സ്വച്ഛമാം സാന്ത്വനം
കൊതിച്ചു
ഞാൻ വിതച്ച സ്നേഹം
പതിരായിപ്പോയി…
പാഴ് വിത്തുകൾ
മുളച്ചു പൊന്തി
വെറുപ്പിന്റെ
വൻമരങ്ങളായ്
തലയ്ക്കുമീതെ
പടർന്നു പന്തലിച്ചിന്ന്
ചുറ്റിലും
വെറുപ്പിന്റെ
വാടയിറ്റുന്ന
ഉഷ്ണക്കാറ്റുതിർക്കുന്നു..
ദുസ്സഹമീ വെറുപ്പിന്റെ
കാടെരിക്കാൻ
ഏതരണി
നൽകുമൊരു
തീത്തുള്ളി…