ഋതുമതിയായി പാവാടയണിഞ്ഞ പെണ്ണിനെ പോലെ കന്നി മാസം പാതി പിന്നിട്ടു മുന്നോട്ടു പായുന്നു. അഗ്നിയിൽ ചുട്ടെടുത്ത അമ്പുകൾ പോലും, ചുടലപ്പറമ്പിലെ പാഴിലകളിൽ പതിഞ്ഞ, ഒരിക്കലും പ്രായമെത്താത്ത മഞ്ഞു തുള്ളികളെ പോലെ തണുത്തു തുടങ്ങി. ആലയിലെ ഊതി കാച്ചിയ പൊന്നിൻ നിറമുള്ള അഗ്നിയെ ചുംബിച്ച രാത്രി മുതൽ അസ്ത്രങ്ങൾ ഉൾകൊണ്ട താപം താളം തെറ്റി മാഞ്ഞു പോയി. തന്റെ ജനനവും, യാത്ര ലക്ഷ്യവും അഗ്നിയോട് ചേർന്നെന്നു നിനച്ച അസ്ത്രങ്ങളിലൂടെ മഞ്ഞുതുള്ളികൾ ഊർന്നിറങ്ങി. തങ്ങളെ മാറോടു ചേർത്ത്, ഒന്ന് ശങ്കിച്ചു കൊണ്ടെങ്കിലും ലക്ഷ്യം നേടാറുള്ള ക്ഷത്രിയനെ അവർ ഒരു മാത്ര കൂടെ തിരിഞ്ഞു നോക്കി. കണ്ണിൽ തീ ഗോളങ്ങൾക്ക് പകരം നീർതുള്ളികൾ, സ്‌ഫടികം പോൽ കണ്ണുനീർ തുള്ളികൾ. കണ്ണിലെ തീ അവന്റെ നെഞ്ചിലേക്ക് പടർന്നുവോ? ആരെയും കൂസാത്ത അവന്റെ നെഞ്ചൂക്കിന്റെ മിടിപ്പുകൾ അവന്റെ കൈകളിലേക്ക് പടർന്നു അവ വിറക്കുന്നുവോ? ആരെയും പുഞ്ചിരിച്ചു കൊണ്ട് എതിരെൽക്കുന്ന അവന്റെ ചുണ്ടുകളിൽ ആദ്യമായി അമ്മിഞ്ഞ പാലിൽ കയപ്പ് നുണഞ്ഞു…
Author: Santhosh Kumar Vilambil
ഒമ്പതു വർഷങ്ങൾ… ഒടുങ്ങാത്ത കനലുകൾ.. ഇടയ്ക്കു ഇടയ്ക്കു കാറ്റ് വീശുമ്പോ, ഒന്നൂടെ എരിയും ചില മഴയിൽ ഒന്ന് അടങ്ങും, വീണ്ടും സൂര്യനോടൊപ്പം, അവനും അവന്റെ ഓർമകളും വീണ്ടും നീറി തുടങ്ങും.. പലരും മറന്നു തുടങ്ങിയിരുന്നു അവനെ എന്നാൽ, നെഞ്ചോടു ചേർക്കും മുന്നേ ആ മുഖം ഒന്ന് കാണും മുന്നേ തന്നെ അവനുള്ള കുഴി വെട്ടിയ ഞാൻ എങ്ങിനെ അവനെ മറക്കും..?? നെഞ്ചോടു ചേർത്ത് പാട്ടു പാടി ഉറക്കാൻ കൊതിച്ചവനെ ഉറക്കത്തിൽ നിന്ന് ഉണർത്താതെ തന്നെ ഭൂമി ദേവിക്ക് നൽകിയില്ലേ ഞാൻ.. നെഞ്ചിൽ ചൂടിൽ ചേർക്കാൻ കൊതിച്ചവനെ, മകര മാസ കുളിർ രാവിൽ, തണുത്തു മരവിച്ച അവനെ ഞാൻ ഭൂമി ദേവിയുടെ ചുടു മാറ് പിളർന്നു അവിടെ കുഴിച്ചിട്ടു.. അന്ന് എരിഞ്ഞു തുടങ്ങിയ കനൽ ഇന്നും നെഞ്ചിൽ ഉണ്ട്.. കടലോളം.. നിരഞ്ജൻ.. നീ എങ്കിലും എന്നോട് ക്ഷമിക്കുക .. ഇനിയും എന്നെ നീ ചുട്ടു കൊല്ലുമെന്ന് എനിക്കറിയാം.. എങ്കിലും ഈ അച്ഛനോട് നീ…
വരാന്തയിലൂടെ നടന്നു, ജനലരികിൽ നിന്ന് നീയെറിഞ്ഞ നോട്ടങ്ങളിൽ പണ്ടേ കുഴഞ്ഞു വീണിരുന്നു ഒരു പൂവിനോ, വാക്കിനോ, നോട്ടത്തിനോ, അതിനുമപ്പുറം ഒരു ചുംബനത്തിനോ കൊതിച്ച നിമിഷങ്ങൾ മഴയിൽ അലിയാൻ കൊതിച്ചു നമ്മൾ കണ്ണുകളാൽ കഥകൾ മെനഞ്ഞ രാത്രികൾ കെട്ടിപിടിച്ചു ഞാൻ ഒന്ന് കുതറവേ നിന്റെ മെയ്യിലാകെ പ്രേമത്തിന്റെ നനവ് നനഞ്ഞുഅലിഞ്ഞ നിൻ ഉടലിൻ ആഴം അളക്കവേ കരളിൻറെ ആഴത്തിലെങ്ങോ ആ കൗമാരക്കാരിയെ ഞാൻ കണ്ടു ഇരു മെയ്യും ഒന്നായി ഒരു മനമായി, ഒരു മഴയായി നാം നമ്മളിലേക്ക് മാത്രമായി ദാഹമഴയായി പെയ്തിറങ്ങിയ രാത്രി
പെണ്ണെ നീയറിയാതെ നിന്നിലെൻ വസന്തം ഞാൻ ഉപേക്ഷിക്കുകയാണ് ഇനിയും പൂക്കളുണ്ടാകട്ടെ ഞാൻ എന്റെ വേനലുമായി ഇനിയുമേറെ ദൂരം സഞ്ചരിക്കും, ഇനിയൊരിക്കലും അതിന്റെ ചൂട് നിനക്ക് ഏൽക്കാതിരിക്കാൻ നിന്നിൽ വിരിയുന്ന ഓരോ പൂക്കളിലും പുഞ്ചിരികളിലും ഒരായിരം പുതു വസന്തകൾ ഇനിയുമുണ്ടാകട്ടെ നീ നനയുന്ന ഓരോ മഴയിലും ഓരോ പൂക്കൾ അടർത്തി ഞാനുറങ്ങാതെ ഉറങ്ങുന്ന എന്റെ കല്ലറയിൽ സമർപ്പിക്കണം ഓരോ രാത്രിയിലും ആ പൂക്കൾ കൊണ്ട് ഞാൻ എന്റെ നഷ്ടവസന്തത്തെ നിലാവിൽ താലോലിക്കും നിലാവിൽ നീയെന്റെ പാട്ടുകൾ കെട്ടുറങ്ങുമ്പോൾ നിന്നെ ഒരുനോക്ക് കാണുവാൻ ഞാൻ വരും മറ്റൊന്നിനുമല്ല, വെറുതെ ഒന്ന് കാണുവാൻ , നിന്റെ മിഴികളെ നിന്റെ പുഞ്ചിരികളെ അത്ര മാത്രം നീയുണർന്നിരിക്കുമ്പോൾ നിന്റെ കണ്ണുകളിൽ നോക്കി ഇരിക്കാൻ ആഗ്രഹമുണ്ടെങ്കിലും എന്നത്തേയും പോലെ ഇന്നും ഞാൻ പിൻവാങ്ങുന്നു നിന്റെ കണ്ണുകൾ എന്റെ വാക്കുകളെ ഇല്ലാതാക്കിയിരുന്നു അതല്ലെങ്കിൽ എന്തെ എന്റെ പ്രണയം നിന്നിലേക്ക് ചൊരിയാൻ മടിച്ചു ഞാൻ എന്റെ വസന്തമേ ഇനി ഇവൾക്കു തണലാകുക, താങ്ങാകുക…
കൂടെപ്പിറപ്പ് ! അതെങ്ങനെ? കൂടെ അല്ലല്ലോ പിറന്നത് എന്ന് കുഞ്ഞുനാളിൽ പലപ്പോഴും ചിന്തിച്ചു കൂട്ടി, പിന്നെ ഏതോ മിഠായി കടാലാസിൽ പൊതിഞ്ഞു കളഞ്ഞു കാണും ഞാൻ ആ പാട വരമ്പിൽ എവിടെയോ. അതുമല്ലെങ്കിൽ വീട്ടിൽ നിന്ന് വഴക്കു കേൾക്കാതിരിക്കാൻ, ഉച്ചക്ക് കഴിക്കാൻ കൊണ്ട് പോയ ഭക്ഷണം കളയുന്ന കനാലിൽ അതും കളഞ്ഞു കാണും ഞാൻ. കാരണം ഞാൻ പിറക്കുമ്പോൾ അവൾ ഉണ്ടായിരുന്നല്ലോ വീട്ടിൽ. പിന്നെ ഇരട്ടകൾ ആയി പിറന്നവരെ കണ്ടപ്പോ തോന്നി ഇത് തന്നെ അല്ലെ ശെരിക്കും കൂടെപിറപ്പുകൾ എന്ന്. കാലചക്രം ഉരുണ്ടു, അതിനൊപ്പോം ഉരുണ്ട റബ്ബർ ചക്രങ്ങൾക്കു മീതെ സ്ഥാപിച്ച തകര കൂടിനുള്ളിൽ ഇരുന്നു കരിമ്പന കാടുകൾ വിട്ടു വീണ്ടും ഞാൻ ജനിച്ച വീണ ഉദ്യാന നഗരിയിൽ എത്തിച്ചേർന്നു. കോളേജിൽ മലയാളി അധ്യാപകർ, പിന്നെ പ്രിൻസിപ്പൽ അച്ഛൻ എന്നിവർ ഉണ്ടായിരുന്നെങ്കിലും, എന്റെ ക്ലാസ്സിൽ മലയാളം നന്നായി സംസാരിക്കുന്ന അഞ്ജലി എന്ന പത്തനംതിട്ടക്കാരി , മലയാളം വൃത്തിയായി വായിക്കാൻ അത്ര അറിയാത്ത…
കരഞ്ഞു തീരുമീ പുഴയരികിൽ ഇനിയും ഇതൾ പൊഴിയും വിഷാദ സന്ധ്യകളിൽ കരയിലടിയും കടലിൻ സമൃതികളും ഉടലിൽ അടിയും കണ്ണീരിൻ ഉപ്പുരസവും ഹൃദയം എരിഞ്ഞു തീരും മുൻപേ മഴയിൽ ഒഴിയും നാട്ടുവഴികളിൽ നാമൊന്നുചേർന്നു ഓടിത്തളർന്നൊരു കൊന്നചുവട്ടിൽ കൊക്കുരുമ്മിയിരുന്നതും മറക്കുമാ നേരത്തു ചിതയിലെരിയും എന്നെ കാണാതെ കാണുന്ന നീ അറിയുന്നുവോ എന്റെ ഹൃദയം എരിഞ്ഞും കരിഞ്ഞും അത് മണ്ണിലലിഞ്ഞും മഴയിൽ കുതിർന്നും പുൽക്കൊടിയായി ഉയർന്നു വന്നു നിന്നെ പുണരാൻ കൊതിക്കുന്നുവെന്നു..
മൗനം മറന്നേ പോയിരുന്നു ഞാൻ, നിൻ മിഴികൾ എന്നെ പുണർന്നപ്പോൾ പാടാത്ത പാട്ടുകൾ, ചൊല്ലാത്ത കഥകൾ, ഓരോന്നായി ഞാനിന്ന് പാടി തുടങ്ങുകയായി പള്ളിക്കൂടത്തിലാദ്യം, പിന്നെ ആ പള്ളിമുറ്റത്തും മൗനമാം നോട്ടത്തിൽ നീയെന്നെ പ്രണയിച്ചു മൗനം വെടിഞ്ഞു മഴവില്ലായി വിരിഞ്ഞു, മനംകുളിരും മിഴിയഴകുമായി വാ ഇനിയെന്നും മൂളാം നിനക്കായി മാത്രം എൻ ഹൃദയം വീണ്ടും മൗനമാകും വരെ.. സന്തോഷ് കുമാർ വിളമ്പിൽ
