മുഖമുരിഞ്ഞാടുന്ന കോമാളിയുടെ
മുഖംമൂടിയ്ക്കുള്ളിൽ മരിച്ചുവീണ്
മുഖമില്ലാതലയുന്ന മറ്റൊരുവളായി
മുഖമറയ്ക്കുള്ളിലൊളിപ്പിച്ച
ചിരി തേടിയിറങ്ങാറുണ്ട്….
മുള്ളുകൾമാത്രം ചവച്ചുതിന്ന്
മോക്ഷംകൊതിച്ച ചങ്ങലയുടെയലോസരങ്ങളിൽ
നിർവൃതിപൂണ്ട വചസ്സുകളിൽ
മടുപ്പണിഞ്ഞ് ബലിയർപ്പിച്ച
ചിരിപ്പെരുക്കമവളെ മറ്റൊരുവളാക്കിയിരിക്കുന്നു.
ഭ്രാന്തിന്റെ മുഖംമൂടി നീങ്ങിയിരിക്കുന്നു…!
©Hafsath KT