കരഞ്ഞു തീരുമീ
പുഴയരികിൽ ഇനിയും
ഇതൾ പൊഴിയും
വിഷാദ സന്ധ്യകളിൽ
കരയിലടിയും
കടലിൻ സമൃതികളും
ഉടലിൽ അടിയും
കണ്ണീരിൻ ഉപ്പുരസവും
ഹൃദയം എരിഞ്ഞു
തീരും മുൻപേ
മഴയിൽ ഒഴിയും
നാട്ടുവഴികളിൽ
നാമൊന്നുചേർന്നു
ഓടിത്തളർന്നൊരു
കൊന്നചുവട്ടിൽ
കൊക്കുരുമ്മിയിരുന്നതും
മറക്കുമാ നേരത്തു
ചിതയിലെരിയും
എന്നെ കാണാതെ കാണുന്ന
നീ അറിയുന്നുവോ
എന്റെ ഹൃദയം
എരിഞ്ഞും കരിഞ്ഞും
അത് മണ്ണിലലിഞ്ഞും
മഴയിൽ കുതിർന്നും
പുൽക്കൊടിയായി
ഉയർന്നു വന്നു
നിന്നെ പുണരാൻ
കൊതിക്കുന്നുവെന്നു..