Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » റാണി പദ്മിനി-16
തുടർക്കഥ / സീരീസ് പ്രണയം സൗഹൃദം

റാണി പദ്മിനി-16

By Nisha PillaiNovember 12, 2024Updated:November 13, 2024No Comments4 Mins Read14 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

സുധീർ ബാബുവിനെ കാണാൻ ആദർശ് രൂപാലിയുമായി അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി.പദ്‌മിനിയുടെ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂ വായിച്ചതിനു ശേഷം സുധീർ സാറിന്റെ വൈഫിനു പദ്‌മിനിയെ കാണണമെന്ന് ആഗ്രഹം തോന്നി.പദ്മിനിക്ക് പകരം മകളായ രൂപാലിയെ കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം അവർ പങ്കു വച്ചു.

“രൂപാലിയുടെ മുടി നല്ല സ്റ്റൈൽ ആണല്ലോ “

രുഗ്മിണി ദേവി രൂപാലിയുടെ മുടിയുടെ ഭംഗിയേയും സ്റ്റൈലിനേയും പുകഴ്ത്തി .

“താനറിഞ്ഞോ ? ആദർശ് രൂപാലിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു .”

“അതിനെന്താ പ്രശ്നം ,അവർ രണ്ടു പേരും മേയ്ഡ് ഫോർ ഈച്ച് അദർ ആണ് ,നല്ല ചേർച്ച “

അവർ രൂപാലിയുടെ കവിളിൽ തലോടി.രൂപാലിയെ രുഗ്മിണിയുടെ കൂടെ സംസാരിയ്ക്കാൻ വിട്ടിട്ട് ആദർശ് തൻ്റെ ബോസുമായി ഉദ്യാനത്തിലെ കസേരയിൽ പോയിരുന്നു .

“എന്താ ആദർശ് നീ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് ?അത്രയും ടെറിഫിക് കാര്യമാണോ.അഫ്ര എന്നെയും വിളിച്ചിരുന്നു .ജോലിക്കാര്യം ശരിയാക്കാമെന്നു ഞാൻ അവൾക്ക് ഉറപ്പ് നൽകിയിരുന്നു .”

“എന്റെയും രൂപാലിയുടെയും കാര്യമറിഞ്ഞാൽ അവൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നാണ് എന്റെ സംശയം. അവൾക്കതിഷ്ടമാകില്ല.എന്നോടവൾക്ക് ദേഷ്യം തോന്നും.അവൾക്കൊരിക്കലും എന്നെ വിട്ടു പോകാൻ കഴിയില്ല .എന്നെ മറക്കാനും…..”

“അത്ര വലിയ പ്രശ്നമൊന്നും ഉണ്ടാകാൻ വഴിയില്ല.ഞാൻ നിന്റെ കല്യാണക്കാര്യം നൈസ് ആയി ഒന്ന് അവളോട് അവതരിപ്പിച്ചു.നീയും രൂപാലിയും പ്രണയത്തിലാണെന്നും. ആദ്യം കേട്ടപ്പോൾ അവൾ കുറെ നേരം മിണ്ടാതെയിരുന്നു. ഞാൻ അവളെ പഴയതൊക്കെ ഓർമ്മിപ്പിച്ചു ,ആദർശ് തന്റെ ജീവിതം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു. അവനും വേണ്ടേ ജീവിതത്തിൽ കുറച്ച് സന്തോഷങ്ങൾ .രൂപാലിക്ക് അവനെ വല്യ ഇഷ്ടമാണ്. അവനു വേണ്ടുന്ന സ്നേഹം കൊടുക്കാൻ അവൾ തയാറാണ്.ഇനിയെങ്കിലും ആദർശ് സുഖമായി ജീവിക്കട്ടെ.അവരെ രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ .നീ ഒന്നും അവളോട് പറഞ്ഞില്ല എന്നായിരുന്നു അവളുടെ പരിഭവം. “

“പാവം അഫ്ര ,അവൾ എൻ്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ രൂപാലിയോട് പോയിട്ട് മറ്റൊരു പെണ്ണിനോട് പോലും ഞാൻ മിണ്ടാൻ തയാറാകില്ലായിരുന്നു .രൂപാലിയോട് ആദ്യം തന്നെ ആരാധന തോന്നിയിരുന്നു, പിന്നെപ്പോഴോ അതിഷ്ടമായി മാറി, അവളെ കാണാതെയിരിക്കാൻ വയ്യാത്ത അവസ്ഥയുണ്ടായി. ഇനി മറ്റൊരാളെ ,അത് അഫ്ര ആണെങ്കിൽ പോലും ഞാൻ വേണ്ടെന്നു വയ്ക്കും .ഒരു വിശ്വാസ വഞ്ചന ചെയ്യാൻ പാടില്ല,അമ്മയ്ക്കും രൂപാലിയെ ഒത്തിരി ഇഷ്ടമായി ഈ വിവാഹത്തിന് അമ്മ സമ്മതിച്ചു.”

“നീ അഫ്രയെ പറ്റി ഇവളോട് പറഞ്ഞിട്ടുണ്ടോ ,പറയണം ,ഒരു സൂചന കൊടുക്കണം .ഓഫീസിൽ എല്ലാവർക്കും നിങ്ങളുടെ ബന്ധം അറിയാവുന്നതല്ലേ ,ആരെങ്കിലും പറഞ്ഞു അറിയുന്നതിനെക്കാൾ നല്ലത് ,നീ തന്നെ നേരിട്ട് പറയുന്നത് ആണ്. ഒരു തെറ്റിദ്ധാരണ പിന്നീട് ഒഴിവാക്കാം.”

സുധീർ സാറിന്റെ വീട്ടിൽ നിന്നുമിറങ്ങി രൂപാലിയേയും കൊണ്ട് ആദർശ് നേരെ പോയത് ബീച്ചിലേക്കാണ് .നല്ല തിരക്കുള്ള സായന്തനം.ഒഴിഞ്ഞൊരു മൂലയിൽ അവളുമായി സല്ലപിക്കാനായി ഇരുന്നു .

“നീ ആരെയെങ്കിലും മുൻപ് സ്നേഹിച്ചിട്ടുണ്ടോ രൂപാലി ?”

“എന്താ ഇപ്പോളൊരു ചോദ്യം ,സംശയമാണോ എന്നെ.? “

“അയ്യോ അങ്ങനെയല്ല ,യഥാർത്ഥത്തിൽ ആ ചോദ്യം ഒരു മുഖവുരയായി കണ്ടാൽ മതി .”

“എന്താ ? ആദർശിന്‌ എന്നോട് എന്തെങ്കിലും തുറന്നു പറയാനുണ്ടോ ? “

എന്തൊരു പക്വതയുള്ള കുട്ടിയാണിവൾ.അവൻ അഫ്രയോട് അവനുണ്ടായിരുന്നു ബന്ധത്തെക്കുറിച്ച് രൂപാലിയോട് തുറന്ന് പറഞ്ഞു.

“ആദർശിന്‌ ഇപ്പോഴും അവരോട് സ്നേഹമുണ്ടോ? ഞാനാണോ തടസ്സം നില്ക്കുന്നത്.”

“എന്റെ രൂപാലി അങ്ങനെയല്ല ,നീ എന്റെ മനസിലെ ആദ്യത്തെ പെണ്ണല്ല എന്ന് തുറന്നു പറയാനാണ് ഞാൻ ശ്രമിച്ചത്.ഇപ്പോൾ നീ മാത്രമാണ് എന്റെ മനസ്സിൽ .ഇതിലും നന്നായി എനിക്കാരെയും സ്നേഹിക്കാനറിയില്ല. നീയില്ലാതെ എനിക്കിനി ജീവിക്കാനും പറ്റില്ല. “

“ഞാൻ മമ്മിയോട് നമ്മുടെ വിവാഹത്തെ കുറിച്ച് സംസാരിച്ചു ,മമ്മി എല്ലാം നമ്മുടെ ഇഷ്ടത്തിന് വിട്ടു തന്നിരിക്കുകയാണ് . പക്ഷേ ആദർശിൻ്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്ക് ഞാൻ തയ്യാറാകില്ല.”

“മനസ്സിലായില്ല.”

“എൻ്റെ മമ്മിയെ പോലെ സ്നേഹിക്കുന്ന പുരുഷനെ പങ്കു വയ്ക്കാൻ ഞാൻ തയാറല്ല.അതായത് ഈ സപത്നി , ഭാര്യയും കാമുകിയും ഒരു കുടക്കീഴിൽ,അത് വേണ്ട.ആദർശിൻ്റെ അഭിപ്രായം കേട്ടിട്ട് വേണം എൻ്റെ വിദേശ പഠനത്തിനുള്ള നടപടി ക്രമങ്ങൾ തുടങ്ങാൻ.”

“എനിക്ക് നീ മാത്രം മതി.എന്റെ വീട്ടുകാരോട് ഞാൻ വരാൻ പറയട്ടെ ,നീ ബ്രിട്ടനിലേക്ക് പോകുന്നതിനു മുൻപ് ചെറിയ രീതിയിൽ ഒരു എൻഗേജ്മെന്റ് ഫങ്ങ്ഷൻ നടത്തണം.”

“ആദർശ്, നിന്റെ മറുപടി ആണ് പ്രധാനം.ഞാൻ ബ്രിട്ടനിലേക്ക് പോകണോ വേണ്ടയോ എന്ന ആശങ്കയിലാണ്,നിന്നെ വിട്ടു എനിക്ക് പോകാൻ തോന്നുന്നില്ല.ഞാൻ മമ്മിയോട് സംസാരിച്ചു ,പോകാനിഷ്ടമില്ലെങ്കിൽ മമ്മിയുടെ കൂടെ ബിസിനസ് നടത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്.കല്യാണം കഴിഞ്ഞു നിന്റെ കൂടെ ഫ്ലാറ്റിലേക്ക് താമസം മാറണം ,ഇപ്പോഴത്തെ ഫ്ലാറ്റിലല്ല അവിടെ നിനക്ക് പഴയ ഓർമ്മകൾ ഉണ്ടാകും ,പുതിയ ഫ്ലാറ്റിലേക്ക് താമസം മാറണം.,അവിടെ നമ്മളും നമ്മുടെ സ്വപ്നങ്ങളും മാത്രം .ഞാനിപ്പോൾ നമ്മുക്ക് ജനിയ്ക്കാൻ പോകുന്ന പൊന്നോമനയെ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു. ആദർശ് ,ഇപ്പോൾ എനിക്ക് മനസിലായി എന്തിനാണ് മമ്മി എന്നെ പ്രസവിക്കാൻ ,ഒരമ്മയാകാൻ ഇത്ര ധൃതി കൂട്ടിയതെന്ന്.അമ്മയാകാനുള്ള ആഗ്രഹം ,മമ്മിയുടെ ജീനായത് കൊണ്ടാകും ഞാനും വല്ലാതെ ആഗ്രഹിക്കുന്നു അമ്മയാകാൻ .ഞാൻ ഇനി പഠിക്കാനൊന്നും പോകുന്നില്ല ആദർശ് ,സ്കോളർഷിപ് തുക ഞാൻ തിരിച്ചടയ്ക്കാൻ തയാറാണ് . പക്ഷേ എൻ്റെ ക്യാമ്പയിൻ അത് ഞാൻ നടത്തി കൊണ്ട് പോകും.”

“നിന്റെ ഇഷ്ടം ,എനിക്ക് നിന്നെ ദൂരെ വിടാൻ ഇഷ്ടമുണ്ടായിട്ടല്ല ,നിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ ,തടസ്സമായി നിൽക്കാൻ ഞാൻ തയാറല്ല എന്ന് മാത്രം.എൻ്റെ പൊന്നിൻ്റെ കൂടെയിരിക്കണം എനിക്കെപ്പോഴും.”

ആ ആഴ്ച തന്നെ അഫ്ര നാട്ടിലെത്തി.എയർപോർട്ടിൽ ആദർശ് രൂപാലിയുമായി അവളെ കാത്തു നിന്നു .രണ്ടു പേരും കുറെ നാളുകളായി പരസ്പരം കണ്ടിട്ട് ,ആദർശിനും അഫ്രയ്ക്കും കണ്ടപ്പോൾ സ്നേഹമെങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ല .രൂപാലിയുടെ സാമിപ്യം ആദർശിനെ നിയന്ത്രണത്തിലാക്കി.അവൻ ഓടിച്ചെന്ന് അഫ്രയെ കെട്ടിപ്പിടിച്ചു.അഫ്രയ്ക്ക് തൽക്കാലം താമസിക്കാനുള്ള സൗകര്യം രൂപാലി തന്റെ ഗസ്റ്റ് ഹൗസിൽ ഒരുക്കി കൊടുത്തു.അവരിരുവരും പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി മാറി.

ടിം റോബിൻസൺ എന്ന പദ്മിനിയുടെ ബിസിനസ് പാർട്ണർ പദ്മിനിയുടെ വസതിയിലെത്തിയത് ആ ആഴ്ചയാണ് .ആ ആഴ്ച നടക്കാനിരിക്കുന്ന വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാനായിട്ടാണ് എത്തിയത് .പതിവ് പോലെ അയാൾക്കുള്ള താമസ സൗകര്യം ഔട്ട് ഹൗസിലല്ല ഒരുക്കിയത്,രൂപാലിയാണ് അയാളുടെ പെട്ടിയും സാമാനങ്ങളും വീട്ടിലേയ്ക്കു കൊണ്ട് വയ്പ്പിച്ചത്.അതയാളെ അതിശയിപ്പിച്ചു. രൂപാലി സത്യം അറിഞ്ഞ കാര്യം അയാൾക്കറിയില്ലായിരുന്നു.എല്ലാം സർപ്രൈസ് ആയി വയ്ക്കണമെന്ന് രൂപാലിയുടെ നിർബന്ധമായിരുന്നു.

“ഇനി എന്റെ അച്ഛൻ എന്റെ കൂടെ ഇവിടെ ഈ വീട്ടിൽ കഴിഞ്ഞാൽ മതി. നമ്മുടെ വീട്ടിൽ .”

അയാളൊന്നു അമ്പരന്നു എങ്കിലും അവളുടെ കണ്ണുകളിലെ കുസൃതി കണ്ട് അയാൾക്ക് കാര്യം മനസ്സിലായി. അയാളോടി വന്നവളെ കെട്ടിപിടിച്ചു .വളരെ നാളുകൾക്കു ശേഷം കാണുന്ന സുഹൃത്തുക്കളെ പോലെയായിരുന്നു അവർ.മകളോടുള്ള തൻ്റെ സ്നേഹം എപ്പോഴും നിയന്ത്രണത്തിലാക്കിയ ഒരച്ഛൻ,മകളെ ജീവന് തുല്യം സ്നേഹിച്ചിട്ടും പദ്മിനിയുടെ പിടിവാശി കാരണം പ്രകടിപ്പിക്കാത്ത അച്ഛൻ, അച്ഛൻ്റെ സ്നേഹം നഷ്ടപ്പെട്ട മകൾ.

“ടിം എന്നിൽ നിന്ന് ഇതൊക്കെ എങ്ങനെ മറച്ചു വയ്ക്കാൻ തോന്നി ,ഇപ്പോഴും പറയാറില്ലേ ഞാനാണ് ടിമ്മിന്റെ ആത്മാർത്ഥ സുഹൃത്തെന്ന് ,ഒക്കെ കള്ളമായിരുന്നല്ലേ .”

“അല്ല ഞാൻ പറയാൻ ശ്രമിച്ചതാണ് പല തവണ , നിന്റെ അമ്മയാണ് എന്നെ തടഞ്ഞത്.ഇപ്പോൾ ലോകത്തിലെ ഏറ്റവും ഹാപ്പിയസ്റ്റ് പേഴ്സൺ ഞാനാണ് .എന്റെ മകളാണെന്റെ ബെസ്റ്റ് ഫ്രണ്ട് .”

” ടിമ്മിന് എന്റെ ആദർശിന്റെ കാണണ്ടേ .”

“പിന്നെ നിങ്ങളുടെ കല്യാണം കണ്ടിട്ടേ ,നിന്റെ കൈ പിടിച്ചു കൊടുത്തിട്ടേ ഞാൻ മടങ്ങുന്നുള്ളു .”

“എവിടെ മടങ്ങാൻ ? പിന്നെ എന്റെ അമ്മ തനിച്ചാകില്ലേ ,അമ്മക്ക് ആര് കൂട്ടുണ്ട് .”

“ഞാനുണ്ടാകും എന്നും ഇവിടെ ,പദ്മിനിയുടെ കൂടെ,അവൾ സമ്മതിച്ചാൽ…., നിന്റെ അമ്മയ്ക്ക് കുറച്ച് വാശി കൂടുതലാണ്.

നാട്ടിൽ നിന്നും ആദർശിന്റെ അമ്മയും രാമേട്ടനും അരുന്ധതിയേട്ടത്തിയും എത്തി ചേർന്നു.പെട്ടെന്ന് തന്നെ ഒരു നിശ്ചയത്തിനുള്ള തയാറെടുപ്പ് പദ്മിനി നടത്തി.

വലിയൊരു ചടങ്ങു നടത്തി അവരുടെ വിവാഹ നിശ്ചയം നടത്തപ്പെട്ടു .വധുവിന്റെ കൂട്ടുകാരിയായി അഫ്ര എപ്പോഴും കൂടെയുണ്ടായിരുന്നു. ആദർശിൻ്റെ മുന്നിൽ അഫ്ര നല്ല സന്തോഷവതിയായി അഭിനയിച്ചു.

(തുടരും …..)

✍️✍️✍️നിഷ പിള്ള

Koottaksharangal

റാണി പദ്മിനി-17
Post Views: 52
1
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.