പിളിൽ എടുത്ത് നെറ്റിയിൽ ചുംബിച്ചു, എനിക്ക് ദേഹം വിറക്കുന്നുണ്ടായിരുന്നു, പിടച്ച് മാറാൻ തുടങ്ങിയ എന്നെ തിരച്ച് കണ്ണാടിക്ക് മുമ്പിൽ നിർത്തി പുറകിൽ കൂടി കൈച്ചുറ്റി കഴുത്തിൽ മുഖം ചേർത്തു, എനിക്ക് കണ്ണാടിയിൽ നോക്കാൻ പറ്റുന്നുണ്ടായില്ല, നഗ്നമായ കഴുത്തിൽ അധരങ്ങൾ ചേർത്ത് കൊണ്ട് പറഞ്ഞു “എന്റെ പെണ്ണിനെ എന്നും ഇങ്ങനെ ചേർന്ന് നിൽക്കണം, ഈ മുഖം ഇങ്ങനെ വീർത്ത് ഇരിക്കാൻ പാടില്ല ഇനിയെങ്കിലും, എനിക്കായ് വിരിയുന്ന പുഞ്ചിരി ഉണ്ടാവണം എന്നും” അറിയാതെ എവിടുന്നോ നാണത്തിന്റെ മൊട്ടുകൾ എന്നിൽ വിരിയാൻ തുടങ്ങി, പക്ഷെ പെട്ടെന്ന് അത് മാറ്റി മുഖത്ത് ദേഷ്യം വരുത്തി എബിയുടെ അടുത്ത് നിന്ന് മാറി.

ആൾക്ക് അത് മനസ്സിലായതു പോലെ ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ പോകാൻ തുടങ്ങിയപ്പോൾ എബി പറഞ്ഞു ” കെട്ടിയോൾ ഇവിടെ നിന്നെന്ന് ഓർത്ത് ഡ്രസ്സ് മാറാൻ എനിക്ക് കുഴപ്പമൊന്നുമില്ല കേട്ടോ”

“എനിക്ക് കുഴപ്പമുണ്ടെന്ന്” പറഞ്ഞ് ഞാൻ അമ്മയുടെ അടുത്തോട് പോയി.

എബി ഇറങ്ങി വരുന്നത് കണ്ട് ഞാൻ അറിയാതെ നോക്കി നിന്നു പോയി, എബിയോട് ചേർന്ന് നിൽക്കാൻ കൊതിക്കുന്ന മനസ്സിനെ ഞാൻ ശാസിച്ചു.

“എന്താടോ കെട്ടിയോളെ ഇങ്ങനെ ഉണ്ടക്കണ്ണ് മിഴിച്ച് നോക്കുന്നത്” എന്ന ചോദ്യമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്.

എല്ലാരും യാത്ര പറഞ്ഞ് ഞാൻ കാറിയിൽ കയറി, വണ്ടി നീങ്ങി തുടങ്ങിയപ്പോൾ മുതൽ എബിടെ അടുത്ത് എങ്ങനെ അവതരിപ്പിച്ച് തുടങ്ങും എന്ന് ഓർത്ത് പുറത്തോട്ട് നോക്കി ഇരുന്നു.

“എന്താടോ താൻ ആൻറി പറഞ്ഞത് ഒക്കെ മനസ്സിൽ വെച്ചോണ്ടിരിക്കുവാണോ, തനിക്ക് ഒരു ഡിപ്രഷനും ഉണ്ടായില്ല, അന്ന് അയാൾ അങ്ങനെ എല്ലാരോടും പറഞ്ഞപ്പോൾ തന്റെ കൂടെ ആരും നിൽക്കാതെ വന്നപ്പോൾ ഒറ്റപ്പെട്ടപ്പോൾ ഉണ്ടായ വിഷാദം അത്രയേ ഉണ്ടായുള്ളു, അത് തനിക് അറിയുകയും ചെയ്യാം പിന്നെ എന്തിനാ ഈ നാടകം” എബി എന്റെ കൈയ്യെടുത്ത് നെഞ്ചോട് ചേർത്തു.

“ഇല്ല എബി എനിക്ക് പറയാനുള്ളത് കേൾക്കണം, എന്നെ തിരിച്ച് പോകാൻ അനുവദിക്കണം”

“”ഒക്കെ, തന്റെ ഇഷ്ടം പക്ഷെ അതിന് മുൻപ് എന്റെ കണ്ണിൽ നോക്കി പറയണം എബിയെ ജൂലി സ്നേഹിക്കുന്നില്ലെന്ന്”

ഞാൻ പെട്ടെന്ന് മറുപടി പറയാതെ മുഖം വെട്ടിച്ചു.

“താൻ പറയില്ലാന്ന് എനിക്കറിയാം, പിന്നെ തനിക്ക് പോകണമെന്ന് അത്ര വാശി ആണെങ്കിൽ നമ്മുക്ക് ഒന്നിച്ച് പോകാം, മനസ്സിലായോ”

ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു, കണ്ണുകൾ നിറയാതെ എബിയെ ഇഷ്ടമല്ലാന്ന് പറയാൻ പറ്റുമെന്ന് തോന്നുന്നില്ല.

“എന്താടോ അടുത്ത നാടകത്തിന്റെ തിരക്കഥ രചിക്കുവാണോ”

ഞാൻ മിണ്ടുന്നില്ലാന്ന് കണ്ടിട്ടാവും, പിന്നെ മൗനമായിരുന്നു, എബി ഒന്നും പറയാതെ ഡ്രൈവ് ചെയ്യ്തു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വീട്ടിൽ ചെന്ന് കയറുമ്പോൾ മമ്മയും ജോക്കുട്ടനും ഓടി വന്നു, രണ്ട് പേരും എബി മോനേ പുന്നാരിക്കുന്ന തിരക്കിൽ എന്നെ കണ്ടില്ലാന്ന് തോന്നുന്നു.

മമ്മയുടെ സ്പെഷ്യൽ ഡിഷസും ജോക്കുട്ടന്റെ കൂടെ കറക്കവും ആയി എബി അന്ന് മുഴുവൻ തിരക്കിൽ ആയിരുന്നു.

മമ്മ എന്നോട് എബിയുടെ വീട്ടിലേ വിശേഷങ്ങൾ എല്ലാം ചോദിക്കുന്നുണ്ടായിരുന്നു, നിർമ്മല ആന്റിയുടെ കാര്യം ഒഴിച്ച് ബാക്കി എല്ലാം ഞാൻ പറഞ്ഞു.

രാത്രി ഭഷണം കഴിച്ച് കഴിഞ്ഞും ജോക്കുട്ടന്റ അടുത്ത് സംസാരിച്ച് കൊണ്ടിരിക്കുന്ന എബിയെ കണ്ട് എനിക്ക് എന്തോ ദേഷ്യം വരുന്നുണ്ടായിരുന്നു.

എന്റെ റൂമിലെ ചെറിയ കട്ടിലിൽ കയറി പറ്റുന്നത് പോലെ ഒതുങ്ങി കിടന്നു. ഉറക്കം വരാതെ കണ്ണടച്ച് കിടക്കുമ്പോൾ എന്തോ ഒരു വിറയലും എനിക്ക് ഉണ്ടായിരുന്നു, എബി വന്നതും അടുത്ത് കിടന്നതും അറിഞ്ഞെങ്കിലും അനങ്ങാതെ കിടന്നു.

“ഇന്ന് എന്താ കുശുമ്പി പെണ്ണ് നേരത്തെ ഉറങ്ങിയോ ” എന്ന് ചോദിച്ച് എന്നെ കയ്യിലോട്ട് കയറ്റി കിടത്തി. ഞാൻ മിണ്ടാതെ തന്നെ കിടന്നു.

“എബി എപ്പോഴാ എന്നെ ആദ്യമായി കണ്ടത്” കുറച്ച് കഴിഞ്ഞപ്പോൾ അറിയാതെ ചോദിച്ച് പോയി.

” നിർമ്മല ആൻറിയെ കാണാൻ ആന്റി വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ വന്നപ്പോൾ, താൻ തനിയെ ആരെയും നോക്കാതെ ഇരിക്കുന്നത് രണ്ട് തവണ കണ്ടപ്പോൾ ചുമ്മാ അറിയാൻ വേണ്ടി ആന്റിയോട് ചോദിച്ചു, ആൻറി ഒന്നും വിട്ട് പറഞ്ഞില്ല, പിന്നെ വീണ ഡോക്ടറിന്റെ പേഷ്യന്റ് ആണ് താൻ എന്ന് മനസ്സിലായപ്പോൾ പതിയെ വീണ ഡോക്ടറോട് ചോദിച്ചു, തനിക്ക് ഡിപ്രഷൻ അല്ല തനിച്ച് ആയി പോയതിന്റെ വിഷമം മാത്രമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ മുതൽ എന്തോ എനിക്ക് തന്നെ കൂടെ കൂട്ടണം എന്ന് തോന്നി, പിന്നീട് തന്റെ പഴയ കമ്പനിയിലെ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഒരു ഫ്രണ്ട് ആയി എങ്കിലും കൂടെ നിൽക്കണം എന്നുണ്ടായിരുന്നു, എന്തോ ആദ്യം കണ്ടപ്പോൾ തന്നെ താൻ എന്റെ മനസ്സിൽ പതിഞ്ഞ് പോയേടോ, അന്ന് മുതൽ ഞാൻ കൂടെ തന്നെ ഉണ്ടായിരുന്നു താൻ ഒരിക്കലും കാണാൻ ശ്രമിച്ചില്ല എന്ന് മാത്രം”

“അന്ന് എല്ലാരിൽ നിന്നും ഓടി ഒളിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ” എനിക്ക് പറയുമ്പോൾ ഒന്ന് പൊട്ടി കരയണമെന്ന് തോന്നി, അത് മനസ്സിലാക്കി ആവണം എബി എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ചു ചുംബിച്ചു, എബി പിന്നെ ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഉറങ്ങിയത് പോലെ തോന്നി ഞാനും ഉറങ്ങാൻ ശ്രമിച്ചു. പതിയെ മാറി കിടക്കാൻ നോക്കിയപ്പോൾ എബി എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ അധരങ്ങൾ ചേർത്തു, ഉറക്കത്തിലും എന്നെ കെയർ ചെയ്യാൻ മാത്രം എബിക്ക് എങ്ങനെ സ്നേഹിക്കാൻ പറ്റുന്നു എന്ന് ഞാൻ അതിശയത്തോടെ ഓർത്തു.

രാവിലെ ആ കൈയ്യികളിലെ സുരക്ഷിതത്വത്തിൽ നിന്ന് എണീക്കാൻ മടി തോന്നി. എബിയെ എണീപ്പിക്കാതെ എണീറ്റ് ചെന്നപ്പോൾ മമ്മ പറഞ്ഞു, വേഗം റെഡിയായി പള്ളിയിൽ പോകണം എന്ന്, ജോക്കുട്ടനോട് എബിയെ വിളിക്കാൻ പറഞ്ഞ് ഞാൻ റെഡി ആയി, പളളിയിലോട്ടുള്ള യാത്രയിൽ പുറകിൽ ഇരിക്കുന്ന എന്നെ മിററിൽ കൂടി എബി ഇടക്ക് ഇടക്ക് നോക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്ത പോലെ നടിച്ചു.

കുർബാന കൂടുമ്പോൾ ഞാൻ പ്രാർത്ഥിച്ചത് എബി ക്ക് വേണ്ടിയായിരുന്നു, പക്ഷെ അത് എന്റെ മനസ്സ് അംഗീകരിക്കുന്നുണ്ടായില്ല.

ഡാഡിയുടെ കല്ലറക്ക് മുമ്പിൽ നിൽക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു, ഞാൻ കരഞ്ഞാൽ മമ്മക്ക് വിഷമം ആകുമല്ലോന്ന് ഓർത്ത് ഉള്ളിൽ തന്നെ ഒതുക്കി.

തിരിച്ച് വരുമ്പോൾ എബി പറഞ്ഞു, ഞങ്ങൾ ഈ ആഴ്ച ദുബായിക്ക് പോകും, ഓഫീസിൽ ചെല്ലണ്ട ആവശ്യം ഉണ്ട് എന്ന്, ഞാൻ അതിശയത്തോടെ എബിയെ നോക്കി, എന്നെ കണ്ണിറുക്കി കാണിച്ച് എബി ചിരിച്ചു.

വീട്ടിൽ ചെന്നിട്ടും എബിയുടെ മുൻപിൽ പെടാതെ മാറി നടന്നു. എന്റെ കണ്ണുകളിലെ പിടച്ചിൽ എബി കാണരുതെന്ന് നിർബദ്ധമുണ്ടായിരുന്നു.

ഉച്ചകഴിഞ്ഞ് എബിയുടെ വീട്ടിൽ പോകാൻ ഇറങ്ങുമ്പോൾ മമ്മ കരയുന്നുണ്ടായിരുന്നു, എനിക്ക് സന്തോഷം തന്നെയാണെന്ന് കാണിക്കാൻ ചിരിച്ച് കൊണ്ടാണ് ഞാനിറങ്ങിയത്.

വണ്ടിയിൽ വെച്ച് എബി പറഞ്ഞു, “നമ്മൾ നാളെ കഴിഞ്ഞ് പോകുന്നു. ഇനി ദുബായിൽ ചെന്ന് കഴിയുമ്പോൾ തീരുമാനം മാറ്റരുത്”

ഞാൻ നോക്കുന്നത് കണ്ടിട്ടാവും ” എന്ത് തീരുമാനമാണെന്ന് തനിക്കറിയില്ലേ എന്നെ ഡിവോഴ്സ് ചെയ്യാനുളള തീരുമാനം, അത് കഴിഞ്ഞിട്ട് വേണം എനിക്ക് എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കെട്ടാൻ മനസ്സിലായോ” എബി ചിരിച്ച് കൊണ്ട് പറഞ്ഞു.

ആ വാക്കുകൾ എന്റെ നെഞ്ചിലാണ് കുത്തിക്കയറിയത്, എന്നിട്ടും നിറഞ്ഞ് വന്ന കണ്ണുകളെ ശാസിച്ച് ഞാനിരുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എബിയുടെ വീട്ടിൽ ചെന്നപ്പോൾ പോകണ്ടാന്ന് പറഞ്ഞ് അമ്മ വഴക്ക് പറഞ്ഞു, പെട്ടെന്ന് തിരിച്ച് വരാം എന്നൊക്കെ പറഞ്ഞ് എബി ഒരു തരത്തിൽ അമ്മയെയും പപ്പയെയും സമ്മതിപ്പിച്ചു.

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. ഇന്ന് ഞങ്ങൾ പോകുന്നു. എബിയെ ഞാൻ മാക്സിമം അവോയിഡ് ചെയ്യ്തു ഇറങ്ങുന്നിടം വരെ. മനപൂർവ്വമാണെന്ന് മനസ്സിലായിട്ടാണോന്ന് അറിയില്ല എബിയും എന്റെ പുറകെ വന്നില്ല, മനസ്സിൽ അതൊരു നോവായി മാറി.

എയർപോർട്ടിൽ വെച്ച് മമ്മ നിറയെ ഉപദേശിച്ചു, നന്നായി ഫുഡ് കഴിക്കണം, എബിയെ സ്നേഹിച്ച് ജീവിക്കണം എന്നൊക്കെ, എല്ലാം തലയാട്ടി സമ്മതിച്ചു.

അമ്മ കെട്ടിപ്പിടിച്ച് വേഗം തിരിച്ച് വരണമെന്ന് പറഞ്ഞു, എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ വിമാനം കയറി. ഞങ്ങളുടെ ജീവിതത്തിലെ പുതിയ ഒരു അദ്ധ്യായം തുടങ്ങാനുള്ള യാത്രയാണെന്ന് അറിയാതെ.

തുടരും

തണൽ- പാർട്ട് 13

Post Views: 42
1
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.